Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹണിമൂൺ മൂഡിൽ നവ​ദമ്പതികൾ; ചിത്രം പങ്കുവെച്ച് മിഹീക ബജാജ്

ഹണിമൂൺ മൂഡിൽ നവ​ദമ്പതികൾ; ചിത്രം പങ്കുവെച്ച് മിഹീക ബജാജ്

മറുനാടൻ ഡെസ്‌ക്‌

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു തെന്നിന്ത്യൻ സൂപ്പർതാരം റാണ ​ദ​ഗുബാട്ടി തന്റെ പ്രണയിനി മിഹീക ബജാജിനെ വിവാഹം കഴിക്കുന്നത്. റാണ തന്നെയാണ് മിഹീകയെ വിവാഹം കഴിക്കുന്നുവെന്ന് വ്യക്തമാക്കിയത്. ലോക് ഡൗൺ ആയതിനാൽ 30 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വെർച്വൽ റിയാലിറ്റി (വിആർ) വഴിയാണ് റാണയുടെ പല സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തത്. കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമായി വിആർ ഹെഡ്‍സെറ്റുകളും മധുരപലഹാരങ്ങളും അയച്ചുകൊടുത്തിരുന്നു. ഇപ്പോഴിതാ രണ്ട് മാസങ്ങൾക്ക് ശേഷം ഹണിമൂൺ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നവ​ദമ്പതികൾ.

മിഹീകയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ മനോഹര ചിത്രം പോസ്റ്റ് ചെയ്തത്. ജസ്റ്റ് ബിക്കോസ് എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നവദമ്പതികളുടെ ചിത്രം. എവിടെ വച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്ന്വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ചാണ് ആരാധകരുടെ ചർച്ച. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം.

ബാഹുബലിയിലെ വില്ലനായി എത്തിയാണ് റാണ ​ദ​ഗുബാട്ടി തെന്നിന്ത്യയിലെ സൂപ്പർതാരമാകുന്നത്. ലോക്ക്ഡൗണിന് ഇടയിലായിരുന്നു റാണ തന്റെ കാമുകി മിഹീകയെ ജീവിത സഖിയാക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം നവദമ്പതിമാർ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. ഇരുവരുടേയും ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല.

 

      View this post on Instagram

Just because ???????? @ranadaggubati

A post shared by miheeka (@miheeka) on Oct 17, 2020 at 12:52am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP