Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

പ്രതിഭയുള്ള ഒരു നടൻ വളരെ നേരത്തെ പോയി; വിനോദലോകത്ത് പലർക്കും പ്രചോദനമായാണ് അദ്ദേഹം ഉയർന്നുവന്നത്; സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടുങ്ങിപ്പോയെന്നും പ്രധാനമന്ത്രി; നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയത് ട്വിറ്ററിലൂടെ

പ്രതിഭയുള്ള ഒരു നടൻ വളരെ നേരത്തെ പോയി; വിനോദലോകത്ത് പലർക്കും പ്രചോദനമായാണ് അദ്ദേഹം ഉയർന്നുവന്നത്; സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടുങ്ങിപ്പോയെന്നും പ്രധാനമന്ത്രി; നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയത് ട്വിറ്ററിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സുശാന്തിന്റെ മരണം നടുക്കമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 'സുശാന്ത് സിങ് രാജ്പുത്.... പ്രതിഭയുള്ള ഒരു നടൻ വളരെ നേരത്തെ പോയി. ടിവിയിലും സിനിമകളിലും അദ്ദേഹം മികവ് പുലർത്തി. വിനോദലോകത്ത് പലർക്കും പ്രചോദനമായാണ് അദ്ദേഹം ഉയർന്നുവന്നത്. അവിസ്മരണീയമായ നിരവധി പ്രകടനങ്ങൾ ഓർമകളിലേക്ക് അദ്ദേഹം നൽകി. അദ്ദേഹത്തിന്റെ മരണത്തിൽ നടുങ്ങിപ്പോയി. കുടുംബത്തിനും ആരാധകർക്കും ഒപ്പം. ഓം ശാന്തി' - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ബോളിവുഡ് താരം അക്ഷയ് കുമാറും സുശാന്തിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി. സത്യം പറഞ്ഞാൽ താൻ ഞെട്ടിപ്പോയെന്നും ഒന്നും പറയാൻ കഴിയില്ലെന്നു അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. സുശാന്തിന്റെ വിയോഗം സഹിക്കാൻ കുടുംബത്തിന് കരുത്തുണ്ടാകട്ടെയെന്ന് അദ്ദേഹം കുറിഞ്ഞു. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത വിധം നടുക്കമുണ്ടെന്ന് റിതേഷ് ദേശ്മുഖും ട്വിറ്ററിൽ കുറിച്ചു.

ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അൺടോൾഡ് സ്റ്റോറി' ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീൻ അവാർഡ് (നീരുപകരുടെ) നേടി. ചിച്ചോർ, പി.കെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബിഹാറിലെ പൂർണിയയിലാണ് സുശാന്ത് സിങ് രജ്പുത് ജനിച്ചത്. ചെറുപ്പത്തിൽ കുടുംബത്തോടൊപ്പം പട്‌നയിലേക്ക് മാറി. തുടർന്ന് എഞ്ചിനീയറിങ് പഠനത്തിനായി രജ്പുത് ഡൽഹിയിലേക്ക് പോയി.എന്നാൽ അഭിനയരംഗത്ത് പ്രവർത്തിക്കുന്നതിനായി പാതിവഴിയിൽ പഠനം നിറുത്തി. കിസ് ദേശ് മെൻ ഹായ് മെരാ ദിൽ എന്ന ഷോയിൽ ടിവിയിൽ ഏക്താ കപൂറാണ് സുശാന്ത് സിങിന് ആദ്യ അവസരം നൽകിയത്, തുടർന്ന് പവിത്ര റിഷ്തയിലെ പ്രധാന വേഷം ചെയ്തു. നെറ്റ്ഫ്‌ളിക്‌സ് ഫിലിംഡ്രൈവിലാണ് സുശാന്ത് സിങ് രജ്പുതിനെ അവസാനമായി കണ്ടത്. ചുരുങ്ങിയകാലത്തിനിടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനാകാൻ താരത്തിനായിരുന്നു.താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP