Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

എല്ലാം തുറന്നു കാട്ടി വീഡിയോ ചിത്രീകരിച്ചത് മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം നിന്ന്; പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിലൂ‌‌ടെ ‌വിശ്വാസികളു‌ടെ വികാരത്തെ വ്രണപ്പെ‌ടുത്തി എന്ന് ആരോപണവും; പൂനം പാണ്ഡെക്കെതിരെ പൊലീസ് കേസെടുത്തത് പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചതോടെ

എല്ലാം തുറന്നു കാട്ടി വീഡിയോ ചിത്രീകരിച്ചത് മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം നിന്ന്; പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിലൂ‌‌ടെ ‌വിശ്വാസികളു‌ടെ വികാരത്തെ വ്രണപ്പെ‌ടുത്തി എന്ന് ആരോപണവും; പൂനം പാണ്ഡെക്കെതിരെ പൊലീസ് കേസെടുത്തത് പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചതോടെ

മറുനാടൻ ഡെസ്‌ക്‌

വിവാഹ ബന്ധം സംബന്ധിച്ച വിവാ​ദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ബോളിവുഡ് താരം പൂനം പാണ്ഡെ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ്. പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് താരത്തിനെതിരേ ​ഗോവ പൊലീസ് കേസ് എടുത്തു. പൂനം പാണ്ഡെ കുറച്ച് നാളുകൾക്ക് മുൻപ് ഒരു വീഡിയോ ചിത്രീകരിച്ചതാണ് ഇപ്പോൾ വിവാദമായത്. ​ഗോവയിലെ ചപ്പോളി ഡാമിന് സമീപത്തായിരുന്നു വീഡിയോയുടെ ചിത്രീകരണം. ഇതിന് തൊട്ടടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിലൂ‌‌ടെ ‌പൂനം വിശ്വാസികളു‌ടെ വികാരത്തെ വ്രണപ്പെ‌ടുത്തി എന്ന ആക്ഷേപം ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾ പൊ‌ട്ടിപ്പുറപ്പെ‌ട്ടത്. സർക്കാർ പോണോ​ഗ്രഫിക്ക് പ്രചോദനമേകുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പൂനത്തിനെതിരേയും ഛായാ​ഗ്രാഹകനെതിരേയും കേസെടുത്തിട്ടുണ്ട്. എന്നാൽ വീഡിയോ പകർത്തിയ വ്യക്തി ആരെന്ന് വ്യക്തമല്ല.

കുറച്ച് നാളുകൾക്ക് മുൻപ് ​ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​ഗോവ പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. ഇതെ തുടർന്ന് പൂനത്തിന്റെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ആയാളോടൊപ്പം മുംബെെയിലേക്ക് തിരിച്ച പൂനം, എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർത്തുവെന്നും തങ്ങൾ ഒരിക്കലും ഇനി പിരിയില്ലെന്നും വ്യക്തമാക്കി. ഇതെല്ലാം നടിയു‌ടെ നാടകമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

എല്ലായ്‌പ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിലിടം നേടിയ നടിയാണ് പൂനം പാണ്ഡെ. കാൺപൂർ സ്വദേശിനിയായ പൂനം മോഡലിങ്ങിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2014-ൽ നഷാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലൗ ഈസ് പോയിസൻ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടുവെങ്കിലും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

പിന്നീട് വിവാദങ്ങൾ സൃഷ്ടിച്ചാണ് പൂനം ചർച്ചാ വിഷയമാകുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അർധനഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ഒരിക്കൽ പൂനത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടു. പിന്നീട് ഇൻസ്റ്റാഗ്രാമായി പൂനത്തിന്റെ ഇഷ്ടവേദി. തന്റെ നഗ്‌ന വീഡിയോകളുടെ ടീസറുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചതോടെ ആരാധകരുടെ എണ്ണവും വർധിച്ചു.

പ്ലേ സ്റ്റോറിലെ പൂനം പാണ്ഡെ ആപ്പ് വഴിയാണ് പൂനം വീഡിയോ വിൽക്കുന്നത്. ഈ വീഡിയോയിലെല്ലാം ഒരാളുടെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നു. അയാളുടെ മുഖം കുറച്ച് കാലങ്ങൾക്ക് മുൻപാണ് പൂനം പുറത്ത് വിട്ടത്. അയാളായിരുന്നു സാം ബോംബൈ. പൂനത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽനിന്ന് കുറച്ച് നാളുകൾക്ക് മുൻപ് ഇവരുടെ കിടപ്പറദൃശ്യങ്ങൾ പുറത്ത് പോയിരുന്നു. പിന്നീട് ആ വീഡിയോ നീക്കം ചെയ്തുവെങ്കിലും അപ്പോഴേക്കും സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും വൈറലായിരുന്നു.

കുറച്ച് കാലങ്ങളായി പൂനത്തോടൊപ്പമാണ് സാം താമസിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് അകന്ന് ജീവിക്കുന്ന പൂനത്തെ വച്ച് അയാൾ പണമുണ്ടാക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. സാമിന്റെ ഭീഷണിയും പീഡനവും സഹിക്കാനാകുന്നില്ലെന്ന് ആരോപിച്ചാണ് പൂനം പൊലീസിൽ പരാതി നൽകിയിരുന്നത്

അബുദാബിയിൽ ജനിച്ചു വളർന്ന സാം ബോംബെ 21-ാം വയസ്സിലാണ് ബോളിവുഡ് സിനിമയിലെത്തുന്നത്. പരസ്യ സംവിധായകനായ സാം ബോംബെ ഉർവ്വശി റൗട്ടേല, ദിഷ പട്ടാണി, വിദ്യുത് ജാംവാൽ എന്നിവരെ താരങ്ങളാക്കി മ്യൂസിക് വീഡിയോയും പരസ്യങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നായായി ഓടും എന്നാണ് പൂനം പാണ്ഡെ വാഗ്ദാനം നടത്തിയത്. എന്നാൽ പിന്നീട് ഇത്തരം നിരവധി ചലഞ്ചുകളാമായി രംഗത്തെത്തി. പകുതി നഗ്നായായി എത്തിയ താരത്തിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP