Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എം ടിയുടെ രണ്ടാമൂഴം സിനിമ ആക്കുകയാണെങ്കിൽ ഇനി സംവിധായകനായി വേറെ ആരെയും അന്വേഷിച്ച് പോകേണ്ടതില്ല; നമുക്ക് ഇവിടെ പൃഥിരാജുണ്ട് അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമായിരിക്കും രണ്ടാമൂഴവും ഭീമനും'; ചെറുപ്പത്തിൽ ലാലേട്ടൻ ചിത്രങ്ങൾക്ക് കൈയടിച്ച ഓർമ്മ മുതൽ മക്കളോടോപ്പമിരുന്ന് 'ലൂസിഫർ' ആസ്വദിച്ച് കണ്ടത് വരെ പങ്കുവെച്ച് ആരാധകൻ; പത്താം വയസിൽ തുടങ്ങിയ 'ലാലേട്ടൻ ഇഷ്ടം' ഇപ്പോഴും തരി പോലും കുറഞ്ഞിട്ടില്ലെന്ന കുറിപ്പ് വൈറൽ

'എം ടിയുടെ രണ്ടാമൂഴം സിനിമ ആക്കുകയാണെങ്കിൽ ഇനി സംവിധായകനായി വേറെ ആരെയും അന്വേഷിച്ച് പോകേണ്ടതില്ല; നമുക്ക് ഇവിടെ പൃഥിരാജുണ്ട്  അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമായിരിക്കും രണ്ടാമൂഴവും ഭീമനും'; ചെറുപ്പത്തിൽ ലാലേട്ടൻ ചിത്രങ്ങൾക്ക് കൈയടിച്ച ഓർമ്മ മുതൽ മക്കളോടോപ്പമിരുന്ന് 'ലൂസിഫർ'  ആസ്വദിച്ച് കണ്ടത് വരെ പങ്കുവെച്ച് ആരാധകൻ; പത്താം വയസിൽ തുടങ്ങിയ 'ലാലേട്ടൻ ഇഷ്ടം' ഇപ്പോഴും തരി പോലും കുറഞ്ഞിട്ടില്ലെന്ന കുറിപ്പ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫർ റിലീസ് ചെയ്ത് ആദ്യ ദിനം പിന്നിട്ടപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ലാലേട്ടൻ തരംഗമാണ് സമൂഹ മാധ്യമത്തിലും. പത്താം വയസ് മുതൽ മോഹൻലാൽ ചിത്രങ്ങൾ കാണുന്ന ഓർമ്മകൾ മുതൽ മക്കളോടൊപ്പമിരുന്ന് ലൂസിഫറിന് 'കൈയടിച്ച' അനുഭവം പങ്കുവയ്ക്കുകയാണ് സഫീർ അഹമ്മദ് എന്ന യുവാവ്.

1986 മുതൽ ലാലേട്ടൻ ചിത്രത്തിന് കൈയടിച്ച പയ്യനായ ഞാൻ ഇന്ന് എന്റെ രണ്ട് പയ്യന്മാരോടൊപ്പമിരുന്ന് ലൂസിഫർ കണ്ടെന്ന അനുഭവമാണ് സഫീർ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുന്നത്. എം ടിയുടെ രണ്ടാമൂഴം സിനിമയാക്കുകയാണെങ്കിൽ ഇനി വേറെ സംവിധായകനെ തേടേണ്ടതില്ലെന്നും പൃഥ്വിരാജിന്റെ കൈയിൽ ചിത്രം സുരക്ഷിതമായിരിക്കുമെന്നും സഫീർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ലൂസിഫർ.... കിടിലൻ സിനിമ....

മോഹൻലാലിന്റെ ആക്ഷൻ/മാസ് സിനിമകൾ തിയേറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന ഫീൽ, അതൊന്ന് വേറെ തന്നെയാണ്, പ്രത്യേകിച്ച് ആദ്യ ദിവസത്തെ ഷോ... 1986 മുതൽ തന്നെ അത്തരം മോഹൻലാൽ സിനിമകൾ ആദ്യ ദിവസം തന്നെ തിയേറ്ററിൽ നിന്ന് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്.... രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, ആര്യൻ, മൂന്നാംമുറ, ദൗത്യം, നാടുവാഴികൾ, അഭിമന്യു, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ മാസ് സിനിമകൾ എന്നിലെ ബാല്യത്തിനും കൗമാരത്തിനും യൗവ്വനത്തിനും നൽകിയ ആവേശവും രോമാഞ്ചവും ഞാൻ ഇന്ന് വീണ്ടും അനുഭവിച്ചു, പൃഥിരാജിന്റെ ലൂസഫറിലൂടെ...

മോഹൻലാൽ എന്ന മലയാളത്തിലെ ഏറ്റവും മികച്ച നടനെ, അതിലുപരി മലയാളത്തിലെ ഏറ്റവും വലിയ താരത്തെ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെ അവതരിപ്പിക്കാമെന്നത് മിക്ക സംവിധായകർക്കും വ്യക്തതയില്ലാത്ത കാര്യമായിരുന്നു, പ്രത്യേകിച്ച് നരസിംഹത്തിന് ശേഷം... അവിടെയാണ് പൃഥിരാജ് എന്ന പുതുമുഖ സംവിധായകൻ പൂർണമായി വിജയിച്ചിരിക്കുന്നത്....

മൂന്ന് മണിക്കൂറോളം ദൈർഘ്യം ഉള്ള കഥ എത്ര മനോഹരമായിട്ടാണ് പൃഥിരാജും മുരളി ഗോപിയും സുജിത്ത് വാസുദേവും കൂടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്... ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം പല രംഗങ്ങളെയും കൂടുതൽ ആവേശഭരിതമാക്കി....
സാധാരണ മാസ് സിനിമകളിലെ പോലെ നായക കഥാപാത്രത്തിന് മാത്രം വൺമാൻ ഷോ/പെർഫോം ചെയ്യാൻ അവസരം കൊടുക്കാതെ മറ്റു കഥാപാത്രങ്ങൾക്കും അവരുടേതായ ഇടം നല്കിയ മുരളി ഗോപിയുടെ തിരക്കഥ അഭിനന്ദനം അർഹിക്കുന്നു.... നടീനടന്മാരിൽ വിവേക് ഒബ്‌റോയുടെ പെർഫോമൻസ് എടുത്ത് പറയേണ്ട ഒന്നാണ്...

മോഹൻലാൽ, ഇദ്ദേഹത്തെ കുറിച്ച് ഇനി ഞാൻ എന്ത് പറയാനാണ്, എന്ത് എഴുതാനാണ്.... 1986ൽ, എന്റെ പത്താം വയസിൽ തുടങ്ങിയ ഇഷ്ടമാണ്, 33 വർഷങ്ങൾക്കിപ്പുറവും ആ ഇഷ്ടം ഒരു തരി പോലും കുറയാതെ ഇപ്പോഴും മനസിൽ നില നില്ക്കുന്നു...

മോഹൻലാലിന്റെ ആക്ഷൻ സിനിമകൾ കണ്ട് കൈയടിച്ചിരുന്ന പണ്ടത്തെ ഞാൻ എന്ന ആ പയ്യന്റെ കൂടെ ഇന്ന് ലൂസിഫർ കാണാൻ, കൈയടിക്കാൻ, എന്റെ രണ്ട് പയ്യന്മാരും കൂടി ഉണ്ടായിരുന്നു... പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പ് ആ കൊച്ചു പയ്യനെ കൊണ്ട് കൈയടിപ്പിക്കാനും ഇന്ന് ആ പയ്യന്റെ പയ്യന്മാരെ കൊണ്ട് കൈയടിപ്പിക്കാനും, നിങ്ങൾക്കേ സാധിക്കു ലാലേട്ടാ............

പൃഥിരാജ് എന്ന പുതുമുഖ സംവിധായകൻ ശരിക്കും ഞെട്ടിച്ച് കളഞ്ഞു ലൂസിഫറിൽ... എത്ര കൈയടക്കത്തോടെയാണ് , മികവവോടെയാണ് പൃഥിരാജ് കഥ പറഞ്ഞിരിക്കുന്നത്... മോഹൻലാൽ എന്ന നടനെ/ താരത്തെ പൃഥിരാജ് കാണാൻ ആഗ്രഹിച്ചിരുന്നത് കേരളത്തിലെ ഭൂരിപക്ഷം പ്രേക്ഷകരും കാണാൻ ആഗ്രഹിച്ചിരുന്ന രീതിയിലായിരുന്നു എന്ന് ലൂസിഫർ തെളിയിച്ചിരിക്കുന്നു... ലൂസിഫർ ബോക്‌സ് ഓഫിസിൽ പുലിമുരുകന്റെ കളക്ഷൻ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം...

ലൂസിഫർ എന്ന നല്ലൊരു മാസ് സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ പൃഥിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, പിന്നെ ലൂസിഫറായി തകർത്താടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു

ഒരു കാര്യം കൂടി...

എം ടി യുടെ രണ്ടാമൂഴം സിനിമ ആക്കുകയാണെങ്കിൽ ഇനി സംവിധായകനായി വേറെ ആരെയും അന്വേഷിച്ച് പോകേണ്ടതില്ല, നമുക്ക് ഇവിടെ പൃഥിരാജ് ഉണ്ട്, അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമായിരിക്കും രണ്ടാമൂഴവും ഭീമനും....

സഫീർ അഹമ്മദ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP