Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മോൾ എന്റെ നെഞ്ചത്ത് കിടന്ന് തലകുത്തി മറിയുവാ'; പ്രളയക്കെടുതിയുടെ സമയത്ത് ബാലഭാസ്‌ക്കർ പറഞ്ഞ വാക്കുകൾ ഓർത്ത് സുഹൃത്ത് ആർ.ജെ ഫിറോസ്; വയലിനുമായി ക്യാമ്പിൽ വരാമെന്ന ബാലഭാസ്‌കറിന്റെ വാക്കുകൾ കണ്ണീരോടെ ഓർക്കുന്നുവെന്നും ഫിറോസിന്റെ കുറിപ്പ്

'മോൾ എന്റെ നെഞ്ചത്ത് കിടന്ന് തലകുത്തി മറിയുവാ'; പ്രളയക്കെടുതിയുടെ സമയത്ത് ബാലഭാസ്‌ക്കർ പറഞ്ഞ വാക്കുകൾ ഓർത്ത് സുഹൃത്ത് ആർ.ജെ ഫിറോസ്; വയലിനുമായി ക്യാമ്പിൽ വരാമെന്ന ബാലഭാസ്‌കറിന്റെ വാക്കുകൾ കണ്ണീരോടെ ഓർക്കുന്നുവെന്നും ഫിറോസിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് രണ്ട് വയസുകാരി മകൾ തേജസ്വിനി മരിച്ച സംഭവം കേരളക്കരയെ ഏറെ വേദനയിലാഴ്‌ത്തിയിരിക്കുകയാണ്. 16 വർഷങ്ങൾക്ക് ശേഷം ലഭിച്ച കൺമണിയുടെ വിയോഗം ഇവർക്ക് താങ്ങാനാകമോ എന്നും കേരളം വിങ്ങലോടെ ചിന്തിക്കുകയാണ്. ബാലഭാസ്‌ക്കറിന്റെയും ഭാര്യയുടേയും ഡ്രൈവറുടേയും ജീവൻ തിരികെ കിട്ടണമേ എന്ന പ്രാർത്ഥനയിലാണ് നാട്.ഇതിനിടെയാണ് ഏവരുടേയും കണ്ണ് നിറയ്ക്കുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രളയ സമയത്ത് ബാലഭാസ്‌കർ മകളെക്കുറിച്ച് പറഞ്ഞ് വാക്കുകൾ ഓർത്തെടുക്കുകയാണ് സുഹൃത്തായ ആർ.ജെ ഫിറോസ്. പ്രളയസമയത്ത് ബാലുച്ചേട്ടനെ വിളിച്ചിരുന്നു. ഡാ നീ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി ക്യാംപുകളിൽ വന്ന് അവരെയെല്ലാം ഉഷാറാക്കാം. എന്ന് പറഞ്ഞ് വയ്ക്കുമ്പോൾ മോളെന്ത് ചെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോർക്കുന്നു. നെഞ്ചിൽ കിടന്നു കുത്തി മറിയുവാ എന്ന് മറുപടി-ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ

ആർ.ജെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ .ആ സ്‌നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടൻ സ്പൈനൽ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !

സർജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു .നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 

ആകെ സങ്കടം ,ആധി .
എത്രയും വേഗം ഭേദമാകട്ടെ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP