Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'My Bike is named after your Father Che's Bike' എന്ന് അലൈഡ മാഡത്തിനോട് നേരിട്ട് പറഞ്ഞതിന്റെ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല; കക്ഷിരാഷ്ട്രീയത്തിന് സങ്കുചിതമായ അതിർവരമ്പുകൾകപ്പുറം ചെ ഗുവേര ലോകചരിത്രത്തിലെ ഒരു ഉജ്ജ്വല ഏട്; ഇന്ത്യയെ ഇഷ്ടപ്പെട്ടിരുന്ന, മഹാത്മാഗാന്ധിയെ ആദരിച്ചിരുന്ന ചെഗുവേര; എനിക്കേറ്റവും ആരാധന തോന്നിയിട്ടുള്ള  ചുരുക്കം പേരിൽ ഒരാളെന്ന് രാഹുൽ ഈശ്വർ; സംഘപരിവാറുകാരുടെ വിമർശനം

'My Bike is named after your Father Che's Bike' എന്ന് അലൈഡ മാഡത്തിനോട് നേരിട്ട് പറഞ്ഞതിന്റെ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല; കക്ഷിരാഷ്ട്രീയത്തിന് സങ്കുചിതമായ അതിർവരമ്പുകൾകപ്പുറം ചെ ഗുവേര ലോകചരിത്രത്തിലെ ഒരു ഉജ്ജ്വല ഏട്; ഇന്ത്യയെ ഇഷ്ടപ്പെട്ടിരുന്ന, മഹാത്മാഗാന്ധിയെ ആദരിച്ചിരുന്ന ചെഗുവേര; എനിക്കേറ്റവും ആരാധന തോന്നിയിട്ടുള്ള  ചുരുക്കം പേരിൽ ഒരാളെന്ന് രാഹുൽ ഈശ്വർ; സംഘപരിവാറുകാരുടെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സ്വതന്ത്ര ക്യുബയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനെത്തിയ അലൈഡ ചെഗുവേര കേരള സന്ദർശനവും നടത്തുന്നുണ്ട്. അത്തരത്തിൽ പൊതുപരിപാടിക്കായി തിരുവനന്തപുരത്തെത്തിയ ചെ ഗുവേരയുടെ മകൾ അലൈഡയുമായി നടത്തിയ കൂടിക്കാഴ്ച ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. വികാര നിർഭരമായ കുറിപ്പാണ് രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യാദൃശ്ചികമായി ആ മഹതിയെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനങ്ങളിൽ ഒന്ന്.. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ എന്നിവരോടൊപ്പം എനിക്കേറ്റവും ആരാധന തോന്നിയിട്ടുള്ള വളരെ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ചെ ഗുവേരയെന്നും പോസ്റ്റിൽ രാഹുൽ ഈശ്വർ പറയുന്നു.

രാഹുൽ ഈശ്വറിന്റെ പോസ്റ്റ്

ചെഗുവേരയുടെ മകൾ അലൈഡ ഗുവേര യോടൊപ്പം - (3 points, 45 Seconds)

(1) My Bike is named after your Father Che's Bike എന്ന് അലൈഡ മാഡത്തിനോട് നേരിട്ട് പറഞ്ഞതിന്റെ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല

(2) യാദൃശ്ചികമായി ആ മഹതിയെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനങ്ങളിൽ ഒന്ന്.. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ എന്നിവരോടൊപ്പം എനിക്കേറ്റവും ആരാധന തോന്നിയിട്ടുള്ള വളരെ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ചെഗുവേര

(3) കക്ഷിരാഷ്ട്രീയത്തിന് സങ്കുചിതമായ അതിർവരമ്പുകൾകപ്പുറം Che Guevara ലോകചരിത്രത്തിലെ ഒരു ഉജ്ജ്വല ഏടാണ്.. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും പ്രിന്റ് ചെയ്യപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ ആണ്. ഇന്ത്യയെ ഇഷ്ടപ്പെട്ടിരുന്ന, മഹാത്മാഗാന്ധിയെ ആദരിച്ചിരുന്ന ചെഗുവേര... താൻ വിശ്വസിക്കുന്ന ആശയത്തിനു വേണ്ടി നിസ്വാർത്ഥമായി സ്വന്തം ജീവൻ നൽകാൻ തയ്യാറായിരുന്നു..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP