Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആപ്ലിക്കേഷൻ വഴി ഫോൺ നമ്പർ പുറത്താക്കി; നടി ശിൽപാ ഷെട്ടിയുടെ ഭർത്താവിനെതിരെ പരാതിയുമായി പൂനം പാണ്ഡെ; നമ്പർ പുറത്തായതോടെ തനിക്ക് മോശം സന്ദേശങ്ങൾ എത്തുന്നെന്നും പൂനം പാണ്ഡെ

മറുനാടൻ ഡെസ്‌ക്‌

രാജ് കുന്ദ്രയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നടിയും മോഡലുമായ പൂനം പാണ്ഡെ. ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമാണ് രാജ് കുന്ദ്ര. ഇയാളുടെ പങ്കാളിയായ സൗരഭിനെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൂനം പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു ആപ്പ് മാർച്ച് 2019 മുതൽ രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് നിയന്ത്രിക്കുന്നത്. എന്നാൽ കുറച്ച് മാസങ്ങൽക്ക് മുൻപ് ഈ കമ്പനിയുമായുള്ള കരാർ താൻ റദ്ദാക്കിയെന്നാണ് പൂനം അവകാശപ്പെടുത്തത്. കരാർ റദ്ദാക്കിയിട്ടും ആപ്പ് സജീവമായി നിൽക്കുന്നതിനാലാണ് പൂനം നിയമപരമായി രംഗത്തെത്തിയിരിക്കുന്നത്. ആപ്പ് വഴി രാജ് കുന്ദ്ര നടിയുടെ ഫോൺ നമ്പർ പുറത്തുവിട്ടെന്നും ഇതേതുടർന്ന് തനിക്ക് മോശമായ സന്ദേശങ്ങൾ നിരന്ദരം ലഭിക്കുകയാണെന്നും പൂനം പരാതിയിൽ ആരോപിക്കുന്നു.
പൊലീസിനെ സമീപിച്ചപ്പോൾ എഫ്ഐആർ ഫയൽ ചെയ്യാൻ വിസ്സമ്മതിച്ചതിനേ തുടർന്നാണ് നടി കോടതിയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP