Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പവർഫുള്ളാ'യ രാഹുൽ ബജാജിനെ 'സിംപിളാ'യി വരച്ച് കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ; അമിത് ഷാ എന്ന ട്രക്കിന് മുന്നിൽ ചേതക്കിലെത്തി ഭയമില്ലെന്ന് പറയുന്ന രാഹുൽ ബജാജിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'പവർഫുള്ളാ'യ രാഹുൽ ബജാജിനെ 'സിംപിളാ'യി വരച്ച് കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ; അമിത് ഷാ എന്ന ട്രക്കിന് മുന്നിൽ ചേതക്കിലെത്തി ഭയമില്ലെന്ന് പറയുന്ന രാഹുൽ ബജാജിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യമിന്ന് ചർച്ച ചെയ്യുന്നത് ഒരു വ്യവസായിയുടെ ധൈര്യത്തെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയെയും മറ്റ് മന്ത്രിമാരെയും അവരുടെ സാന്നിധ്യത്തിൽ വിമർശിച്ച രാഹുൽ ബജാജിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്ന് എകണോമിക് ടൈംസ് സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽ ബജാജ് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ പിന്തുണച്ച് ഹമാര ബജാജ് എന്ന ഹാഷ്ടാഗിൽ ഇദ്ദേഹത്തിന്റെ ചോദ്യങ്ങളും ട്വിറ്ററിൽ വൈറലായിരുന്നു. ഇപ്പോഴിതാ, 'പവർഫുള്ളാ'യ രാഹുൽ ബജാജിന്റെ ധൈര്യത്തിന് 'സിംപിളാ'യി നിറം കൊടുത്തിരിക്കുകയാണ് കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖമുള്ള ട്രക്കിനു മുമ്പിൽ ബജാജ് സ്‌കൂട്ടറിലെത്തി ഭയമില്ല എന്ന് വിളിച്ചു പറയുന്ന രാഹുൽ ബജാജിനെയാണ് സതീഷ് ആചാര്യ വരച്ചിട്ടുള്ളത്.

നന്ദി സതീഷ് ആചാര്യ എന്ന തലവാചകത്തോടെ ചിത്രം രാഹുൽ ബജാജ് എന്ന ഒരു ട്വിറ്റർ അക്കൗണ്ട് പങ്കുവച്ചിണ്ട്. ഈ അക്കൗണ്ട് ബജാജ് ഉടമയുടേത് തന്നെയാണോ എന്നതിൽ വ്യക്തതയില്ല. രാഹുലിന്റെ വിമർശനങ്ങൾക്ക് വേദിയിൽ വെച്ച് തന്നെ അമിത് ഷാ മറുപടി നൽകിയിരുന്നു. ഭയക്കേണ്ട കാര്യമില്ല, സർക്കാരിനെ മാധ്യമങ്ങൾ ധാരാളമായി വിമർശിക്കുന്നുണ്ട്. സുതാര്യമായാണ് സർക്കാർ പ്രവർത്തിക്കുന്നത്, കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുകയാണെന്നായിരുന്നു ഷായുടെ മറുപടി.അതേസമയം രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പാർലമെന്റ് സീറ്റ് നേടാനുള്ള എളുപ്പവഴിയാണ് രാഹുലിന്റെ വിമർശനം എന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.

ന്യൂഡൽഹിയിൽ എകണോമിക് ടൈംസ് സംഘടിപ്പിച്ച ചടങ്ങിലാണ് അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അടങ്ങിയ പാനലിനോട് രാഹുൽ ബജാജ് ചോദ്യങ്ങൾ ഉന്നയിച്ചത്. 'രണ്ടാം യു.പി.എ കാലത്ത് നിങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താമായിരുന്നു. നിങ്ങൾ നല്ല ജോലിയാണ് ചെയ്യുന്നത്. എന്നാൽ തുറന്ന മനസ്സോടെ നിങ്ങളെ വിമർശിച്ചാൽ, അത്തരമൊരു ആത്മവിശ്വാസം നിങ്ങൾ അനുവദിക്കുന്നില്ല. ഞാൻ തെറ്റായിരിക്കാം, എന്നാൽ എല്ലാവർക്കും അങ്ങനെ തോന്നുന്നുണ്ട്' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ ഭയപ്പെടേണ്ടതില്ല എന്ന് അമിത് ഷാ ഇതിനോട് മറുപടി പറയുകയും ചെയ്തു.

ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ഭോപ്പാൽ എംപി പ്രജ്ഞ ഠാക്കൂറിനെ കുറിച്ചും ബജാജ് സംസാരിച്ചു. ഗാന്ധിയെ കൊന്ന ഗോഡ്‌സെ തീവ്രവാദിയാണ് എന്നതിൽ സംശയമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബിജെപി പ്രഞ്ജയുടെ വാക്കുകളെ അപലപിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അമിത് ഷാ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.

ബജാജിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. 'രാഹുൽ ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് അമിത്ഷാ ഉത്തരം നൽകി. ചോദ്യമായാലും വിമർശനമായാലും അദ്ദേഹം അതിനെ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്തു. സ്വന്തം ധാരണകൾ പറഞ്ഞുപരത്തി ദേശീയ താൽപര്യത്തെ വ്രണപ്പെടുത്തുന്നതിലും നല്ലത്, ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതാണ്' - എന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. സർക്കാരിനെ തെറ്റായ വ്യാഖ്യാനിക്കാനും ആക്ഷേപിക്കാനും കഴിയുന്ന ഒരു സമൂഹത്തിൽ ഭയമാണ് ഭരിക്കപ്പെടുന്നതെന്ന് പറയാൻ കഴിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ഇത്തരമൊരു ചോദ്യം ചോദിക്കാൻ ആ വ്യവസായിക്ക് കഴിഞ്ഞത് ഇന്ത്യയിൽ ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് എന്നാണ് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞത്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അതിവേഗം താഴേക്കു പോകുന്ന സാഹചര്യത്തിലായിരുന്നു രാഹുൽ ബജാജിന്റെ വിമർശനം. തുടരുന്ന ആൾക്കൂട്ടക്കൊലകൾ, ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂറിന്റെ പ്രസ്താവന, വ്യവസായികൾക്കുള്ള ഭയാശങ്കകൾ തുടങ്ങിയ ഉദാഹരണങ്ങൾ ഒന്നൊന്നായി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരസ്യവിമർശനം. സമൂഹത്തിൽ പ്രകടമായ ഭീതി നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം മുൻപ്രധാനമന്ത്രി മന്മോഹൻ സിങ് കുറ്റപ്പെടുത്തിയതിനു പിന്നാലെയാണു ഇംഗ്ലിഷ് ദിനപത്രം സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽ ബജാജിന്റെ പ്രസംഗം.

റിലയൻസ് മേധാവി മുകേഷ് അംബാനി, ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർല, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബജാജിന്റെ ചോദ്യങ്ങൾ വൈറലായതിന് പിന്നാലെ ട്വിറ്ററിൽ ഹമാരാ ബജാജ് എന്ന ഹാഷ്ടാഗ് വൈറലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP