Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൾക്ക് ഉടുപ്പ് വാങ്ങാൻ ചെന്നപ്പോൽ നീ പിച്ചക്കാരനല്ലേടാ... എന്നു ചോദിച്ച് ആക്രോശിച്ച് കടയുടമ; അച്ഛനെ ചീത്ത പറയുന്നത് സഹിക്കാതെ കണ്ണീരോടെ എനിക്ക് ഉടുപ്പ് വേണ്ടെന്ന് പറഞ്ഞു പിടിച്ചുവലിച്ചു മകൾ; കുഞ്ഞുടുപ്പ് വാങ്ങാൻ രണ്ട് വർഷം പണം സ്വരുകൂട്ടിയ ഭിക്ഷക്കാരനെ കുറിച്ചുള്ള ഫോട്ടോഗ്രാഫറുടെ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

മകൾക്ക് ഉടുപ്പ് വാങ്ങാൻ ചെന്നപ്പോൽ നീ പിച്ചക്കാരനല്ലേടാ... എന്നു ചോദിച്ച് ആക്രോശിച്ച് കടയുടമ; അച്ഛനെ ചീത്ത പറയുന്നത് സഹിക്കാതെ കണ്ണീരോടെ എനിക്ക് ഉടുപ്പ് വേണ്ടെന്ന് പറഞ്ഞു പിടിച്ചുവലിച്ചു മകൾ; കുഞ്ഞുടുപ്പ് വാങ്ങാൻ രണ്ട് വർഷം പണം സ്വരുകൂട്ടിയ ഭിക്ഷക്കാരനെ കുറിച്ചുള്ള ഫോട്ടോഗ്രാഫറുടെ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

ചെന്നൈ: ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ലോകം പിറവിയെടുത്ത കാലം മുതലുള്ളതാണ്. പണക്കാരനായാലും പാവപ്പെട്ടവനായാലും മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ യാതൊരു മടിയും കാണിക്കാറില്ല. എന്നാൽ, ഇല്ലായ്മ്മയിൽ നിന്നും സ്വരുക്കൂട്ടി വെച്ച് മകൾക്ക് പുത്തനുടുപ്പ് വാങ്ങി നൽകുന്ന പിതാവിന്റെ സന്തോഷം എത്രത്തോളം ഉണ്ടാകുമെന്ന് എളുപ്പത്തിൽ പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്തരമൊരു സംഭവത്തെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു ഫോട്ടോഗ്രാഫറാണ് സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തത്.

താൻ ക്യാമറാ കണ്ണിലൂടെ കണ്ട ഏറ്റവും മനോഹര കാഴ്‌ച്ചയെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫർ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റു ചെയ്തത്. അത്രമേൽ ഹൃദയത്തെ മഥിക്കുന്ന ഈ ചിത്രവും കുറിപ്പും കണ്ണീരോടെ അല്ലാതെ ആർക്കും വായിച്ചു തീർക്കാൻ സാധിക്കില്ല. മകൾക്ക് കുഞ്ഞുടുപ്പു വാങ്ങാൻ ഇറങ്ങി പലരുടെയും അധിക്ഷേപം കേൾക്കേണ്ടി വന്ന ഒരു ഭിക്ഷക്കാരനായ പിതാവ് ഒടുവിൽ തന്റെ ആഗ്രഹം സാധിച്ചതിനെ കുറിപ്പാണ് ഫേസ്‌ബുക്ക് കുറിപ്പ്. ചിത്രത്തിൽ കാണുന്ന എംടി കൗസർ ഹുസ്സൈൻ എന്ന അച്ഛൻ തന്നെ പറയുന്ന രീതിയിലാണ് ആകാശ് കുറിപ്പെഴുതിയിരിക്കുന്നത്.

ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രകാശിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴെ കമന്റ് ബോക്സിലുള്ള വരികൾ തന്നെ അതിന് സാക്ഷ്യം. ഏപ്രിൽ അഞ്ചിന് ഫെയ്്സ്ബുക്കിലിട്ട പോസ്റ്റ് ഈ വാർത്ത തയ്യാറാക്കുന്നത് വരെ 16,000ത്തിലധികം പേർ ഷെയർ ചെയ്തു. അര ലക്ഷത്തിലേറെ പേർ ഈ അച്ഛന്റെ അനുഭവ കഥ വായിച്ചു.

ആരുടെയും സ്പർശിക്കുന്ന ആ അനുഭവ കുറിപ്പ് ഇങ്ങനെയാണ്:

രണ്ടുവർഷങ്ങൾക്കുശേഷം എന്റെ മകൾക്കൊരു പുതിയ ഉടുപ്പ് വാങ്ങിക്കൊടുക്കാൻ സാധിച്ചു. ഏതാനും ചില്ലറത്തുട്ടുകൾ കടക്കാരന് കൈമാറിയപ്പോൾ ഭിക്ഷക്കാരനാണല്ലേ എന്ന ഭാവത്തോടെ അയാളെന്നെ പുച്ഛിച്ചു. എനിക്കുടുപ്പ് വേണ്ട എന്ന് പറഞ്ഞ് എന്റെ മോളെന്നെ പിടിച്ചുവലിച്ചു. അവളുടെ കണ്ണുനീർ ഞാനെന്റെ ഒറ്റക്കൈകൊണ്ട് തുടച്ചുകൊടുത്തു. അതെ ആ കടക്കാരൻ ചോദിച്ചതുപോലെ ഞാനൊരു ഭിക്ഷക്കാരനാണ്. ഭിക്ഷയെടുത്ത് ജീവിക്കേണ്ടി വരുമെന്ന് ഞാനെന്റെ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. പക്ഷേ അത് വേണ്ടി വന്നു. പത്ത് വർഷം മുമ്പുണ്ടായ അപകടത്തിലാണ് എനിക്ക് വലതുകൈ നഷ്ടപ്പെട്ടത്. എന്റെ ഇളയമകൻ എന്നോട് ചോദിക്കും. അച്ഛൻ ഒരു കൈ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന്

ഒരു കൈ കൊണ്ട് അച്ഛനൊന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞ് എന്റെ മകളാണ് ദിവസവും ഭക്ഷണം വാരിത്തരുന്നത്. രണ്ട് വർഷങ്ങൾക്ക്ുശേഷമാണ് എന്റെ മകൾ ഒരു പുതിയ ഉടുപ്പിടുന്നത്. ഇത് ഞങ്ങളൊന്ന് ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു. അതുകൊണ്ട് ഇന്ന് ഭിക്ഷയെടുക്കാൻ പോവുന്നത് വരെ മാറ്റിവച്ചു. അവളുടേതായി ഒരു ഫോട്ടോ പോലുമില്ല. അതുകൊണ്ടാണ് അയൽവാസിയുടെ ഫോൺ വാങ്ങിച്ച് മോളുടെ ഒരു ഫോട്ടോയെടുക്കാൻ തീരുമാനിച്ചത്. കുട്ടികളെ സ്‌കൂളിലയക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. പണം തന്നെ പ്രശ്നം. എങ്കിലും ഞാനവരെ സ്‌കൂളിലയയ്ക്കുന്നുണ്ട്. എന്നാൽ പരീക്ഷാഫീസ് കൊടുക്കാൻ സാധിക്കാതെ വരുന്നതിനാൽ ചില സമയങ്ങളിൽ അവർക്ക് പരീക്ഷയെഴുതാൻ കഴിയാറില്ല. അതവർക്ക് വലിയ സങ്കടമാണ്.

എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാനവരെ ആശ്വസിപ്പിക്കും. ഒന്നും കിട്ടാത്ത ദിവസങ്ങളിൽ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിത്തുന്നതാണെന്ന് തോന്നും. പക്ഷേ രാത്രിയിൽ മക്കൾ എന്റെ ചൂടുപറ്റി ഉറങ്ങുന്നതു കാണുമ്പോൾ എങ്ങനെയും ജീവിക്കണമെന്ന് ഉറപ്പിക്കും. എന്നെ ഒറ്റക്ക് ഭിക്ഷ യാചിക്കാൻ വിടാൻ മോൾക്ക് പേടിയാണ്. ഇനിയും അപകടം സംഭവിക്കുമോ എന്ന ഭയമാണ്. മിക്കപ്പോഴും അവളെന്റെ കൂടെ വരും. സിഗ്‌നൽ പോസ്റ്റിലോ മറ്റോ അവളെ സുരക്ഷിതമായി ഇരുത്തിയിട്ട് ഞാൻ ഭിക്ഷ യാചിക്കാനായി പോവും. ഞാൻ ആളുകളുടെ കൈയിൽ കൈനീട്ടുന്നത് കണ്ട് അവൾ തല താഴ്‌ത്തിയിരിക്കും. ആ സമയത്ത് അവളുടെ കണ്ണിലേക്ക് ഞാൻ നോക്കാറില്ല. എന്നാൽ ഇന്നത്തെ ദിവസം വളരെ വ്യത്യസ്തമാണ്. കാരണം ഇന്നവൾ വലിയ സന്തോഷത്തിലാണ്. ഇന്നവളുടെ അച്ഛനൊരു ഭിക്ഷക്കാരനല്ല, മറിച്ച് രാജാവാണ്. എന്റെ മോൾ ഒരു രാജകുമാരിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP