Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുതിപ്പ് തുടർന്ന് 'പൊന്നിയിൻ സെൽവൻ'; പൊന്നിയിൻ സെൽവന്റെ' പുതിയ കളക്ഷൻ റിപ്പോർട്ട്; 300 കോടിയും പിന്നിട്ടു

കുതിപ്പ് തുടർന്ന് 'പൊന്നിയിൻ സെൽവൻ'; പൊന്നിയിൻ സെൽവന്റെ' പുതിയ കളക്ഷൻ റിപ്പോർട്ട്; 300 കോടിയും പിന്നിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴകത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ' തിയറ്ററുകളിൽ ആളെക്കൂട്ടി പ്രദർശനം തുടരുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം 'പൊന്നിയിൻ സെൽവൻ' ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പൊന്നിയിൻ സെൽവന്റെ' പുതിയ ബോക്‌സ് ഓഫീസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

'പൊന്നിയിൻ സെൽവൻ' ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി കടന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'പൊന്നിയിൻ സെൽവൻ' ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങൾ. എന്തായാലും മണിരത്‌നം ചിത്രം ചരിത്രം തിരുത്തിക്കുറിക്കുന്ന വൻ ഹിറ്റാകുമെന്നാണ് സൂചനകൾ.

വിക്രം, ജയം രവി, കാർത്തി, റഹ്‌മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

 

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. രവി വർമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂർത്തിയാണ് സൗണ്ട് ഡിസൈനർ. ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP