Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഥാപാത്രത്തിന്റെ പേര് 'വിക്രമാദിത്യ'; രാധേശ്യാമിലെ പ്രഭാസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി

കഥാപാത്രത്തിന്റെ പേര് 'വിക്രമാദിത്യ'; രാധേശ്യാമിലെ പ്രഭാസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. പ്രഭാസിന് മുൻകൂർ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിൻഡേജ് കാറിൽ മോഡേൺ ലുക്കിൽ ചാരി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്.

പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറിൽ ഭൂഷൺ കുമാർ, വാസ്മി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.

പൂജാ ഹെഗ്‌ഡെയുടെ ക്യാരക്ടർ പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും സംഘവും ഇപ്പോൾ ഇറ്റലിയിലാണ്. നേരത്തെ കോവിഡ് മഹാമാരി മൂലം നിർത്തിവെച്ച ഷൂട്ടിങ് ഈ മാസം ആദ്യം പുനരാരംഭിച്ചിരുന്നു.പ്രകൃതിമനോഹാരിത കൊണ്ട് ശ്രദ്ധേയമായ ഇറ്റലിയിലെ ടോറിനോയിലാണ് രാധേശ്യാമിന്റെ ചിത്രീകരണം നടക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

തെന്നിന്ത്യൻ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന രാധേശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.2021 ൽ ചിത്രം പ്രദർശനത്തിനെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP