Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പേരൻപ് നിരൂപണം, സ്വന്തം വാചകങ്ങൾ തന്നയോ? അതോ കോപ്പിയടിച്ചതോ? ചുട്ട മറുപടി കൊടുത്ത് ദീപാ നിശാന്ത്; ഒരിക്കലും വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നും ദീപ

പേരൻപ് നിരൂപണം, സ്വന്തം വാചകങ്ങൾ തന്നയോ? അതോ കോപ്പിയടിച്ചതോ? ചുട്ട മറുപടി കൊടുത്ത് ദീപാ നിശാന്ത്; ഒരിക്കലും വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നും ദീപ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; പേരൻപ് സിനിമ്ക്ക് എഴുതിയ നിരൂപണം സ്വന്തം വാചകങ്ങൾ തന്നെയാണോ എന്ന് ചോദിച്ചയാൾക്ക് മറുപടിയുമായി അദ്ധ്യാപിക ദീപാ നിശാന്ത്. റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പേരൻപിനെ പ്രകീർത്തി ദീപ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നിരൂപണത്തിന് താഴെ വിമർശനങ്ങളടക്കം നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. വന്ന പ്രതികരണങ്ങളിലൊന്നിലാണ് ചോദ്യം ഉയർന്നത്.

ഇത് സ്വന്തം വാചകങ്ങൾ തന്നെയാണെന്ന് വിശ്വസിക്കട്ടെ എന്നായിരുന്നു ചോദ്യം. ഒരിക്കലും വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നും ദീപ നിശാന്ത് മറുപടിയായി പറഞ്ഞു. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ച് ടീച്ചറുടെ വക രണ്ട് വാക്ക് പറയണമെന്ന് ആരാധകന്റെ കമന്റിന് മറുപടി ഇങ്ങനെ മമ്മൂട്ടി അതിലുണ്ടായിരുന്നോ? ഞാൻ അമുദവനെ മാത്രമേ കണ്ടുള്ളൂ.

ദീപ നിശാന്ത് എഴുതിയ കുറിപ്പിന്റെ പൂർണരൂപം 

'അമുദവനെ ഇഷ്ടപ്പെടാൻ കാരണം അയാൾ 'നെയ്‌പ്പായസ'ത്തിലെ ഭർത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാൾ ശപിക്കുന്നില്ല. അവൾ തനിച്ചുതാണ്ടിയ കനൽദൂരങ്ങളോർത്ത് അയാൾക്ക് പശ്ചാത്താപമുണ്ട്.

രാവിലെ കുട്ടികളെ ഉണർത്തുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങൾ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേൽ ലാഘവത്തോടെ നാമതിനെ അവഗണിക്കും.

പേരൻപ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തിൽ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയിൽ പലതും പറയാതെ പറയുന്നുണ്ട്.

പേരൻപ് പലരെയും ഓർമിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം! മുറിച്ചുകടക്കാനാകാത്ത സങ്കടനദികളിൽപ്പെട്ടുഴലുന്ന എത്രയോ പേർ! എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാൽ കുരുങ്ങിക്കിടപ്പവർ ...

സ്വന്തം കുഞ്ഞ് തങ്ങൾക്കു മുൻപേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാർത്ഥനകളിൽ അഭയം തേടുന്നവർ..ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ 'അക്കറോൺ ' നദിക്കരയിൽ പകച്ചു നിൽക്കുന്ന കുറേപ്പേരെ ഞാൻ ഓർത്തെടുക്കുന്നു..അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗർത്തങ്ങളിൽ വീണു പിടയുന്നു!'ദീപ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP