Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

'ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക'; മികച്ച ചിത്രമെന്ന് ആർ അശ്വിൻ; തിരക്കുകൾക്കിടയിലും ദൃശ്യം 2 കണ്ടതിനും നല്ല വാക്കുകൾ പറഞ്ഞതിനും നന്ദി പറഞ്ഞ് മോഹൻലാൽ; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ 'ലാലേട്ടൻ' വിളിയിൽ മനസ് നിറഞ്ഞ് ആരാധകർ

'ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക'; മികച്ച ചിത്രമെന്ന് ആർ അശ്വിൻ; തിരക്കുകൾക്കിടയിലും ദൃശ്യം 2 കണ്ടതിനും നല്ല വാക്കുകൾ പറഞ്ഞതിനും നന്ദി പറഞ്ഞ് മോഹൻലാൽ; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ 'ലാലേട്ടൻ' വിളിയിൽ മനസ് നിറഞ്ഞ് ആരാധകർ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് അഭിപ്രായം പങ്കുവച്ച ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം രവിചന്ദ്രൻ അശ്വിന് നന്ദി പറഞ്ഞ് മോഹൻലാൽ. രാജ്യാന്തര മത്സരങ്ങളുടെ തിരക്കിനിടയിലും ആദ്യ ആഴ്ചതന്നെ ദൃശ്യം 2 കാണാൻ സമയം കണ്ടെത്തിയതിനാണ് അശ്വിന് മോഹൻലാൽ നന്ദിയറിയിച്ചത്.

'ലാലേട്ടൻ' എന്ന സ്‌നേഹമൂറുന്ന വിളിയോടെ മോഹൻലാലിന്റെ നന്ദിവാക്കുകൾ വീണ്ടും അശ്വിൻ പങ്കുവച്ച് അഭ്രപാളിയിലെയും ക്രിക്കറ്റ് കളത്തിലെയും രണ്ട് പ്രിയതാരങ്ങൾ ട്വിറ്ററിലൂടെ മനസ്സു തുറന്നതോടെ മനസ്സു നിറഞ്ഞ നിലയിലാണ് ആരാധകർ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 കണ്ട് ട്വിറ്ററിൽ അശ്വിൻ കുറിച്ച നല്ല വാക്കുകളിലാണ് തുടക്കം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്റെ വിജയശിൽപിയായി അധികം വൈകും മുൻപാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ടതും ഇഷ്ടമായതും ട്വിറ്ററിലൂടെ അശ്വിൻ തുറന്നുപറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

'ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം' - അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

ഇതോടെ താരത്തിന് മറുപടിയുമായി നടൻ മോഹൻലാൽ നേരിട്ട് രംഗത്തെത്തി.

'വലിയ തിരക്കുകൾക്കിടയിലും ദൃശ്യം 2 കാണാനും അതേക്കുറിച്ച് നല്ല വാക്കുകൾ പറയാനും സമയം കണ്ടെത്തിയതിന് നന്ദി. താങ്കളുടെ ഈ പ്രവൃത്തി ഞങ്ങളുടെയെല്ലാം പ്രതീക്ഷകളെപ്പോലും മറികടന്നു. താങ്കളുടെ കരിയറിന് എല്ലാ ആശംസകളും' - മോഹൻലാൽ കുറിച്ചു.

താരത്തിന്റെ ഈ നന്ദി ട്വീറ്റാണ് 'ലാലേട്ടൻ' എന്ന വിളിയോടെ അശ്വിൻ ഇന്ന് പങ്കുവച്ചത്. ഇതിനകം ഈ ട്വീറ്റിന് ഇരുപതിനായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്. ആയിരത്തഞ്ഞൂറോളം പേർ ഇത് ഷെയറും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിർണായക മത്സരം ബുധനാഴ്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെയാണ് അശ്വിന്റെ ട്വീറ്റെത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മോഹൻലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, മുരളി ഗോപി, സായ്കുമാർ, ആശാ ശരത്, അൻസിബ ഹസൻ, എസ്‌തേർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം ഒരുക്കിയ ജീത്തു ജോസഫാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP