Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രമാണ്; അഭിനയിക്കുന്ന സമയത്തോ ഡബ്ബിങ് സമയത്തോ ഈ പേരിൽ ഒരു സ്ഥാപനം ഉള്ളതായി അറിയില്ലായിരുന്നു എന്നും നടൻ; പൃഥ്വിരാജ് പരസ്യമായി ഖേദം പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രമാണ്; അഭിനയിക്കുന്ന സമയത്തോ ഡബ്ബിങ് സമയത്തോ ഈ പേരിൽ ഒരു സ്ഥാപനം ഉള്ളതായി അറിയില്ലായിരുന്നു എന്നും നടൻ; പൃഥ്വിരാജ് പരസ്യമായി ഖേദം പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ

മറുനാടൻ ഡെസ്‌ക്‌

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ പൃഥ്വിരാജ്. നേതൃചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ അഹല്യയെക്കുറിച്ചാണ് പൃഥ്വിരാജ് നായകനും നിർമ്മാണ പങ്കാളിയുമായ സിനിമയിൽ പരാമർശിക്കുന്നത്. 'ഡ്രൈവിങ് ലൈസൻസിലെ' ഡയലോഗിലൂടെ സ്ഥാപനത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അഹല്യ ഗ്രൂപ്പ് പ്രതിനിധികൾ നൽകിയ പരാതിയിൽ ഹൈക്കോടതി മുൻപാകെ പൃഥ്വിരാജ് നേരത്തെ ഖേദ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ നടൻ പരസ്യമായി ഖേദ പ്രകടനം നടത്തിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ വാക്കുകൾ

'നമസ്‌കാരം. ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ ഒരു സീനിൽ കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് മോശമായി പരാമർശിക്കുക ഉണ്ടായി.

ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബ് ചെയ്യുമ്പോഴോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഗ്രൂപ്പ് ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷൻസ് ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രമാണ്.

എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടേർസിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ,ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടേർസ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും ഞാൻ മാപ്പു ചോദിക്കുന്നു.നന്ദി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP