Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൗതം അദാനിയുടെ ഭാര്യയുടെ മുന്നിൽ പ്രണമിക്കുന്ന പ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്..

ഗൗതം അദാനിയുടെ ഭാര്യയുടെ മുന്നിൽ പ്രണമിക്കുന്ന പ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്..

മറുനാടൻ ഡെസ്‌ക്‌

ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ മുമ്പിൽ കൈകുപ്പി പ്രണമിക്കുന്ന പ്രധാനമന്ത്രി. സമൂഹ മാധ്യമങ്ങളിൽ വ്യപകമായാണ് ഈ സന്ദേശം ചിത്രം സഹിതം പ്രചരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി അദാനിയുടെ സേവകനെന്ന രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്നാൽ, എന്താണ് ഈ ചിത്രത്തിന് പിന്നിലെ വാസ്തവം.

ചിത്രത്തിലുള്ള സ്ത്രീ ഗൗതം അദാനിയുടെ ഭാര്യ അല്ലെന്നും. സദുദ്ദേശ്യത്തോടെയുള്ള കാര്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്നതുമാണ് വസ്തുത. 2018ൽ അമർ ഉജാല എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ചിത്രമാണിത്. ചിത്രത്തിലുള്ളത് ദീപിക ദിവ്യജ്യോതി കൾചറൽ ഓർഗനൈസേഷൻ ആൻഡ് സോഷ്യൽ വേൽഫെർ സൊസൈറ്റി എന്നൊരു എൻ.ജി.ഓ. നടത്തുന്ന ദീപിക മണ്ടോൾ എന്ന വനിതയുടേതാണ്. മുൻപ് തുംകുർ മേയർ ശ്രീമതി ഗീത രുദ്രേഷിനെ കൈകൂപ്പി പ്രണമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും അദാനിയുടെ ഭാര്യയുടേത് എന്ന തരത്തിൽ ദുർവ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP