Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇസ്‌റോയുടെ ‘റേഡിയോ ഗാർഡൻ’; സത്യമിതാണ്

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇസ്‌റോയുടെ ‘റേഡിയോ ഗാർഡൻ’; സത്യമിതാണ്

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയ ഉപഭോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വാർത്തകളുടെ വിശ്വാസ്യത സംബന്ധിച്ച വിവരങ്ങൾ. സൗജന്യമായി ലഭിക്കുന്ന പണം മുതൽ കോവിഡിന്റെ മരുന്നു വരെയുള്ള വ്യാജ വാർത്തകൾ വളരെ വേ​ഗമാണ് പ്രചരിച്ചിരുന്നത്. ഇത്തരത്തിൽ പ്രചരിച്ച ഒരു വാർത്തയാണ് ഐഎസ്ആർഒയുടെ ‘റേഡിയോ ഗാർഡൻ’സംബന്ധിച്ചത്. വാട്ട്‌സാപ്പിലൂടെ ഷെയർ ചെയ്യപ്പെട്ട ഈ സന്ദേശം നിരവധി പേരാണ് പങ്കുവച്ചത്.

ഇസ്‌റോയുടെ ‘റേഡിയോ ഗാർഡൻ’ എന്ന സംവിധാനത്തിലൂടെ ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും റേഡിയോ ഗാനങ്ങൾ കേൾക്കാൻ കഴിയുമെന്നായിരുന്നു പ്രചാരണം. ലോകത്തിലെ വിവിധ റേഡിയോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ഇസ്‌റോ ഈ സംവിധാനം സൃഷ്‌ടിച്ചതെന്നുമായിരുന്നു പ്രചരണം. ‘റേഡിയോ ഗാർഡൻ’ ഇസ്റോയുടെ കീഴിലുള്ളതാണെന്നും അവകാശപ്പെട്ട് ഒരു ലിങ്ക് സഹിതമാണ് പ്രചരണം നടന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു അകലെ നിന്നുള്ള ഭൂമിയുടെ ചിത്രം കാണാം. ഇതിനൊപ്പമാണ് പാട്ട് കേൾക്കാനുള്ള സംവിധാനമുള്ളത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന വ്യക്തി നിലവിലുള്ള ജില്ലയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

സത്യാവസ്ഥ എന്ത്?

ഇസ്റോയുമായി ബന്ധപ്പെട്ട ഈ പ്രചരണം ശക്തമായതോടെ നടത്തിയ ഫാക്‌ട് ചെക്കിൽ സത്യാവസ്ഥ വ്യക്തമായി. കഴിഞ്ഞ വർഷം മുതൽ പ്രചരിച്ച സന്ദേശമാണ് ഈ ആഴ്‌ചകളിലും പങ്കുവയ്‌ക്കപ്പെട്ടത്. വാട്ട്‌സാപ്പിലൂടെയാണ് വാർത്തയും ലിങ്കും പങ്കുവയ്‌ക്കപ്പെട്ടത്. റേഡിയോ ഗാർഡന് ഐഎസ്ആർഒയുമായി യാതൊരു ബന്ധവുമില്ല. ഇത് ലോകത്ത് ആകമാനം ഉള്ള പല റേഡിയോ സ്‌റ്റേഷനുകളെയും കൂടി ഒരു ഒരു കുടക്കീഴിൽ കൊണ്ട് വരാൻ ഉള്ള ഒരു സംരംഭമാണിത്. ലോകത്തെ ഏകദേശം 8000 സ്‌റ്റേഷനുകൾ ഇതിൽ പങ്കാളികളാണ്. നെതർലാഡിലെ ആംസ്‌റ്റർഡാം കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. റേഡിയോ ഗാർഡന് ഐഎസ്ആർ ഒയുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. പാട്ട് കേൾക്കാൻ കഴിയുന്ന റേഡിയോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചുള്ളതാണ് പ്രചരിച്ച ലിങ്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP