Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിവൈഎഫ്ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം; എ.എ.റഹീമിനെ പരിഹസിച്ച് യൂത്ത്‌ലീഗ് നേതാവ് പി.കെ.ഫിറോസ്

ഡിവൈഎഫ്ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം; എ.എ.റഹീമിനെ പരിഹസിച്ച് യൂത്ത്‌ലീഗ് നേതാവ് പി.കെ.ഫിറോസ്

മറുനാടൻ ഡെസ്‌ക്‌

മുസ്ലിംലീഗ് എംഎൽഎ. കെ.എം.ഷാജിക്കെതിരായ ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ ആരോപണങ്ങളെ പരിഹസിച്ച് യൂത്ത്‌ലീഗ് നേതാവ് പി.കെ.ഫിറോസ് രം​ഗത്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് റഹീമിനെതിരെ വിമർശനം ഉയർത്തിയത്. ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡിവൈഎഫ്ഐ. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമെന്ന് പരിഹസിച്ച ഫിറോസ് കെ.എം.ഷാജി നടത്തിയ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചാൽ ഒരു ഏജൻസിയുടെ മുമ്പിലും തലയിൽ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ലെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും പറഞ്ഞു. സ്വന്തം പാർട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാൻ ഡിവൈഎഫ്ഐ തയ്യാറുണ്ടോയെന്ന് ഫിറോസ് വെല്ലുവിളിക്കുകയും ചെയ്തു.

ഫിറോസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വർഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന DYFI ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം.

കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്. ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തൽ. കേരളം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും അത് പരിശോധിക്കട്ടെ. ഒരന്വേഷണ ഏജൻസിയുടെ മുമ്പിലും തലയിൽ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല.

ഡിവൈഎഫ്ഐ നേതാവ് സ്വന്തം പാർട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാൻ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാൻ ഡിവൈഎഫ്ഐ തയ്യാറുണ്ടോ?

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വർഷക്കാലം പ്രമാദമായ...

Posted by PK Firos on Sunday, October 25, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP