Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തീർച്ചയായും ആരോ ഒരാൾ കള്ളം പറയുന്നു; എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്നും രാഹുൽ ​ഗാന്ധി; ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ്

തീർച്ചയായും ആരോ ഒരാൾ കള്ളം പറയുന്നു; എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്നും രാഹുൽ ​ഗാന്ധി; ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിലുള്ളവർ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. ആരോ ഒരാൾ കള്ളം പറയുകയാണ്, തീർച്ച. - എന്നാണ് രാഹുലിന്റെ ട്വീറ്റ്. ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ പങ്കുവെക്കുന്നു. ലഡാക്ക് പറയുന്നു; നമ്മുടെ ഭൂമി പിടിച്ചെടുത്തു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

പ്രധാനമന്ത്രി ലഡാക്കിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ചൈന ഇന്ത്യൻ പ്രദേശങ്ങൾ കയ്യേറിയെന്ന് ലഡാക്ക് നിവാസികൾ വ്യക്തമാക്കുന്ന വീഡിയോയുമായി രം​ഗത്തെത്തിയത്. രാവിലെയാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോൾ. സൻസ്കാർ മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന, സിന്ധുനദീതടത്തിന് സമീപത്തുള്ള നിമുവെന്ന പ്രവിശ്യ, ഇന്ത്യ - ചൈന അതിർത്തിയിലെ ഏറ്റവും പരുക്കൻ ഭൂമിശാസ്ത്രസവിശേഷതകളുള്ള പ്രദേശം കൂടിയാണ്. 11000 അടി ഉയരത്തിലുള്ള സേനാ ബെയ്സിൽ വടക്കൻ കമാൻഡ് മേധാവി ലഫ്റ്റനൻറ് ജനറൽ വൈ കെ ജോഷി, ഫോർട്ടീൻ കോർ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിങ് എന്നിവർ മോദിയോട് അതിർത്തിയിലെ സാഹചര്യം വിശദീകരിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ഐടിബിപിയുടെയും ജവാന്മാരെ മോദി ഇവിടെ വച്ച് കണ്ടു.

ഇന്ത്യാ- ചൈന തർക്കം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്കിലെത്തിയത്. അതിർത്തി സംഘർഷങ്ങൾ നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ലെ യിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവിൽ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാന്മാരെ കണ്ടു. 14 കോർ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിങ് സ്ഥിതി വിശദീകരിച്ചു.

ജൂൺ 15-ന് ചൈനീസ് സൈനികരുമായുള്ള അതിർത്തിയിലെ സംഘർഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്‌.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദർശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലഡാക്കിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാജ്‌നാഥ് സിങ് ലഡാക്ക് സന്ദർശനം റദ്ദാക്കിയതായി അറിയിച്ചു. എന്നാൽ സന്ദർശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP