Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പരാജയമെന്ന് രാഹുൽ ​ഗാന്ധി; കൃത്യ സമയത്ത്​ ശരിയായ തീരുമാനമെടുത്തു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ചത് വസ്തുതകൾ നിരത്തി

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പരാജയമെന്ന് രാഹുൽ ​ഗാന്ധി; കൃത്യ സമയത്ത്​ ശരിയായ തീരുമാനമെടുത്തു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ചത് വസ്തുതകൾ നിരത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പരാജയമെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമാണ് ഫലമുണ്ടായതെന്നും ലോക് ഡൗണിന് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ നാൾക്കുനാൾ വർധിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. ‘കൃത്യ സമയത്ത്​ ശരിയായ തീരുമാനമെടുക്കുന്നതിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ ഇന്ത്യ മികച്ചുനിൽക്കുന്നു’വെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു രാഹുൽ ​ഗാന്ധിയുടെ വിമർശനം.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിക്കാൻ 10 രാജ്യങ്ങളുടെ കോവിഡ് താരതമ്യ ഇൻഫോഗ്രാഫിക് ആണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. കഴിഞ്ഞ ഒരാഴ്​ചയായി രാജ്യത്ത്​ 50,000ത്തിൽ അധികം പേർക്കാണ്​ ഒറ്റദിവസം രോഗം സ്​ഥിരീകരിക്കുന്നത്​. നേരത്തേ പ്രഖ്യാപിച്ച​ ലോക്​ഡൗൺ മൂലം ജനങ്ങൾ ഇരട്ടി ദുരിതത്തിലാകുകയും ലോക്​ഡൗണിന്​ ശേഷം കോവിഡ്​ വ്യാപനം രൂക്ഷമാകുകയുമായിരുന്നു.

ജൂലൈ 28ന്​ ഇന്ത്യ മികച്ച നിലയിലാണെന്നും ഒരു ദിവസം 45,000 പേർ രോഗമുക്തി നേടുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ജൂ​ലൈ 30 മുതൽ രാജ്യത്ത്​ 50,000ത്തിൽ അധികം പേർക്കാണ്​ ഒരുദിവസം രോഗം സ്​ഥിരീകരിക്കുന്നത്​. രാജ്യത്തെ ആകെ കോവിഡ്​ ​കേസുകളുടെ എണ്ണം 18ലക്ഷം കടക്കുകയും ചെയ്​തു. കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹം വേഗം സുഖം പ്രാപിച്ച്​ തിരികെവര​ട്ടെയെന്ന്​ രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്​തിരുന്നു.

അസമയത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗണിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കൾ നേര​ത്തെയും രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിലെ കേസുകളിലുണ്ടായ വർധന ഗ്രാഫിക്‌സിലൂടെ ചൂണ്ടിക്കാണിച്ച് ഇന്ത്യയുടെ ലോക്ക്ഡൗൺ പരാജയമായിരുന്നെന്ന് രാഹുൽ ഗാന്ധി ജൂൺ ആദ്യം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ഓഗസ്റ്റ് 10ഓടെ 20 ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ മാസം മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ 18 ലക്ഷം കേസുകൾ കടന്നതിനാൽ രാഹുലിന്റെ പ്രവചനം യാഥാർഥ്യമാവുമെന്ന് വേണം കരുതാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP