Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോക്‌സിങ്ങ് ഗ്ലൗസണിഞ്ഞ് കിടിലൻ ലുക്കിൽ മോഹൻലാൽ; പ്രിയദർശന്റെ ചിത്രത്തിനാണോ എന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

ബോക്‌സിങ്ങ് ഗ്ലൗസണിഞ്ഞ് കിടിലൻ ലുക്കിൽ മോഹൻലാൽ;  പ്രിയദർശന്റെ ചിത്രത്തിനാണോ എന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി മേക്കോവറുകൾ നടത്താൻ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് ഒരു മടിയുമില്ല. അടുത്ത കാലത്ത് താരം ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായിരുന്നു. 60ാം വയസിലും ലാലേട്ടൻ ആരോഗ്യ സംരക്ഷണത്തിന് കാണിക്കുന്ന അർപ്പണബോധം യുവാക്കൾക്കും പ്രചോദനമാണ്.

അത്തരത്തിൽ ലാലേട്ടന്റെ പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുകയാണ്. ബോക്‌സിങ് ഗ്ലൗസണിഞ്ഞ് കിടിലൻ ലുക്കിലെത്തുന്ന ലാലിന്റെ ഫോട്ടോയാണ് വൈറലായത്.ബോക്‌സിങ് ചാമ്പ്യനായ എത്തുന്ന പുതിയ പ്രിയദർശൻ ചിത്രത്തിനായാണ് മോഹൻലാലിന്റെ തയ്യാറെടുപ്പുകളെന്നാണ് റിപ്പോർട്ടുകൾ. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.

പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിന്റെ സിംഹം' ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' എന്നിവയാണ് മോഹൻലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'ബ്രാ ഡാഡി'യിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.

ദൃശ്യം -2ന് ശേഷം ജീത്തു ജോസഫുമായി വീണ്ടും കൈകോർക്കുന്ന 'ട്വൽത്ത് മാൻ' എന്ന ചിത്രവും മോഹൻലാലിൻേറതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP