Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നടപടിയെടുക്കാൻ ഓരോ തവണയും സോഷ്യൽ മീഡിയ ഇടപെടേണ്ടതുണ്ടോ?'; ഒരു ജനതയ്ക്ക് അവരുടെ ഘടന നിലനിർത്തുന്ന സംവിധാനത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുന്നതെന്ന് പൃഥ്വിരാജ്; ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും സാധാരണക്കാരുടെ വിശ്വാസവും പ്രതീക്ഷയും നഷടപ്പെടും; ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവുമെന്ന് ടൊവിനോ തോമസ്; വാളയാർ നീതി നിഷേധത്തിനെതിരെ പൊട്ടിത്തെറിച്ച് താരങ്ങൾ

'നടപടിയെടുക്കാൻ ഓരോ തവണയും സോഷ്യൽ മീഡിയ ഇടപെടേണ്ടതുണ്ടോ?'; ഒരു ജനതയ്ക്ക് അവരുടെ ഘടന നിലനിർത്തുന്ന സംവിധാനത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുന്നതെന്ന് പൃഥ്വിരാജ്; ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും സാധാരണക്കാരുടെ വിശ്വാസവും പ്രതീക്ഷയും നഷടപ്പെടും; ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവുമെന്ന് ടൊവിനോ തോമസ്; വാളയാർ നീതി നിഷേധത്തിനെതിരെ പൊട്ടിത്തെറിച്ച് താരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വാളയാർ കേസിലെ നീതിനിഷേധത്തിൽ രൂക്ഷ വിമർശനവുമായി താരങ്ങൾ. മുഖ്യാധാര താരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും അടക്കമുള്ള താരങ്ങളാണ് സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ച് രംഗത്തെത്തിയത്. സർക്കാരിനെതിരെയാണ് രണ്ടുപേരും ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാൻ സോഷ്യൽമീഡിയയിലെ കൂട്ടം ഇടപെടേണ്ടതുണ്ടോയെന്നും അപകടകരമായ സാഹചര്യത്തിൽ നമ്മൾ കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നതായാണ് തനിക്കു തോന്നുന്നതെന്നും പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.ഒരു ജനതയ്ക്ക് അവരുടെ ഘടന നിലനിർത്തുന്ന സംവിധാനത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുകയെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു.

കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് അദ്ദേഹം പറയുന്നു. ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ചരിത്രം അതാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതികളെ വെറുതെ വിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വീണ്ടും അത്തരത്തിലൊരു സമയം വന്നിരിക്കുന്നു സുഹൃത്തുക്കളെ..സോഷ്യൽമീഡിയിൽ അല്പമെങ്കിലും ഫോളോവേഴ്സ് ഉള്ളവർ (ഞാൻ ഉൾപ്പെടെ) ഓരോരുത്തരും വൈകാരികമായി, എന്നാൽ മനോഹരമായ വാക്കുകൾ ഉപയോഗിച്ച് സോഷ്യൽമീഡിയയിൽ പ്രതികരിച്ചുകൊണ്ടിരിക്കുന്നു...രണ്ട് പെൺകുട്ടികളും അവരുടെ കുടുംബങ്ങളും എങ്ങനെ നീതിക്ക് അർഹരാണ്, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എങ്ങനെ നീതിക്ക് അർഹരാണ്, എന്നും ''ഹാഷ്ടാഗ്'' ഉപയോഗിച്ച് ജാഗ്രതയോടെ ഒരു കൂട്ടമായി എങ്ങനെ പ്രതികരിക്കാമെന്നതിനെ കുറിച്ചുമെല്ലാമാണ് അത്.

തുറന്നുപറയട്ടെ, യഥാർത്ഥത്തിൽ ഈ സംഭവത്തെക്കാൾ എന്നെ ഭയപ്പെടുത്തുന്ന കാര്യം, ഈ എഴുത്തുകളിൽ ഒരു ഏകസ്വരമുണ്ട് എന്ന വസ്തുതയാണ്. ഒരു പ്രത്യേക രീതി.

''അവർ നീതിക്ക് അർഹരാണ്''. ''വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം''- ''ബലാത്സംഗികളെ ശിക്ഷിക്കണം'.... ശരിക്കും?

ഇതും ഇങ്ങനെ പറയേണ്ടതുണ്ടോ? ഇത്തരത്തിൽ ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാൻ
സോഷ്യൽമീഡിയയിലെ കൂട്ടം ഇടപെടേണ്ടതുണ്ടോ?

അപകടകരമായ സാഹചര്യത്തിൽ നമ്മൾ കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്കു തോന്നുന്നത്. ഒരു ജനതയ്ക്ക് അവരുടെ ഘടന നിലനിർത്തുന്ന സംവിധാനത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുക. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.

പൃഥ്വിരാജ് സുകുമാരൻ.

ടൊവിനോ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും .

ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP