Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞിട്ടുണ്ട്; ക്വാറന്റൈൻ കേന്ദ്രത്തിലെ മിനി ജിംനേഷ്യത്തിൽ അതിരില്ലാത്ത വർക്ക് ഔട്ടുമായി പൃഥ്വി; ശരീരം തിരിച്ചു പിടിക്കാനുള്ള താരത്തിന്റെ ശ്രമത്തിന് സോഷ്യൽ മീഡിയയുടെ അഭിനന്ദനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അമ്പതുദിവസത്തിലേറെയായി ജോർദാനിൽ കുടങ്ങിയ ശേഷം നടൻ പൃഥിരാജ് തിരിച്ചു കേരളത്തിൽ എത്തിയത് ദിവസങ്ങൾ മുൻപാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവതം ചിത്രത്തിനായി ഷൂട്ടിങ്ങിനു പോയി ആണ് സംഘം ജോർദാനിൽ കുടങ്ങിയത്.

തിരികെ കൊച്ചിയിലെത്തിയ സിനിമാസംഘത്തിന് 14 ദിവസത്തെ ക്വാറന്റൈൻ ഉണ്ട്ായിരുന്നു. ചിത്രീകരണത്തിനിടെ കൈയ്ക്ക് പരുക്കേറ്റ ബ്ലെസി തിരുവല്ലയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുമ്പോൾ പൃഥ്വിരാജ് ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിൽ ഏർപ്പെടുത്തിയ പെയ്ഡ് ക്വാറന്റൈൻ സൗകര്യത്തിലാണു കഴിയുന്നത്. പൃഥ്വിരാജിന്റെ താൽപര്യപ്രകാരം ഒരു മിനി ജിം കൂടി ഒരുക്കി നൽകിയിരിന്നു ഹോട്ടൽ അധികൃതർ.

ഇതിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു പൃഥി. 'ശരീരഭംഗി തിരികെ നേടിയെടുക്കണമെന്ന് അതിയായ ആഗ്രഹമുള്ളപ്പോൾ നിങ്ങൾ എത്തുംമുൻപേ ക്വാറന്റൈൻ കേന്ദ്രത്തിൽ ഒരു മിനി ജിം ഒരുങ്ങിയിരിക്കും',ഡംബൽസ് ഉൾപ്പെടെയുള്ള വ്യായാമോപകരണങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുമുണ്ടായിരുന്നു പൃഥ്വിരാജ്.

ഇതാ ഇപ്പോൾ മുപ്പതുകിലോയിലേറെ ഭാരം കുറച്ച തന്റെ ശരീരത്തിന്റെ ചിത്രം കൂടി താരം പുറത്തുവിട്ടു. ശരീരം മെലിഞ്ഞെങ്കിലും സിക്സ് പാക്ക് നിലനിൽത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ചിത്രത്തിൽ വ്യക്തമാണ്. ഭാരം കുറച്ചതിനാൽ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വിധം വളരെ അധികം കുറഞ്ഞെന്നും പൃഥി.

ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് പൃഥ്വിരാജ് മുപ്പത് കിലോയോളം ഭാരം കുറച്ചത്. ജോർദ്ദാനിലെ വാദി റം മരുഭൂമിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഒരു ഷെഡ്യൂൾ കൂടി അവശേഷിക്കുന്ന ചിത്രത്തിന് ജോർദ്ദാനിൽ ഇനിയും ചില ഭാഗങ്ങൾ ചിത്രീകരിക്കേണ്ടതുണ്ട്. സഹാറ മരുഭൂമിയാണ് മറ്റൊരു ലൊക്കേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP