Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൗറ എക്സ്‌പ്രസിലെ യാത്രക്കിടെ യുവതിക്ക് പ്രസവ വേദന; ഓടുന്ന ട്രെയിനിൽ പ്രസവമെടുത്തത് മിലിട്ടറി ഡോക്ടർമാരും

ഹൗറ എക്സ്‌പ്രസിലെ യാത്രക്കിടെ യുവതിക്ക് പ്രസവ വേദന; ഓടുന്ന ട്രെയിനിൽ പ്രസവമെടുത്തത് മിലിട്ടറി ഡോക്ടർമാരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മിലിട്ടറി ഡോക്ടർമാരുടെ സഹായത്തോടെ യുവതിക്ക് ട്രയിനിനുള്ളിൽ സുഖപ്രസവം. ആർമിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഹൗറ എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഇതോടെ ട്രെയിനിലെ യാത്രാക്കാരും മിലിട്ടറി ഡോക്ടർമാരുമായ ക്യാപ്റ്റൻ ലളിത, ക്യാപ്റ്റൻ അമാൻദീപ് എന്നിവർ യുവതിക്കടുത്തെത്തി. ഇവരുടെ സഹായത്തോടെ യുവതിയുടെ പ്രസവം ട്രെയിനിൽ വച്ച് നടക്കുകയായിരുന്നു.

പ്രസവ ശേഷം അമ്മയേയും കുട്ടിയേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെയുള്ള പ്രസവമായിരുന്നു യുവതിയുടേതെന്ന് ഡോക്ടർമാർ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് അറിയിച്ച് പ്രസവത്തിന് ശേഷം ഇരുവരും ചേർന്ന് പകർത്തിയ ചിത്രം ഇന്ത്യൻ ആർമി ട്വീറ്റും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP