Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രാക്റ്ററിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത്; പലതിനും വസ്ത്രങ്ങൾ ഇല്ലായിരുന്നു; 1996ൽ ഹരിയാനയിലെ ചർഖി ദാദ്രിയിലുണ്ടായ വിമാനാപകടത്തിന്റെ ഓർമകൾ പങ്കുവെച്ച് ഫോട്ടോഗ്രാഫർ പി. മുസ്തഫ

ട്രാക്റ്ററിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത്; പലതിനും വസ്ത്രങ്ങൾ ഇല്ലായിരുന്നു; 1996ൽ ഹരിയാനയിലെ ചർഖി ദാദ്രിയിലുണ്ടായ വിമാനാപകടത്തിന്റെ ഓർമകൾ പങ്കുവെച്ച് ഫോട്ടോഗ്രാഫർ പി. മുസ്തഫ

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തിൽ പ്രദേശവാസികളുടെ ഇടപെടലും രക്ഷാപ്രവർത്തനവും സമാനതകളില്ലാത്തതാണ്. പ്രദേശത്തെ ജനങ്ങളുടെ സഹജീവി സ്നേഹത്തിന് മുന്നിൽ പേമാരിയും കോവിഡ് മഹാമാരിയും ഒന്നും തടസ്സമായില്ല. ദുരന്തത്തിൽ18 പേരാണ് ഇതുവരെ മരിച്ചത്. നിരവധി പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ ജനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ലെങ്കിൽ ഇതിനോടകം മരണസംഖ്യ വീണ്ടും ഉയർന്നേനെ എന്ന് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ, 1996ൽ രാജ്യത്തെ നടുക്കിയ ഹരിയാനയിലെ ചർഖി ദാദ്രിയിലുണ്ടായ വിമാനാപകടത്തിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട് പ്രശസ്ത ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ ഓർമകുറിപ്പ് ശ്രദ്ധേയമാകുന്നു.

ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു അതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. മൃതദേഹത്തോട് കാണിച്ച അനാദരവും മറ്റും ഓർക്കുമ്പോൾ കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന വിമാനാപകടത്തിൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് നാട്ടുകാർ ഓടിക്കൂടി രക്ഷാ പ്രവർത്തനം നടത്തുന്നതും രക്തം നൽകാൻ ക്യൂ നിൽക്കുന്നതിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇരുട്ടിൽ വിമാനത്തിന്റെ ഒരുഭാഗം കത്തുന്ന വെളിച്ചത്തിലാണ് ഫോട്ടോകൾ എടുത്തത്ത് ഒരു ടോർച് എടുക്കാമായിരുന്നു എന്ന് തോന്നിപോയി. മൊബൈൽ ഫോൺ ഇല്ലാത്തകാലം. എന്നാലും ഇരുട്ടിൽ കിട്ടാവുന്നതെല്ലാം എടുത്തു. വാർത്ത അന്ന് രാത്രി മനോരമക്ക് അയച്ചു .ഫോട്ടോ ട്രാൻസ് മിറ്റർ കൊണ്ടുപോയിരുന്നു പടം അയക്കാൻ പറ്റിയില്ല. രാത്രിയിൽ ബോഡികൾ കൊണ്ടുപോയ ആശുപത്രിയിൽ പോയി . ട്രാക്റ്ററിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത് പലതിനും വസ്ത്രങ്ങൾ ഇല്ലായിരുന്നു- മുസ്തഫ കുറിക്കുന്നു

രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദാദ്രിയിലെ വിമാനാപകടമാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടം. ഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും കസാഖിസ്ഥാനിൽ നിന്ന് 39 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരുന്ന വിമാനവും തമ്മിൽ കൂട്ടിയിടിച്ചാണ് അന്ന് അപകടം നടന്നത്.

പി. മുസ്തഫയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

മൃതദേഹം ഒന്നിനു മുകളിൽ ഒന്നായി ..............

ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം[ മുകളിൽ നിന്ന് കൂട്ടിയിടിച്ചത് ] .ഹരിയാനയിലെ ചാർഖി ദാദ്രിയിൽ ഡൽഹിയിൽനിന്ന് 85 കിലോമീറ്റർ അകലെ . ഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും , കസാഖിസ്ഥാനിൽ നിന്ന് 39 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരുന്ന വിമാനവും തമ്മിൽ ചാർഖി ദാദ്രി ഗ്രാമത്തിനു മുകളിൽ വെച്ച് കൂട്ടിയിടിച്ചു 351 പേര് മരിച്ചു . മരിച്ചവരിൽ 15 മലയാളികളും . വൈകിയിട്ട് 6.40 നാണ് സംഭവം നടന്നത് . നവംബർ .12 . 1996 ൽ . ഞാനും റിപ്പോട്ടർ എൻ .വി . മോഹനനും രണ്ട് മണിക്കൂർ എടുത്തു സംഭവ സ്ഥലത്തെത്താൻ. നമുക്ക് മുൻപേ റോയിട്ടേഴ്‌സ് ഏജൻസി മാത്രമാണ് എത്തിയത്.

ഇരുട്ടിൽ വിമാനത്തിന്റെ ഒരുഭാഗം കത്തുന്ന വെളിച്ചത്തിലാണ് ഫോട്ടോകൾ എടുത്തത്ത് ഒരു ടോർച് എടുക്കാമായിരുന്നു എന്ന് തോന്നിപോയി. മൊബൈൽ ഫോൺ ഇല്ലാത്തകാലം. എന്നാലും ഇരുട്ടിൽ കിട്ടാവുന്നതെല്ലാം എടുത്തു. വാർത്ത അന്ന് രാത്രി മനോരമക്ക് അയച്ചു .ഫോട്ടോ ട്രാൻസ് മിറ്റർ കൊണ്ടുപോയിരുന്നു പടം അയക്കാൻ പറ്റിയില്ല. രാത്രിയിൽ ബോഡികൾ കൊണ്ടുപോയ ആശുപത്രിയിൽ പോയി . ട്രാക്റ്ററിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത് പലതിനും വസ്ത്രങ്ങൾ ഇല്ലായിരുന്നു.

ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്‌ച്ചയായി ഇന്നും ഓർക്കുന്നു. അന്ന് ഞങൾ രണ്ട് മണിക്കൂർ കാറിൽ ഉറങ്ങികാണും. പുലർച്ച വീണ്ടും സംഭവ സ്ഥലത്തേക്ക് പോയി. മൃതദേഹത്തോട് ഒരുബഹുമാനവും കാണിച്ചില്ല രാവിലെയും വാഹനങ്ങളിൽ അട്ടിയിട്ടാണ് കൊണ്ടുപോയത് .എനി ഇങ്ങിനെ ഒരു ഫോട്ടോ എന്തുകൊണ്ട് ഇട്ടു എന്ന് ചോദിച്ചാൽ നമ്മുടെ നാടിന്റെ നന്മ എന്താണെന്ന് മനസിലാക്കാൻ വേണ്ടിയാണ് .വെള്ളപ്പൊക്കത്തിനും, ഉരുൾപൊട്ടലിന്നും,ഏതൊരു അപകടതിനും നമ്മുടെ യുവാക്കൾ സഹായത്തിനായി മുന്പന്തിയിലുണ്ട് ആരും പ്രതിഫലം വാങ്ങിയിട്ടല്ല . കടലുണ്ടി ട്രെയിൻ അപകടം ഫോട്ടോയെടുക്കാൻ പോയിരുന്നു അന്നും നാട്ടുകാരാണ് ആദ്യം മുന്നിട്ടിറങ്ങിയത് .എനി ഇന്നലത്തെ വിമാനാപകടം ഒന്നര മണിക്കൂറിനുള്ളിൽ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് ഈ കൊറോണ കാലത്ത് മഴകൊണ്ട് 190 പേരെ രക്ഷാപ്രവർത്തനം നടത്തി രക്തം വേണമെന്ന് പറഞ്ഞപ്പോൾ എത്ര പേരാണ് ക്യുവിൽ സല്യൂട്ട് കേരള.

 

മൃതദേഹം ഒന്നിനു മുകളിൽ ഒന്നായി .............. ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം[ മുകളിൽ നിന്ന് കൂട്ടിയിടിച്ചത് ] ...

Posted by P Musthafa Peedikakkal on Saturday, August 8, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP