Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാനൊരു അദ്ധ്യാപകനല്ല.. വർഗബോധമല്ല ഇതെഴുതുവാൻ കാരണവും; ഒരു പാട് നല്ല അദ്ധ്യാപകരെ എനിക്കറിയാം, ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, അതിന്റെ പേരിൽ ആ വർഗത്തെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്; ബത്തേരി സംഭവത്തിൽ കുറിപ്പുമായി റഫീക്ക് അഹമ്മദ്

ഞാനൊരു അദ്ധ്യാപകനല്ല.. വർഗബോധമല്ല ഇതെഴുതുവാൻ കാരണവും; ഒരു പാട് നല്ല അദ്ധ്യാപകരെ എനിക്കറിയാം, ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, അതിന്റെ പേരിൽ ആ വർഗത്തെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്; ബത്തേരി സംഭവത്തിൽ കുറിപ്പുമായി റഫീക്ക് അഹമ്മദ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബത്തേരി സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപക സമൂഹത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ കുറിപ്പുമായി എഴുത്ത് കാരൻ റഫീക്ക് അഹമ്മദ്. ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപക സമൂഹത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കരുതെന്ന് റഫീക്ക അഹമ്മദ് കുറിപ്പിലൂടെ പറയുന്നു. തെറ്റു ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരിൽ ഒരു വർഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുതെന്നും റഫീഖ് അഹമ്മദ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:-

'മോബ് ലിഞ്ചിങ്ങിന്റെ ഓൺലൈൻ രീതിയാണ് സമൂഹ മാധ്യമങ്ങൾ പിൻതുടരുന്നത്. ഞാനൊരു അദ്ധ്യാപകനല്ല. വർഗബോധമല്ല ഇതെഴുതാൻ കാരണം. പക്ഷെ ഒരു പാട് നല്ല അദ്ധ്യാപകരെ എനിക്കറിയാം. ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല. അവരുടെ ആത്മവീര്യം തകർക്കരുത്.

മുന്നിലെത്തുന്ന രോഗികളെ എ ടി എം കൗണ്ടർ ആയി കാണുന്ന ഡോക്ടർമാരും വായ്പ അനുവദിച്ചു കിട്ടാൻ വരുന്ന നിസഹായനെ കറവപ്പശുവായി കാണുന്ന ബാങ്കറും ന്യായമായ കാര്യങ്ങൾ നടത്തിക്കിട്ടാൻ വരുന്ന സാധാരണക്കാരന് എങ്ങനെ അതൊക്കെ നിഷേധിക്കാം എന്ന് ആലോചിക്കുന്ന, ഓരോ മനുഷ്യജീവിതത്തെയും ചുവപ്പുനാട കൊണ്ട് കെട്ടി വരിയാവുന്ന ഫയലുകൾ മാത്രമായി കാണുന്ന സാറന്മാരും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരനും നമ്മുടെ സമൂഹത്തിലുണ്ട്.

പക്ഷെ അങ്ങനെയുള്ളവർ മാത്രമേ ഉള്ളു എങ്കിൽ നമ്മൾ എന്നേ പ്രളയത്തിൽ മുങ്ങിപ്പോയേനെ.മിതത്വം പാലിക്കുക. ആത്മപരിശോധന നടത്തുകയും ചെയ്യുക. തെറ്റു ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരിൽ ഒരു വർഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP