Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാടു നന്നാക്കാൻ മാത്രമല്ല ഹെലികോപ്റ്റർ നന്നാക്കാനും ഈ നേതാവ് റെഡി; രാജ്യം നന്നാക്കാൻ ഓടി നടക്കുന്നതിനിടെ സ്വന്തം ഹെലികോപ്റ്റർ നന്നാക്കാൻ സഹായിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ; ഇൻസ്റ്റാഗ്രാമിൽ രാഹുൽഗാന്ധി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നാടു നന്നാക്കാൻ മാത്രമല്ല ഹെലികോപ്റ്റർ നന്നാക്കാനും ഈ നേതാവ് റെഡി; രാജ്യം നന്നാക്കാൻ ഓടി നടക്കുന്നതിനിടെ സ്വന്തം ഹെലികോപ്റ്റർ നന്നാക്കാൻ സഹായിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ; ഇൻസ്റ്റാഗ്രാമിൽ രാഹുൽഗാന്ധി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം മാത്രമല്ല, താൻ സഞ്ചരിക്കുന്ന ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചാലും പരിഹാരം രാഹുലിന്റെ പക്കലുണ്ട്. തന്റെ ഹെലികോപ്റ്ററിന്റെ തകരാറ് പരിഹരിക്കാൻ സഹായിക്കുന്ന രാഹുലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. കഴിഞ്ഞദിവസം രാഹുൽഗാന്ധി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഹിമാചൽപ്രദേശിലെ ഉനയിൽവച്ച് തകരാർ സംഭവിച്ച തന്റെ ഹെലികോപ്റ്റർ നന്നാക്കാൻ സഹായിക്കുന്ന ചിത്രമാണ് രാഹുൽഗാന്ധി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം തന്നെ രാഹുലിന്റെ ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റും സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

ഹിമാചൽപ്രദേശിലെ വിവിധയിടങ്ങളിൽ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ രാഹുൽഗാന്ധിയുടെ ഹെലികോപ്റ്റർ സാങ്കേതിക തകരാർ കാരണം പണിമുടക്കുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ തകരാർ പരിഹരിക്കാൻ വിദഗ്ദർ എത്തിയെങ്കിലും കോൺഗ്രസ് അധ്യക്ഷൻ വെറുതെ കൈയും കെട്ടി നോക്കിനിന്നില്ല. പകരം തകരാർ പരിഹരിക്കാനായി അദ്ദേഹവും മറ്റുള്ളവർക്കൊപ്പം ചേർന്നു. ഇതിനിടെ ആരോ പകർത്തിയ ചിത്രമാണ് പിന്നീട് രാഹുൽഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഉനയിൽവെച്ച് ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായെന്നും എല്ലാവരും ഒരുമിച്ചുനിന്ന് അതെല്ലാം പെട്ടെന്ന് പരിഹരിച്ചെന്നും അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു. ഒരു നല്ല ടീംവർക്കാണ് പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകൾക്കകം കോൺഗ്രസ് അധ്യക്ഷന്റെ ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധി സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇടപെടുന്ന ഒരു രാഷ്ട്രീയ നേതാവാണ്. രാഹുൽ സാധാരണ ജനങ്ങളുമായി ഇടപഴകുന്ന വാർത്തകൾ പലപ്പോഴും പുറത്തു വന്നിട്ടുമുണ്ട്. ദന്തഗോപുരവാസികളായ ഇന്ത്യൻ നേതാക്കളുടെ പതിവു ശൈലിയിൽ നിന്നും വേറിട്ട് സഞ്ചരിക്കുന്ന രാഹുൽ അതിനാൽ തന്നെ യുവാക്കളുടെ ഇടയിൽ വലിയ ചലനങ്ങൾ ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു.

      View this post on Instagram

Good teamwork means all hands to the deck! We had a problem with our helicopter in Una, HP today, that working together we quickly fixed. Nothing serious thankfully. #Helicopter #Teamwork #Himachal #ElectionCampaign #Election #Indiannationalcongress

A post shared by Rahul Gandhi (@rahulgandhi) on May 10, 2019 at 7:56am PDT

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP