Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പിടി തോമസിന്റെയും ഉമ തോമസിന്റേയും മകൻ വിഷ്ണു വിവാഹിതനായി; വധു കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എ. തമ്പാൻനായരുടെ മകൾ ബിന്ദു; തുളസിമാല ചാർത്തി വിധുവരന്മാർ;ആശംസ നേർന്ന് രാഷ്ട്രീയ രംഗം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:കേരള രാഷ്ട്രീയത്തിലെ വിപ്ലവകരമായ വിവാഹം നടത്തി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നു പി ടി തോമസ്‌. കേരള നിയമസഭാ സാമാജികനായി തൃക്കാക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയ അദ്ദേഹത്തിന്റെ മകൻ വിഷ്്ണുവിന്റെ വിവാഹമായിരുന്നു ഇന്ന്. പി ടി തോമസ് ഉമ തോമസ് ദമ്പതികളുടെ മകന്റെ വിവാഹം ഇന്ന് നടക്കുമ്പോൾ ആശംസയുമായി രാഷ്ട്രീയ കേരളവും ഒപ്പമുണ്ട്.

1996 മുതൽ കേരള നിയമസഭയിലെ അംഗമായ പി ടി  തോമസിന്റെ മകന്റെ വിവാഹം കോവിഡ് പ്രോട്ടോക്കോളിലും ആഘോഷങ്ങൾ ഒഴിവാക്കിയാണ് നടത്തിയത്. കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എ. തമ്പാൻനായരുടെ മകൾ ബിന്ദുവാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. ജാതിയും മതവും നോക്കാതെ വിവാഹം കഴിച്ച പി.ടി തോമസിന്റെ മകന്റെ വിവാഹും നടന്നത് ജാതിമത ചിന്തകൾക്ക് അതീതമായിട്ടാണ്. മക്കളെ അവരുടെ ഇഷ്ടം അനുസരിച്ചാണ് പിടി വളർത്തിയത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു. മൂത്തമകന് വിഷ്്ണു എന്ന് പേരിട്ടപ്പോൾ വിവേകാനന്തനോടുള്ള ഇഷ്ടം കൂടി വിവേക് എന്നാണ് ഇളയമകന് പേരിട്ടത്.

ക്രിസ്തീയ വിശ്വാസത്തിലാണ് പി.ടി തോമസ് ജീവിച്ചത് എങ്കിലും ്ര്രബാഹ്മണ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത് കേരളത്തിലെ വലിയ വിപ്ലവകരമായ സംഭവമായിരുന്നു. മഹാരാജാസ് കോളജിൽ പഠിക്കുന്ന സമയത്തെ കെ.എസ്.യു പ്രവർത്തനമായിരുന്നു ഉമയും പി.ടി തോമസും ഒന്നാകാൻ കാരണമായത്.യൂണിയനിലെ ലേഡി റപ്പ്, വൈസ് ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ച  ഉമയെ പി.ടി  പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കണമെന്ന ആവശ്യം അവതരിപ്പിക്കുകയുമായിരുന്നു. കടുത്ത എതിർപ്പുകൾ ഉണ്ടായിട്ടും  ഉമ തോമസ് പി,ടിക്കൊപ്പം തന്നെ അടിയുറച്ച് നിന്നു. വിവാഹം പള്ളിയിൽ വച്ച് തന്നെ നടത്തണമെന്നപി.ടി തോമിസിന്റെ മാതാവിന്റെ ആഗ്രഹം അറിയിച്ചപ്പോൾ കാനോൻ നിയമപ്രകാരം ആരെങ്കിലും ഒരാൾ ക്രിസ്തീയ വിശ്വാസിയായാൽ പള്ളിയിൽ വച്ച് വിവാഹം നടത്താം എന്നായിരുന്നു പറഞ്ഞത്. ഇതോടെ ബിഷപ്പിനെ ബന്ധപ്പെട്ടെങ്കിലും ബിഷപ്പ് സമ്മതം മൂളിയില്ലായിരുന്നു.

കോതമംഗലം സെൻ്‌റ് ജോർജ് ഫെറോന ചർച്ചിലെ ഫാദർ ജോർജ് കുന്നംകോട്ട് വിവാഹം നടത്തിതരാമെന്ന് സമ്മതിച്ചതോടെയാണ് വിവഹം നടന്നത്.  ഉമയേയിം കൂട്ടി വയലാർ രവിയുടെ വീട്ടിലേക്ക് ആയിരുന്നു ആദ്യം പോയതെന്ന് ആദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.പുതിയ പറമ്പിൽ തോമസ് അന്നമ്മ തോമസ് ദമ്പതികളുടെ മകനായി 1950 ഡിസംബർ 12 ഇടുക്കിയിലാണ് ഇദേഹത്തിന്റെ ജനനം. വീടിനടുത്തുള്ള സരസ്വതി ക്ഷേത്രത്തിൽ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു. അക്കാലത്ത് കിലോമീറ്റർ നടന്നാണ് പഠനത്തിൽ താല്പര്യമുള്ളവർ വിദ്യാലയത്തിൽ പോയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP