Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റൈൻ കേന്ദ്രത്തിൽ മിനി ജിം ഒരുക്കി പൃഥ്വി; ഷേപ്പിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നെന്നും താരം; ചിത്രം പങ്കുവച്ച് താരം

ക്വാറന്റൈൻ കേന്ദ്രത്തിൽ മിനി ജിം ഒരുക്കി പൃഥ്വി; ഷേപ്പിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നെന്നും താരം; ചിത്രം പങ്കുവച്ച് താരം

ന്യൂസ് ഡെസ്‌ക്‌

ജോർദാനിലെ ആടുജീവിതം സിനിമ ഷൂട്ടിങ് പൂർത്തിയാക്കി ഇന്നലെ കൊച്ചിയിൽ മടങ്ങിയെത്തിയ നടൻ പൃഥ്വിരാജ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് കഴിയുന്നത്. സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടൻ ജോർദാൻ ഷെഡ്യൂൾ പൂർത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഇതിനായി ക്വാറന്റീൻ കേന്ദ്രത്തിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് നടൻ.

'ഷേപ്പിലേക്ക് മടങ്ങിയെത്താൻ വല്ലാതെ ആഗ്രഹിച്ചിരിക്കുമ്പോൾ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കുന്നു', ജിം ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറലായിരുന്നു. ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വയം
കാറോടിച്ച് പോകുകയായിരുന്നു നടൻ. ഏകദേശം മൂന്ന് മാസം ജോർദാനിൽ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്.

      View this post on Instagram

When you’re so pumped about getting back into shape that you have a mini gym set up in your quarantine room even before you arrive! Thank you Vibin @fitness4ever.india and @jaish.george

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP