Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നായകന്റെ പുറകിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ ചാട്ടം പിഴച്ച് നിലത്തു വീണു; ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ സംഭവിച്ച രസകരമായ അബദ്ധം പ്രേക്ഷകർക്കായി പങ്കുവച്ച് നടി പ്രിയ വാരിയർ

നായകന്റെ പുറകിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ ചാട്ടം പിഴച്ച് നിലത്തു വീണു; ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ സംഭവിച്ച രസകരമായ അബദ്ധം പ്രേക്ഷകർക്കായി പങ്കുവച്ച് നടി പ്രിയ വാരിയർ

സ്വന്തം ലേഖകൻ

ബാക്ക്ഗ്രൗണ്ടിൽ മ്യൂസിക്. അതിനിടെ നായകന്റ പിറകിലേക്ക് ചാടി കയറുന്ന പ്രിയവാര്യർ. പെട്ടെന്നാണ് കാൽ തെറ്റി പ്രിയാ വാര്യർ മലന്നടിച്ച് നിലത്തേക്ക് വീണത്. ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനെ തനിക്കു സംഭവിച്ച രസകരമായ അബദ്ധം പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് നടി പ്രിയ വാരിയർ. നടി വീണതു കണ്ട് അണിയറക്കാർ ഓടി വരുന്നതും വിഡിയോയിൽ കാണാം. ഇത്രയൊക്കെ സംഭവിച്ചിട്ടും പരുക്ക് പോലും വകവയ്ക്കാതെ ഷൂട്ടിങ് തുടരാമെന്ന് പ്രിയ പറയുന്നുണ്ട്.

      View this post on Instagram

A post shared by Priya Prakash Varrier???? (@priya.p.varrier)

പ്രണയരംഗത്തിനിടെ നായകൻ നിഥിന്റെ പുറകിൽ ചാടിക്കയറാൻ ശ്രമിക്കുന്ന പ്രിയ ചാട്ടം പിഴച്ച് നിലത്ത് വീഴുന്നതാണ് വിഡിയോ. ചന്ദ്ര ശേഖർ സംവിധാനം ചെയ്ത ചെക്ക് സിനിമയിൽ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്. രാകുൽപ്രീത് സിങ് ആണ് ചിത്രത്തിലെ മറ്റൊരു താരം. പ്രിയനിഥിൻ ജോഡികളുടെ പ്രണയരംഗങ്ങൾ കോർത്തിണക്കിയ ഗാനം ആരാധകരുടെ ഇടയിൽ ഹിറ്റായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP