Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി സി ജോർജ് കാണില്ലെന്ന് എഴുതിവച്ചോളൂ: പി സി ജോർജ്ജിനെതിരെ പുത്തൻ പള്ളി ഇമാം; ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിന്റെ എംഎൽഎ വളർന്നിട്ടില്ല; പിസിക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ടയെന്നും മൗലവി; വൈറലായി പ്രസംഗം

ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി സി ജോർജ് കാണില്ലെന്ന് എഴുതിവച്ചോളൂ: പി സി ജോർജ്ജിനെതിരെ പുത്തൻ പള്ളി ഇമാം; ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിന്റെ എംഎൽഎ വളർന്നിട്ടില്ല; പിസിക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ടയെന്നും മൗലവി; വൈറലായി പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ഈരാട്ടുപേട്ട: ഫോണിലൂടെ മുസ്ലിം വിരുദ്ധ പാരാമർശം നടത്തിയ പി സി ജോർജ്ജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.' പി സി ജോർജ് എംഎൽഎ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം എന്ന് പറഞ്ഞാണ് മൗലവിയുടെ വീഡിയോ തുടങ്ങുന്നത്. 1980 മുതൽ മുസ്ലിം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വർഗ്ഗീയ കാപാലികർക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എം എൽ എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരൽ എന്ന കാര്യത്തിൽ തർക്കമില്ല.

ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലിം സമുദായവും ഒന്നിച്ച് നിൽക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നിൽക്കുന്നവരാണ് ഈരാട്ടുപേട്ടക്കാർ. ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിന്റെ എംഎൽഎ വളർന്നിട്ടില്ല. ഇയാളെ പുറത്താക്കാൻ ഈ നാട്ടുകാർക്ക് കഴിയും. നിങ്ങള് കാണാൻ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി സി ജോർജ് കാണില്ല എന്ന് എഴുതിവച്ചോളൂ' എന്നാണ് പുത്തൻപള്ളി ഇമാം നാദിർ മൗലവി പ്രസംഗിക്കുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പി സി ജോർജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പി സി ജോർജ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി പി സി ജോർജിനെ രൂക്ഷമായി വിമർശിച്ചത്.
'
എംഎൽഎയ്ക്ക് അർഹിക്കുന്ന അംഗീകാരം നമ്മൾ എന്നും കൊടുത്തിട്ടുണ്ട്. എംഎൽഎയുമായി ഞാൻ വളരെ അടുത്തയാളാണെന്നും ഒരു പരിധിവരെ അയാളെ സഹിക്കാമെന്നും മൗലവി പറയുന്നു. ഈ നാട്ടുകാര് മൊത്തം തീവ്രവാദികളാണെന്നാണ് അയാൾ പറഞ്ഞത്. അയാൾക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ടയെന്നും മൗലവി ചോദിക്കുന്നു. ആരാണ് ഇവിടെ തീവ്രവാദം കാണിച്ചിട്ടുള്ളത്. അയാൾ തുറന്ന് പറയട്ടെ. ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിർത്തി അടുത്തതവണ എംഎൽഎയാകാമെന്ന് അയാൾ കരുതുന്നിണ്ടാകും. ഇല്ല ജോർജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കിൽ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പി സി ജോർജ്ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോൾ കൂടിനിന്നവർ ഇല്ലായെന്ന് വിളിച്ചു പറയുന്നതും വീഡിയോയിൽ കേൾക്കാം.

കോസ് വേ ജംഗ്ഷനിൽ നടന്ന പ്രതിഷേധയോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. മാർച്ച് നടത്തിയവർക്കെതിരെയല്ല, പിസി ജോർജ്ജിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് ആന്റോ ആന്റണി പ്രസംഗത്തിൽ പറഞ്ഞു.ഈ വിഷയത്തിൽ ഈരാറ്റുപേട്ടക്കാർക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ വേദനയിൽ പങ്കുചേരുന്നതിനൊപ്പം അവർക്കുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. നോമ്പുകാലത്ത് പൊലീസ് വീടുകളിൽ കയറി റെയ്ഡ് നടത്തുന്നത് പൊലീസ് അവസാനിപ്പിക്കണം. നിരപരാധികളെ പൊലീസ് ജയിലിലടച്ചിരിക്കുകയാണ്. ആദ്യം കേസെടുക്കേണ്ടത് മതസ്പര്ദ്ധയും സാമുദായിവിഭജനത്തിനും ശ്രമിച്ച എംഎൽഎയുടെ പേരിലാണെന്നും അദേഹം കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP