Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഹലാൽ ഫായിദ സിപിഎമ്മിന് മാഫി ഫായിദയാകും; ചെപ്പടിവിദ്യകളല്ല ന്യൂനപക്ഷങ്ങൾക്കാവശ്യം ആത്മാർഥനിലപാടുകൾ; സിപിഎം നാടകസംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാൽ ഫായിദയെന്ന് പി.കെ.ഫിറോസ്

ഹലാൽ ഫായിദ സിപിഎമ്മിന് മാഫി ഫായിദയാകും; ചെപ്പടിവിദ്യകളല്ല ന്യൂനപക്ഷങ്ങൾക്കാവശ്യം ആത്മാർഥനിലപാടുകൾ; സിപിഎം നാടകസംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാൽ ഫായിദയെന്ന് പി.കെ.ഫിറോസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സിപിഎം നേതൃത്വത്തിൽ കണ്ണൂരിൽ ഹലാൽ ഫായിദ എന്ന പേരില് സഹകരണ പ്രസ്ഥാനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇസ്ലാമിക് ബാങ്കിങ് മാതൃകയിൽ് പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പാക്കലാണ് ഹലാല് ഫായിദയുടെ ലക്ഷ്യം. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്വഹിച്ചിരുന്നു.

ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പലിശരഹിത ബാങ്കിങിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു. പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്പോൾ ഭാവിയിലുണ്ടായേക്കാവുന്ന ക്രമപ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ വ്യക്തത വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കാര്ഷിക വായ്പ പലിശരഹിതമാക്കാനുള്ള സര്ക്കാര് തീരുമാനത്തെ നബാര്ഡ് എതിര്ത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹലാൽ ഫായിദ പ്രായോഗികമല്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.ഹലാൽ ഫായിദ സിപിഎമ്മിന് മാഫി ഫായിദയാകുമെന്നാണ് ഫിറോസിന്റെ വിലയിരുത്തൽ.

പോസ്‌ററിന്റെ പൂർണ രൂപം:

ഹലാൽ ഫായിദ സിപിഎമ്മിന് മാഫി ഫായിദയാകും

സദ്ദാം ഹുസൈൻ, യാസർ അറഫാത്ത് എന്നിവരോടൊന്നിച്ച് മോർഫ് ചെയ്ത ഫോട്ടോ, ന്യൂനപക്ഷ സമ്മേളനം, ബീഫ് വരട്ടൽ തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സിപിഎം നാടക സംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാൽ ഫായിദ.

സിപിഎം ഒരു കാര്യം മനസ്സിലാക്കണം. ഇത്തരം ചെപ്പടി വിദ്യകളല്ല ആത്മാർത്ഥമായ നിലപാടുകളാണ് ന്യൂനപക്ഷങ്ങൾക്കാവശ്യമായിട്ടുള്ളത്. സംവരണമടക്കമുള്ള വിഷയങ്ങളിൽ നിങ്ങളിപ്പോഴും നീങ്ങുന്നത് സംഘ് പരിവാരങ്ങളുടെ നിലപാടിനോടൊപ്പമാണ്. റിയാസ് മൗലവിയും കൊടിഞ്ഞി ഫൈസലുമടക്കമുള്ളവർ വിശ്വാസികളായതിന്റെ പേരിൽ കൊല്ലപ്പെട്ടത് നിങ്ങളുടെ ഭരണ കാലത്താണ്. ആർ.എസ്.എസ്സിന്റെ പാഠ പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്യുമ്പോൾ അബ്ദുറബ്ബായിരുന്നില്ല വിദ്യാഭ്യാസമന്ത്രി, സാക്ഷാൽ രവീന്ദ്രനാഥായിരുന്നു.

ബംഗാളിലെ മമത ബാനർജിയും കർണ്ണാടകയിലെ സിദ്ധരാമയ്യയും ആർ.എസ്.എസ്സിനെതിരെ സ്വീകരിക്കുന്ന ചങ്കുറപ്പുള്ള നിലപാടുകൾ കാണുമ്പോൾ നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ട് എന്ന് പറയുന്ന ഇരട്ടച്ചങ്കിനെയോർത്ത് നെടുവീർപ്പിടാൻ മാത്രമാണ് ഇവിടെയുള്ളവർക്ക് സാധിക്കുന്നത്.

രാജ്യം കൂരിരുട്ടിലൂടെ മുന്നോട്ട് പോവുമ്പോൾ ഗുജറാത്തിൽ കണ്ട പ്രതീക്ഷയുടെ തീപ്പൊരിയെ നിസ്സാരവൽക്കരിക്കുകയാണ് നിങ്ങൾ ചെയ്തത്. ഇത്തരം സമീപനം തന്നെയാണ് ഇനിയും നിങ്ങളെ മുന്നോട്ട് നയിക്കുന്നതെങ്കിൽ ഹലാൽ ഫായിദ മാഫി ഫായിദ (നോ പ്രോഫിറ്റ് ) ആവും എന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP