Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയയിൽ ആശയങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു എന്ന തരത്തിൽ ചിലരുണ്ട്.. രാവിലെ ഉച്ചക്കും വൈകുന്നേരവും രാഷ്ടീയ എതിരാളികളെ ചീത്ത പറഞ്ഞും മറ്റും കിടിലൻ ഡയലോഗ് ഇടും.. സ്വാഭാവികമായും ഒരു വിഭാഗത്തിന്റെ കയ്യടിയും മറ്റൊരു വിഭാഗത്തിന്റെ കല്ലേറും കിട്ടും.. അവരുടെ ലക്ഷ്യം പബ്ലിസിറ്റിയും യുട്യൂബ് കച്ചവടവുമൊക്കെയാണ്: സൈബർ ലോകത്തെ അഭിനവ ബുദ്ധിജീവികളെ പരോക്ഷമായി വിമർശിച്ച് പ്രതിഭ എംഎൽഎ

സോഷ്യൽ മീഡിയയിൽ ആശയങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു എന്ന തരത്തിൽ ചിലരുണ്ട്.. രാവിലെ ഉച്ചക്കും വൈകുന്നേരവും രാഷ്ടീയ എതിരാളികളെ ചീത്ത പറഞ്ഞും മറ്റും കിടിലൻ ഡയലോഗ് ഇടും.. സ്വാഭാവികമായും ഒരു വിഭാഗത്തിന്റെ കയ്യടിയും മറ്റൊരു വിഭാഗത്തിന്റെ കല്ലേറും കിട്ടും.. അവരുടെ ലക്ഷ്യം പബ്ലിസിറ്റിയും യുട്യൂബ് കച്ചവടവുമൊക്കെയാണ്: സൈബർ ലോകത്തെ അഭിനവ ബുദ്ധിജീവികളെ പരോക്ഷമായി വിമർശിച്ച് പ്രതിഭ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ലോകത്ത് ഇടതുപക്ഷത്തിന് വേണ്ടിയെന്ന് അവകാശപ്പെട്ടു കൊണ്ടു രംഗത്തുവന്നിട്ടുള്ള നിരവധി പേരുണ്ട്. ഇവരുടെ സോഷ്യൽ മീഡിയാ ആക്ടിവിസത്തിന് കൈയടിച്ചു കൊടുത്തതാണ് സിപിഎമ്മിനെ തിരഞ്ഞെടുപ്പു തോൽവിയിലേക്ക് നയിച്ചതെന്ന വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു. ഇതിനിടെ ഇത്തരക്കാരെ പരോക്ഷമായി വിമർശിച്ച് കായംകുളം എംഎൽഎ യു പ്രതിഭ രംഗത്ത്. മോദി അനുകൂല പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി കടുത്ത വിമർശനം നേരിടുന്ന ഘട്ടത്തിലാണ് പ്രതിഭയുടെ ഒളിയമ്പെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

ഫേസ്‌ബുക്കിലൂടെ ആരോഗ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കടുത്ത വിമർശനം സൈബർ ലോകത്തു നിന്നും നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് പ്രതിഭയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റും പുറത്തുവന്നത്. ഇന്ന് സോഷ്യൽ മീഡിയയയിൽ ആശയങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു എന്ന തരത്തിൽ ചിലരുണ്ട്. ചില ആശയങ്ങൾക്ക് വേണ്ടി ആണ് അവർ നിൽക്കുന്നത് തോന്നും.. രാവിലെ ഉച്ചക്കും വൈകുന്നേരവും രാഷ്ടീയ എതിരാളികളെ ചീത്ത പറഞ്ഞും മറ്റും കിടിലൻ ഡയലോഗ് ഇടും. സ്വാഭാവികമായും ഒരു വിഭാഗത്തിന്റെ കയ്യടിയും മറ്റൊരു വിഭാഗത്തിന്റെ കല്ലേറും കിട്ടും.. പക്ഷേ എങ്കിലും അവർ സംതൃപ്തരാകുന്നു. കാരണം അവരുടെ ലക്ഷ്യം പബ്ലിസിറ്റിയിലു ഫേസ്‌ബുക്ക്, യുട്യൂബ് ലൈക്കുമാണെന്നാണ് പ്രതിഭയുടെ വിമർശനം.

പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

സോഷ്യൽ മീഡിയ നല്ല ഒരു ഇടം ആണ്. പല കാര്യങ്ങളും അറിയാനും അറിയിക്കാനും.. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയയിൽ ആശയങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു എന്ന തരത്തിൽ ചിലരുണ്ട്. ചില ആശയങ്ങൾക്ക് വേണ്ടി ആണ് അവർ നിൽക്കുന്നത് തോന്നും.. രാവിലെ ഉച്ചക്കും വൈകുന്നേരവും രാഷ്ടീയ എതിരാളികളെ ചീത്ത പറഞ്ഞും മറ്റും കിടിലൻ ഡയലോഗ് ഇടും. സ്വാഭാവികമായും ഒരു വിഭാഗത്തിന്റെ കയ്യടിയും മറ്റൊരു വിഭാഗത്തിന്റെ കല്ലേറും കിട്ടും.. പക്ഷേ എങ്കിലും അവർ സംതൃപ്തരാകുന്നു. കാരണം അവരുടെ ലക്ഷ്യം പബ്ലിസിറ്റി, അവരുടെ page likes ,Youtube കച്ചവടം ഇതൊക്കെയാണ്.

ഇവരിലൂടെ കേരളത്തിന് കിട്ടിയ വാക്കുകൾ 1, വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു, 2, തള്ളി മറിച്ചു, 3, കണ്ടം വഴി ഓടിച്ചു, ഇനിയും ഉണ്ട് ഒട്ടേറെ ഇത്തരം വാക്കുകൾ. കൂടാതെ മറുപടികളിൽ നല്ല പച്ച തെറിയും. ഭാഷയുടെ ഉച്ചാരണം, സൗകുമാര്യത, ശ്രേഷ്ഠത ഒക്കെ പലപ്പോഴും കൈവിട്ടു പോകുന്ന ഇടമായി സമൂഹമാധ്യമങ്ങൾ മാറാതിരിക്കാനും ശരിയായ ഭാഷ മറന്നു പോകുന്ന സമൂഹമായി കേരളത്തിലെ പുതിയ തലമുറയെ മാറാതിരിക്കാൻ നമ്മൾക്ക് ഒത്തൊരുമിച്ച് ശ്രമിച്ചാലോ. ശരിയായ ആശയങ്ങളുടെ മനോഹരമായ വാദപ്രതിവാദങ്ങളുടെ ഇടമൊക്കെയായ് നമ്മുടെ ഭാഷയുടെ നന്മയും മേന്മയും നഷ്ടപ്പെടാത്ത ഇടമായി സമൂഹ മാധ്യമങ്ങളിലെ ഇടങ്ങളെ മാറ്റിയെടുക്കാം.' ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതുപോലെ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാകട്ടെ ഈ ഇടങ്ങൾ...

അതേസമയം നേരത്തെ പ്രതിഭ കോൺഗ്രസിൽ ചേരുന്നു എന്ന വിധത്തിൽ വരെ സൈബർ ലോകത്ത് പ്രചരണം ഉണ്ടായിരുന്നു. ഇതോടെ വ്യാജ പ്രചരണത്തിനെതിരെ കായംകുളം എംഎ‍ൽഎയും രംഗത്തുവന്നു. ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വന്ന വ്യാജ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത്കൊണ്ട് 'ആഹാ ഇതെപ്പോ ? എന്തോന്നടേ' എന്ന കുറിപ്പോടെയാണ് പ്രതിഭയുടെ പ്രതികരണം. എന്നാൽ ഫേസ്‌ബുക്ക് പോസ്റ്റ് പ്രതിഭ എംഎ‍ൽഎ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. 'സിപിഎം സൈബർ ഗുണ്ടകളുടെ അക്രമത്തിന് ഇരയായ സിപിഎം കായംകുളം എംഎ‍ൽഎ പ്രതിഭാ കോൺഗ്രസിലേക്ക്. ചർച്ചകൾ പുരോഗമിക്കുന്നു. തീരുമാനം ഉടൻ...' എന്ന വ്യാജ പോസ്റ്റാണ് പ്രതിഭാ ഹരി ഷെയർ ചെയ്തിരുന്നത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി പ്രതിഭാ കമന്റ് ചെയ്ത സംഭവത്തിൽ എംഎ‍ൽഎയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. കെ കെ ശൈലജയെ ഫേസ്‌ബുക്കിലൂടെ വിമർശിച്ചു എന്ന തരത്തിലാണ് വിമർശനം ഉയർന്നിരുന്നത്. തനിക്കെതിരെ ആക്രമണം നടത്തിയവരെ സഖാവ് എന്ന് സംബോധന ചെയ്യാൻ അറയ്ക്കുന്നുണ്ടെന്നും സഖാവ് എന്ന വാക്കിന് അക്കൂട്ടർ അർഹരല്ലെന്നും പ്രതിഭ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP