Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയമുണ്ടായത് ബീഫ് കഴിച്ചതിന് ദൈവം തന്ന ശിക്ഷ! ബോളിവുഡ് നടി പായൽ രൊഹാത്ഗിക്ക് പൊങ്കാലയിട്ട് മലയാളികൾ; ഫേസ്‌ബുക്ക് പേജിലേക്ക് എത്തുന്നത് ബീഫ് വിഭവങ്ങളുടെ വൈവിധ്യമായ ഫോട്ടോസും റെസിപ്പികളും

പ്രളയമുണ്ടായത് ബീഫ് കഴിച്ചതിന് ദൈവം തന്ന ശിക്ഷ! ബോളിവുഡ് നടി പായൽ രൊഹാത്ഗിക്ക് പൊങ്കാലയിട്ട് മലയാളികൾ; ഫേസ്‌ബുക്ക് പേജിലേക്ക് എത്തുന്നത് ബീഫ് വിഭവങ്ങളുടെ വൈവിധ്യമായ ഫോട്ടോസും റെസിപ്പികളും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കേരളം പ്രളയത്തിൽ മുങ്ങിയത് ഡാം തുറന്നതുകൊണ്ടോ മഴ പെയ്തതുകൊണ്ടാണോ എന്ന് ചർച്ചകൾ നടക്കുമ്പോൾ കേരളീയർ ബീഫ് കഴിക്കുന്നതുകൊണ്ടാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയ നടിയുടെ ഫേസ്‌ബുക്ക് പേജിൽ മലയാളികൾ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തുന്നു. ബോളിവുഡ് നടിയും മോഡലുമായ പായൽ രൊഹാത്ഗിയുടെ ഫേസ്‌ബുക്ക് പേജിലാണ് ബീഫിന്റെ വൈവിധ്യമായ ഫോട്ടോസും റെസിപീസും തെറിവിളികളുമായി മലയാളികൾ പ്രതിഷേധിക്കുന്നത്.

സമാനതകളില്ലാത്ത പ്രളയത്തിലൂടെ കേരളത്തിന് കടന്നുപോകേണ്ടിവന്നതിന് പിന്നിൽ ദൈവകോപമാണെന്ന് പായൽ രൊഹാത്ഗി ട്വീറ്റ് ചെയ്തത്. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ മലയാളികൾ പോസ്റ്റിന് താഴെ നടിയെ ട്രോളി കൊല്ലുകയാണ്.

പലരും മലയാളത്തിലാണ് അടിപൊളി കമന്റുകൾ ഇടുന്നത്. ചിലർ ബീഫിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ബീഫ് റസിപികൾ പോസ്റ്റ് ചെയ്തവരും കുറവല്ല. സോയബീൻ കറി കൂട്ടുന്നത് കണ്ട് ബീഫ് ആണെന്ന് ദൈവം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഉത്തരാഖണ്ഡിൽ പ്രളയം സംഭവിച്ചത്, ബീഫ് നിരോധിക്കാത്തതാണ് കാരണമെങ്കിൽ ഇതേ 'വിധി'യാവുമല്ലോ ഗോവയെയും കാത്തിരിക്കുന്നത് തുടങ്ങിയ കമന്റുകളുമുണ്ട്.

എന്നാൽ പ്രതിഷേധങ്ങൾ കനത്തതോടെ വിശദീകരണവുമായി നടി വീണ്ടും രംഗത്തെത്തി. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേൽപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്നും പായൽ ട്വിറ്ററിൽ കുറിച്ചു. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP