Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെറും ഒക്കെ അല്ല.. പെർഫെക്റ്റ് ഒകെ; വീട് നിർമ്മാണത്തിനിടെ ഭിത്തി തേച്ച് പൂർണ്ണിമ; വൈറലായി ചിത്രങ്ങളും വീഡിയോയും

വെറും ഒക്കെ അല്ല.. പെർഫെക്റ്റ് ഒകെ; വീട് നിർമ്മാണത്തിനിടെ ഭിത്തി തേച്ച് പൂർണ്ണിമ; വൈറലായി ചിത്രങ്ങളും വീഡിയോയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് ജീവിതത്തിലെ സന്തോഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതും രസകരമായ രീതിയിൽ.

പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയിൽ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. 'സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം' എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്. ഓക്കെ അല്ലേ എന്ന് തൊഴിലാളികളോട് പൂർണിമ ചോദിക്കുന്നതും പെർഫെക്റ്റ് ആണ് എന്ന് പൂർണിമ തന്നെ പറയുന്നതും വീഡിയോയിൽ കാണാം. മകൾ പ്രാർത്ഥനയ്ക്കൊപ്പം സൈറ്റ് സന്ദർശിച്ചപ്പോൾ എടുത്ത വീഡിയോ ആണിത്.

 

      View this post on Instagram

A post shared by Ƥσσяиιмα Indrajith (@poornimaindrajithofficial)

ഒരു ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുകയാണ് പൂർണിമ. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇതിന് മുമ്പ് 2019-ൽ പുറത്തിറങ്ങിയ വൈറസിൽ പൂർണിമ അഭിനയിച്ചിരുന്നു.

 

      View this post on Instagram

A post shared by Ƥσσяиιмα Indrajith (@poornimaindrajithofficial)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP