Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുമഴയിൽ ഒരുകൂട്ടം ആളുമായി ബിജെപി മാർച്ച്; പ്രതിരോധിക്കാൻ ഒറ്റയ്ക്ക് ചെങ്കൊടിയേന്തി സിപി.എമ്മുകാരന്റെ പ്രതിഷേധം; സോഷ്യൽ മീഡിയ കീഴടക്കി ചിത്രങ്ങളും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീലിനും സംസ്ഥാന സർക്കാരിനുമെതിരായ ബിജെപി പ്രതിഷേധ സമരത്തിനിടെ പെരുമഴയിൽ ഒരു ഒറ്റയാൻ പ്രതിരോധം.

കൊച്ചിയിൽനിന്ന് മനോരമ ന്യൂസിന്റെ ക്യാമറാമാൻ അഖിൽദാസ് പകർത്തിയതാണ് ദൃശ്യം. ബിജെപി പ്രതിഷേധ സമരവുമായി വന്നപ്പോൾ സിപിഎം പ്രവർത്തകൻ പതാക ഉയർത്തി പ്രതിരോധിക്കുകയായിരുന്നു.


പിന്നീട് പൊലീസ് ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.ടി. ജലീലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടയിലാണ് കൊച്ചിയിൽ നിന്ന് ഇത്തരത്തിൽ വേറിട്ടൊരു കാഴ്ച. സമൂഹമാധ്യമങ്ങളിൽ വൻ പ്രചരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP