Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ട് വരച്ചപ്പോൾ എന്നെ ഓർത്തുകാണും; യുവ ഹൃദയങ്ങൾ കീഴടക്കി ഖൽബിന്റെ ടൈറ്റിൽ സോങ് എത്തി; ജാതിക്കാത്തോട്ടത്തിന്റെ രചയിതാവിൽ നിന്ന് പുതിയ ഷെയിൻ നിഗം-സാജിദ് യഹിയ ചിത്രത്തിന്റെ ടൈറ്റിൽ സോംഗ്; റിലീസ് ചെയ്തത് മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ അമരാവതി ക്രിയേഷൻസുമായി ചേർന്ന് അമരാവതി രാധാകൃഷ്ണനും സാജിദ് യഹിയയും നിർമ്മിച്ച് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്ന് തിരക്കഥയെഴുതി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം ചിത്രമായ ഖൽബിന്റെ ടൈറ്റ്ൽ സോംഗ് വലിയ പെരുന്നാൾദിനത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെ അവതരിപ്പിച്ചു.

Stories you may Like

 

കഴിഞ്ഞ വർഷത്തെ മെഗാഹിറ്റുകളിലൊന്നായ ജാതിക്കാത്തോട്ടത്തിന്റെ രചയിതാവ് സുഹൈൽ കോയ രചിച്ച് വിമൽ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം പ്രണയത്തിന്റെ ആത്മീയതലങ്ങളിലേയ്ക്കുള്ള അന്വേഷണമാണ്. പ്രണയത്തിന്റെ ഏഴു തലങ്ങൾ അനാവരണം ചെയ്യുന്ന പ്രണയകഥയായ ഖൽബിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഗാനമെന്ന് സംവിധായകൻ കൂടിയ സാജിദ് യഹിയ പറഞ്ഞു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

'ദൈവഭക്തിയിലെന്നപോലെ പ്രണയത്തിലും ആർക്കും ആരെയും നിർബന്ധിക്കാനാവില്ല. അത് സ്വാഭാവികമായി സംഭവിക്കണം,' ടൈറ്റ്ൽ സോംഗിൽ അവതരിപ്പിക്കുന്ന പ്രണയത്തിന്റെ ആത്മീയതലങ്ങളിലേയ്ക്ക് സാജിദ് യഹിയ വിരൽചൂണ്ടി.

'ഒരു പക്ഷി അതിന്റെ ആയുഷ്‌കാലം മുഴുവൻ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമസീമയിലെ സിദ്റാ വൃക്ഷം. അതിനടുത്താണ് സ്വർഗം. ഞാൻ നിന്നെ അവിടെ കാത്തുനിൽക്കും' ഷെയിൻ നിഗത്തിന്റെ ഈ വാക്കുകളോടെയാണ് ഗാനം ആരംഭിക്കുന്നത്. പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ട് വരച്ചപ്പോൾ എന്നെ ഓർത്തുകാണും എന്ന തുടങ്ങുന്ന ഗാനം ഖൽബേ... ഖൽബേ... നീ വരും നാളിനായി ഞാൻ പിടച്ചതല്ലേ, ഖൽബേ... ഖൽബേ... റൂഹിലെൻ നൂറിനാൽ നീ പടച്ചതല്ലേ... എന്ന് ഹൃദയം കവർന്ന് അവസാനിക്കുന്നു.

സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തിൽ പന്ത്രണ്ട് ഗാനങ്ങളുണ്ടാകും. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം എഴുതിയിരിക്കുന്നത് സുഹൈൽ കോയ തന്നെയാണ്. വിനീത് ശ്രീനിവാസനൊപ്പം ശ്രേയ രാഘവ്, ഷഹബാസ് അമൻ, ജോബ് കുര്യൻ, എലിസബത്ത്, ഹുവൈസ്, സിയാ ഉൽ ഹഖ്, നെയിം ഇഫ്താർ, അധീഫ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ ആലപിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP