Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടിന്റെ പണി ഏണിവെച്ച് ഏറ്റെടുത്ത് ഹിന്ദു രാഷ്ട്ര സേവകൻ; കേരളം പ്രാർത്ഥനയോടെ ഏറ്റുവാങ്ങിയ കുഞ്ഞിനെ വർഗീയമായി അധിക്ഷേപിച്ച ബിനിൽ സോമസുന്ദരത്തിനെതിരെ പൊലീസ് കേസെടുത്തു; അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്; പോസ്റ്റ് മുക്കി കണ്ടംവഴി ഓടിയ ആചാരസംരക്ഷകന് തെറിയഭിഷേകവുമായി സോഷ്യൽ മീഡിയ

എട്ടിന്റെ പണി ഏണിവെച്ച് ഏറ്റെടുത്ത് ഹിന്ദു രാഷ്ട്ര സേവകൻ; കേരളം പ്രാർത്ഥനയോടെ ഏറ്റുവാങ്ങിയ കുഞ്ഞിനെ വർഗീയമായി അധിക്ഷേപിച്ച ബിനിൽ സോമസുന്ദരത്തിനെതിരെ പൊലീസ് കേസെടുത്തു; അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്; പോസ്റ്റ് മുക്കി കണ്ടംവഴി ഓടിയ ആചാരസംരക്ഷകന് തെറിയഭിഷേകവുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എറണാകുളത്ത് എത്തിച്ച സംഭവത്തിൽ ഫേസ്‌ബുക്കിലൂടെ വർഗീയ പരാമർശം നടത്തിയ ബിനിൽ സോമസുന്ദരത്തിനെതിരെ കേസെടുത്തു. കടവൂർ സ്വദേശിയായ ബിനിലിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനിൽ സോമസുന്ദരം ഫേസ്‌ബുക്കിൽ കുറിച്ചത്.

ഹൃദയവാൽവിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് മംഗാലപുരത്തെ ഡോ.മുള്ളേഴ്‌സ് ആശുപത്രിയിൽ നിന്നും ആംബുലൻസിൽ കേരളത്തിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനു വേണ്ടി മലയാളികൾ പ്രാർത്ഥിക്കുന്ന സമയത്താണ് ബിനിലിന്റെ അധിക്ഷേപം. ഇതിനെതിരെ ഡി.ജി.പിക്ക് പരാതിയും നൽകിയിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത്.

ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് ബിനിൽ തന്റെ ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റിട്ടിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാർ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. വിശദമായ പരിശോധനകൾക്കു ശേഷമേ ഹൃദയശസ്ത്രക്രിയ തീരുമാനിക്കുയെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടി 24 മണിക്കൂറും ഡോക്ടമാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും അറിയിച്ചു.

അതിനിടെ, പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച യുവാവ് വീണ്ടും ന്യായീകരണവുമായി രംഗത്തെത്തി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ചിലർ വ്യാജ അക്കൗണ്ടുകൾ തന്റെ പേരിലുണ്ടാക്കിയെന്നുമാണ് ബിനിൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ അത്തരം അക്കൗണ്ടിൽ നിന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ വിദഗ്ധരുമായി ആലോചിച്ച ശേഷം നടപടികൾ സ്വീകരിക്കുന്നുമെന്നും ബിനിൽ പറഞ്ഞു.

നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച യുവാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലൻസ് ചീറി പാഞ്ഞപ്പോൾ സമാനതകളില്ലാത്ത പ്രാർത്ഥനയുമായാണ് കേരളം കാത്തിരുന്നത്.

തെരുവോരങ്ങളെല്ലാം ഒരേ മനസ്സാൽ ആംബുലൻസിന് വേണ്ടി വഴിമാറിയപ്പോൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നു. എന്നാൽ ഇതേസമയത്താണ് സോഷ്യൽ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വർഗീയ വിഷം ചീറ്റിയുമുള്ള ബിനിൽ സോമസുന്ദരത്തിന്റെ പോസ്റ്റ്.

ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനിൽ സോമസുന്ദരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'കെ എൽ 60 ജെ 7739 എന്ന ആംബുലൻസിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതിൽ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സർക്കാർ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനിൽ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇത് വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചു. പിന്നീട് ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി.

എന്നാൽ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാൾ ഇട്ടിരുന്നു. ഇത് പിൻവലിക്കാൻ വൈകിയത് ചൂണ്ടികാട്ടി സോഷ്യൽ മീഡിയ അതിശക്തമായ വിമർശനമാണ് ഇയാൾക്കെതിരെ ഉയർത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്‌ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയർത്തുന്നവരുണ്ട്.

ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാൾ ഫേസ്‌ബുക്കിൽ സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമലയിൽ ആചാരം സംരക്ഷണം എന്ന പേരിൽ കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾ സന്നിധാനത്തും പരിസത്തും ഉണ്ടെന്നാണ് ഫേസ്‌ബുക്കിലെ ചിത്രങ്ങളിൽ നിന്നും മനസിലാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP