Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

മലയാളികളുടെ ജിംബ്രൂട്ടൻ വിവാഹിതനായി..!നടൻ ഗോഗുലന് വിവാഹാശംസ നേർന്ന് ജയസൂര്യയും..! വിവാഹം നടന്നത് ലളിതമായ ചടങ്ങോടെ; ആശംസനേർന്ന് സിനിമാ ലോകവും

മറുനാടൻ ഡെസ്‌ക്‌

നടൻ ഗോകുലൻ എഎസ് വിവാഹിതനായി. പുണ്യാളൻ അഗർബത്തീസിലെ 'ജിംബ്രൂട്ടൻ' എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗോകുലന്റെ വിവാഹ വാർത്ത നടൻ ജയസൂര്യയാണ് പുറത്തുവിട്ടത്.

'എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു' എന്നായിരുന്നു ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗോകുലന്റെ ഈ കഥാപാത്രത്തിന് പേരിട്ടതും ജയസൂര്യ തന്നെയാണ്. തിരക്കഥയിൽ ഗോകുലിന്റെ കഥാപാത്രത്തിന് പേരില്ലായിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെയാണ് ജയസൂര്യ ഈ പേര് നിർദ്ദേശിക്കുന്നത്.

ചെറുകഥാപാത്രങ്ങളിലൂടെ മലയാളികൾ അങ്ങനെ മറക്കാൻ സാധ്യതയില്ലാത്ത ഒരു നടനാണ് ഗോകുലൻ എം.എസ്. നിരവധി സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഗോകുലൻ. അദ്ദേഹത്തിന് വിവാഹാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടൻ ജോജു ജോർജ്. വിവാഹ ക്ഷണകത്താണ് ജോജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

മെയ്‌ 28-ന് വിവാഹിതനാകുന്ന ഗോകുലന്റെ വധു ധന്യയാണ്. ഗോകുലൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കല്യാണകാര്യം പുറത്തുവിട്ടിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട ഗോകുവിന് വിവാഹ മംഗളാശംസകൾ. എന്റെ എല്ലാ പ്രാർത്ഥനയും ഒപ്പമുണ്ടാകും' എന്നാണ് ജോജു കുറിപ്പിൽ പറയുന്നത്. 'ജോസഫ്' എന്ന സിനിമയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.

ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസ് എന്ന കോമഡി സിനിമയിൽ ഗോകുലൻ ചെയ്ത ജിംബ്രൂട്ടൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ആ പേര് സമൂഹ മാധ്യമങ്ങളിലും വലിയ ഹിറ്റാണ്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നായകന്മാരുടെ ഒപ്പവും ഗോകുലൻ അഭിനയിച്ചിട്ടുണ്ട്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലൻ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP