Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

ദേഹത്ത് മുട്ടുകുത്തി നിന്ന് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു; മുഖത്തടിക്കുകയും മുടി പിടിച്ച് വലിക്കുകയും കട്ടിലിന്റെ അരികിൽ തല പിടിച്ച് ഇടിക്കുകയും ചെയ്തു; എല്ലാം എന്നോടുള്ള സ്നേഹം കൊണ്ട്; ഹണിമൂണിനിടെ ഭർത്താവ് കാട്ടിക്കൂട്ടിയതെല്ലാം മറന്ന് നടി പൂനം പാണ്ഡെ; സാം ബോബെയെ പരാതി നൽകി അകത്താക്കിയെങ്കിലും പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്തത് ജാമ്യത്തിൽ പുറത്തിറങ്ങിയതോടെ

ദേഹത്ത് മുട്ടുകുത്തി നിന്ന് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു; മുഖത്തടിക്കുകയും മുടി പിടിച്ച് വലിക്കുകയും കട്ടിലിന്റെ അരികിൽ തല പിടിച്ച് ഇടിക്കുകയും ചെയ്തു; എല്ലാം എന്നോടുള്ള സ്നേഹം കൊണ്ട്; ഹണിമൂണിനിടെ ഭർത്താവ് കാട്ടിക്കൂട്ടിയതെല്ലാം മറന്ന് നടി പൂനം പാണ്ഡെ; സാം ബോബെയെ പരാതി നൽകി അകത്താക്കിയെങ്കിലും പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്തത് ജാമ്യത്തിൽ പുറത്തിറങ്ങിയതോടെ

മറുനാടൻ ഡെസ്‌ക്‌

ഹണിമൂണിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്ത് നടി പൂനം പാണ്ഡെയും ഭർത്താവ് സാം ബോബെയും. ഹണിമൂൺ ആഘോഷത്തിനിടെ ഭർത്താവ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന നടിയുടെ പരാതിയിൽ സാം ബോബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെ ഭർത്താവുമായി വീണ്ടും ഒന്നിച്ചിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രശ്‌നം പരിഹരിച്ച് ഒന്നിച്ച കാര്യം താരം അറിയിച്ചത്. അതേസമയം താരത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെല്ലാം എന്നാണ് ആരാധകർ വിലയിരുത്തുന്നത്. രൂക്ഷവിമർശനമാണ് പൂനത്തിനും സാമിനും എതിരെ ഉയരുന്നത്.

ഗോവയിൽവച്ച് തന്റെ കഴുത്തു ഞെരിച്ചെന്നും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പൊലിസീന് നൽകിയ പരാതിയിൽ പറയുന്നത്. അതിന് തൊട്ടുപിന്നാലെ സാം അറസ്റ്റിലായി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ശനിയാഴ്ച രാത്രിയോടെ പൂനവും ഒന്നിച്ചുള്ള വിവാഹചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരുവിധം എല്ലാം പരിഹരിച്ചുകഴിഞ്ഞു. ഞങ്ങൾ വീണ്ടും ഒന്നിച്ചു. നിങ്ങൾക്ക് ഒരു കാര്യം അറിയാമോ? ഞങ്ങൾ രണ്ടുപേരും പരസ്പരം വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. ഭ്രാന്തമായി ഞങ്ങൾ പ്രണയിക്കുന്നു. ഏത് വിവാഹത്തിലാണ് ഉയർച്ചകളും താഴ്ചകളുമില്ലാത്തത് എന്നും സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.

നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലായ വാർത്ത വലിയ ചർച്ചയായി മാറിയിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പൊലീസിൽ പരാതി നൽകിയത്. രണ്ടാഴ്‌ച്ച മുമ്പാണ് പൂനവും സാമും വിവാഹിതരായത്. ​ഗോവയിൽ ഹണിമൂൺ ആഘോഷത്തിനായി പോയ ശോഷമാണ് പൂനം സാമിനെതിരേ പരാതിയുമായി രം​ഗത്തെത്തിയത്. അവിടെവച്ചാണ് സംഭവം അരങ്ങേറിയതെന്ന് പൂനം പറയുന്നു. നടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.അതിന് പിന്നാലെ എന്താണ് തങ്ങളുടെ ഹണിമൂണിനിടെ സംഭവിച്ചതെന്ന് വ്യക്തമാക്കി താരം രം​ഗത്തെത്തിയിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൂനം പാണ്ഡെ സംഭവങ്ങൾ വിശദീകരിക്കുന്നത്. ''സാമും ഞാനും തമ്മിൽ വാക്കു തർക്കമുണ്ടായി. അത് രൂക്ഷമായതോടെ സാം എന്നെ അടിക്കാൻ തുടങ്ങി. എന്റെ കഴുത്ത് ഞെരിച്ചു. ഞാൻ മരിക്കാൻ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. അവനെന്റെ മുഖത്തടിച്ചു, മുടി പിടിച്ചു വലിച്ചു, കട്ടിലിന്റെ അരികത്ത് എന്റെ തല കൊണ്ട് ഇടിപ്പിച്ചു. എന്റെ ദേഹത്ത് അവൻ മുട്ടുകുത്തി നിന്നു എന്നെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു. എങ്ങനെയോ അവന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ഞാൻ മുറിയിൽനിന്നും പുറത്തെത്തി. വാതിൽ പുറത്ത് നിന്ന് പൂട്ടി. ഹോട്ടലിലുള്ളവരാണ് പൊലീസിനെ വിളിച്ചത്. അവർ അവനെ പിടിച്ചു കൊണ്ടു പോയി. ഞാൻ പരാതിയും നൽകി." പൂനം പറയുന്നു.

സാം മുമ്പും പല തവണ അക്രമാസക്തമനായിട്ടുണ്ടെന്നും വിവാഹത്തോടെ അതിന് മാറ്റം വരുമെന്നുമാണ് താൻ പ്രതീക്ഷിച്ചതെന്നും പൂനം പറയുന്നു.. ''പല തവണ ഞാൻ ആശുപത്രിയിലായിട്ടുണ്ട്. ഇത്രയും മര്യാദകെട്ട ഒരു ബന്ധമായിട്ടും ഞാനത് തുടർന്നത് ഞങ്ങൾ പരസ്പരം സ്നേ​ഹിക്കുന്നു എന്ന ധാരണയിലായിരുന്നു. അവന്റെ പൊസസീവ്നെസിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് അവന്റെ ദേഷ്യം പുറത്ത് വരുന്നത്. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിലാണ് വിവാ​ഹിതയായത്. നിർഭാ​ഗ്യവശാൽ അത് ശരിയായ തീരുമാനമായില്ല. പ്രണയം അന്ധമാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് ഞാൻ."- പൂനം പറയുന്നു.

രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. എല്ലായ്‌പ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിലിടം നേടിയ നടിയാണ് പൂനം പാണ്ഡെ.

കാൺപൂർസ്വദേശിനിയായ പൂനം മോഡലിങ്ങിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2014-ൽ നഷാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലൗ ഈസ് പോയിസൻ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടുവെങ്കിലും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

പിന്നീട് വിവാദങ്ങൾ സൃഷ്ടിച്ചാണ് പൂനം ചർച്ചാ വിഷയമാകുന്നത്. 2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാധ്യമശ്രദ്ധ ആകർഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാൽ പൂർണനഗ്‌നയായി ധോണിയുടെയും കൂട്ടരുടെയും മുന്നിൽ പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം നൽകിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടർന്ന് പാതി നഗ്‌നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ സ്വകാര്യ നഗ്‌ന വീഡിയോ ഇടയ്ക്കിടെ താരം പുറത്തുവിട്ടിരുന്നു. കൂടാതെ ക്രിസ്മസിന് ജിംഗിൾ ബൂബ്‌സ് എന്ന പേരിൽ വിവാദവിഡിയോയും സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കി നടി ശ്രദ്ധനേടി.

സാമൂഹിക മാധ്യമങ്ങളിൽ അർധനഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ഒരിക്കൽ പൂനത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടു. പിന്നീട് ഇൻസ്റ്റാഗ്രാമായി പൂനത്തിന്റെ ഇഷ്ടവേദി. തന്റെ നഗ്‌ന വീഡിയോകളുടെ ടീസറുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചതോടെ ആരാധകരുടെ എണ്ണവും വർധിച്ചു.

പ്ലേ സ്റ്റോറിലെ പൂനം പാണ്ഡെ ആപ്പ് വഴിയാണ് പൂനം വീഡിയോ വിൽക്കുന്നത്. ഈ വീഡിയോയിലെല്ലാം ഒരാളുടെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നു. അയാളുടെ മുഖം കുറച്ച് കാലങ്ങൾക്ക് മുൻപാണ് പൂനം പുറത്ത് വിട്ടത്. അയാളായിരുന്നു സാം ബോംബൈ. പൂനത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽനിന്ന് കുറച്ച് നാളുകൾക്ക് മുൻപ് ഇവരുടെ കിടപ്പറദൃശ്യങ്ങൾ പുറത്ത് പോയിരുന്നു. പിന്നീട് ആ വീഡിയോ നീക്കം ചെയ്തുവെങ്കിലും അപ്പോഴേക്കും സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും വൈറലായി.

കുറച്ച് കാലങ്ങളായി പൂനത്തോടൊപ്പമാണ് സാം താമസിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് അകന്ന് ജീവിക്കുന്ന പൂനത്തെ വച്ച് അയാൾ പണമുണ്ടാക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. സാമിന്റെ ഭീഷണിയും പീഡനവും സഹിക്കാനാകുന്നില്ലെന്ന് ആരോപിച്ചാണ് പൂനം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

അബുദാബിയിൽ ജനിച്ചു വളർന്ന സാം ബോംബെ 21-ാം വയസ്സിലാണ് ബോളിവുഡ് സിനിമയിലെത്തുന്നത്. പരസ്യ സംവിധായകനായ സാം ബോംബെ ഉർവ്വശി റൗട്ടേല, ദിഷ പട്ടാണി, വിദ്യുത് ജാംവാൽ എന്നിവരെ താരങ്ങളാക്കി മ്യൂസിക് വീഡിയോയും പരസ്യങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നായായി ഓടും എന്നാണ് പൂനം പാണ്ഡെ വാഗ്ദാനം നടത്തിയത്. എന്നാൽ പിന്നീട് ഇത്തരം നിരവധി ചലഞ്ചുകളാമായി രംഗത്തെത്തി. പകുതി നഗ്നായായി എത്തിയ താരത്തിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP