Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവസാധാരണമാണ് ഇതിലൊക്കെ ആഘോഷിക്കാൻ അവസരമൊരുക്കേണ്ടതുണ്ടോ? '; ' കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക, ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക'; കാവ്യ ഗർഭിണിയായെന്ന വാർത്തയ്ക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് വിമർശിച്ച് പ്രതിഭാ ഹരി എംഎൽഎ

'ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവസാധാരണമാണ് ഇതിലൊക്കെ ആഘോഷിക്കാൻ അവസരമൊരുക്കേണ്ടതുണ്ടോ? '; ' കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക, ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക'; കാവ്യ ഗർഭിണിയായെന്ന വാർത്തയ്ക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് വിമർശിച്ച് പ്രതിഭാ ഹരി എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കായംകുളം: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും വൈറലായിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നടി കാവ്യ മാധവൻ ഗർഭിണിയായിരിക്കുന്ന ചിത്രം. എന്നാൽ ചിത്രം വൈറലായതിന് പിന്നാലെ മാധ്യമങ്ങൾ കാവ്യാ മാധവന്റെ പ്രസവത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന വിമർശനവുമായി സിപിഐഎം എൽഎഎ പ്രതിഭാ ഹരി രംഗത്ത്.

ഒരു സ്ത്രീ കല്യാണം കഴിക്കുന്നതും ഗർഭിണിയാകുന്നതും നാട്ടിൽ സർവ സാധാരണമാണെന്നും അതിൽ ആഘോഷിക്കാൻ എന്തെങ്കിലുമുണ്ടോ എന്നും പ്രതിഭാ ഹരി ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചർച്ചകൾ നടന്ന സമയത്ത് മാധ്യമങ്ങൾ അമിത പ്രാധാന്യത്തോടെ അവതരിപ്പിച്ചത് ദിലീപ്-മഞ്ജു വാര്യർ ദാമ്പത്യ തകർച്ചയെപ്പറ്റിയുള്ള വാർത്തകളായിരുന്നുവെന്നും എംഎ‍ൽഎ കുറ്റപ്പെടുത്തി.


പ്രതിഭാ ഹരി എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവ്വസാധാരണമാണ്.ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു special നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചർച്ചകളും നിർദ്ദേശങ്ങളും വന്നു. പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. മലയാളി സമൂഹം ആർത്തിയോടെ ആ വാർത്തകൾ വായിച്ചു.മുല്ലപ്പെരിയാർ വിസ്മൃതിയിലായി.ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു.മലയാളി വാർത്തകളിലൂടെ സദ്യ ഉണ്ടു,കൃതാർത്ഥരായി.

പിന്നീട് ഒരു നിയമസഭാ സമ്മേളനത്തിൽ നടിയെ പീഡിപ്പിച്ച നടനെക്കുറിച്ച് ചർച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു.വാർത്തയിലൂടെ മലയാളികളായ നമ്മൾ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോൾ പീഡനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഡിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു. നല്ല കാര്യം. എല്ലാവർക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും )...

അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച വാർത്ത ഞങ്ങൾ കേട്ടതും നിങ്ങൾ മാധ്യമങ്ങളിലൂടെയാണ്. സമർത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവർത്തകരും നടിയോ നടനോ അടുത്തുകൂടി പോയാൽ ഉൾക്കുളിരോടെ selfie എടുത്ത് Post ചെയ്യുമ്പോൾ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാർത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്. വായനക്കാർ ഉണ്ട് അതാണ് ഗോസിപ്പ് വാർത്തകൾ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കൾ പറയുന്നത്.എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക. ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകൾ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP