Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെലിവിഷനിലും വൻ ഹിറ്റ്; 2021ൽ ഏറ്റവും റേറ്റിങ് ലഭിക്കുന്ന മലയാള ചിത്രം ദ പ്രീസ്റ്റ്; ചിത്രത്തിന് ലഭിച്ചത് 21.95 റേറ്റിങ്

ടെലിവിഷനിലും വൻ ഹിറ്റ്;  2021ൽ ഏറ്റവും റേറ്റിങ് ലഭിക്കുന്ന മലയാള ചിത്രം ദ പ്രീസ്റ്റ്;  ചിത്രത്തിന് ലഭിച്ചത് 21.95 റേറ്റിങ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിൻ ആയിരുന്നു ചിത്രം സംവിധാാനം ചെയ്തിരുന്നത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ടെലിവിഷനിലും സിനിമ മികച്ച പ്രതികരണം ലഭിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിലായിരുന്നു ദ പ്രീസ്റ്റിന്റെ ടെലിവിഷൻ പ്രീമിയർ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷൻ റേറ്റിങ് ആണ് ദ പ്രീസ്റ്റിന് ലഭിച്ചിരിക്കുന്നത്. 21.95 ആണ് ദ പ്രീസ്റ്റിന് ലഭിച്ച റേറ്റിങ്. ഇത് 2021ൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റേറ്റിങ് ആണ് എന്നാണ് നിർമ്മാതാവ് ആന്റോ ജോസഫ് പങ്കെവെച്ച കാർഡിൽ പറയുന്നത്.

മഞ്ജു വാര്യർ ആയിരുന്ന ദ പ്രീസ്റ്റിൽ നായികയായത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മഞ്ജു വാര്യർ നായികയായി എത്തിയത്. കരുത്തുറ്റ കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിൽ മഞ്ജു വാര്യർക്കും. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP