Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാഥാസ്ഥിതിക നിലപാടുകാരനായ ട്രംപിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കറുത്തവർഗക്കാർ; വംശീയവാദിയായ പ്രസിഡന്റിനെതിരായ പ്രതിഷേധം മേലാകെ വെളുത്ത ചായം പൂശി

യാഥാസ്ഥിതിക നിലപാടുകാരനായ ട്രംപിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കറുത്തവർഗക്കാർ; വംശീയവാദിയായ പ്രസിഡന്റിനെതിരായ പ്രതിഷേധം മേലാകെ വെളുത്ത ചായം പൂശി

വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കറുത്ത വർഗക്കാരുടെ വ്യാപക പ്രതിഷേധം. മേലാകെ വെളുത്ത ചായം പൂശിയാണു കറുത്തവർഗക്കാർ തങ്ങളുടെ പ്രതിഷേധം വെളിപ്പെടുത്തുന്നത്.

കടുത്ത യാഥാസ്ഥിതിക നിലപാടുകൾ പുലർത്തുന്ന ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതു തങ്ങൾക്ക് ആപത്താണെന്നാണു കറുത്തവർഗക്കാർ പറയുന്നത്. അതിനാലാണു പ്രതിഷേധം ശക്തമാക്കുന്നത്.

മേലാകെ വെളുത്ത പെയിന്റ് പൂശിക്കൊണ്ടുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് അമേരിക്കയിൽത്തന്നെ താമസിക്കണമെന്നും അതിനാണ് താൻ വെളുത്ത പെയിന്റ് പൂശി വെളുത്തവനാകാൻ ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു. വെളുത്തവനായാൽ ട്രംപ് തന്നെ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കില്ലെന്നും പരിഹസിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ ട്രംപ് രംഗത്തെത്തിയത് മുസ്ലിം വിരുദ്ധ നിലപാട് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ്. തീവ്ര വലതുപക്ഷ നിലപാടുകളും സ്ത്രീ വിരുദ്ധ നിലപാടുകളും പലപ്പോഴും പരസ്യമാക്കിയിട്ടുള്ള ട്രംപിന്റെ നയങ്ങൾ രാജ്യത്ത് തങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കാനിടയുണ്ടെന്ന ധാരണയിലാണ് കറുത്ത വർഗക്കാരുടെ ഇത്തരം പ്രതിഷേധങ്ങൾ വ്യാപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP