Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഇണങ്ങില്ലെന്ന് ആരു പറഞ്ഞു? കഥ പറഞ്ഞും പാട്ടുപാടിയും നടക്കുന്ന കുട്ടിക്കൊപ്പം ചുവടുവച്ച് മുള്ളൻപന്നി; ഇവർ നല്ല സുഹൃത്തുക്കളെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മുള്ളൻപ്പന്നി മനുഷ്യരുമായി ഇണങ്ങുമോ?.സ്വാഭാവികമായി ഒരു മനുഷ്യന്റെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം മാത്രം. എന്നാൽ ഈ വീഡിയോ കണ്ടാൽ ഈ സംശയത്തിന് അടിസ്ഥാനമില്ല എന്ന് വ്യക്തമാകും. ഒരു കൊച്ചു കുട്ടിയുടെ താളത്തിന് അനുസരിച്ച് നടന്നുനീങ്ങുന്ന മുള്ളൻപ്പന്നിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

പർവീൺ കാസ്വാൻ ഐഎഫ്എസ് ആണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു കൊച്ചു കുട്ടി റോഡിലൂടെ നടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. കുട്ടിയുടെ താളത്തിന് അനുസരിച്ച് പിന്നാലെ നടക്കുകയാണ് മുള്ളൻപ്പന്നി

Stories you may Like

. കുട്ടി ഓടുമ്പോൾ അതിനനുസരിച്ച് മുള്ളൻപ്പന്നിയും ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരുഘട്ടത്തിൽ കുട്ടി നിൽക്കുകയും വന്ന വഴി തിരിച്ചു നടക്കുന്നുമുണ്ട്. അനുസരണയുള്ള ജീവിയെപ്പോലെ കുട്ടിയുടെ പാത പിന്തുടർന്ന് മുള്ളൻപ്പന്നിയുടെ തിരിച്ചുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.സോഷ്യൽമീഡിയയിൽ വ്യാപകമായാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP