Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോർജ് എന്ന് വിളിക്കുന്നോയെന്ന് ചൂടൻ ചർച്ചയ്ക്കിടയിൽ പി.സി; .തുടർന്ന് ബന്ധമൊക്കെ നിങ്ങൾക്ക് വീട്ടിൽ ഇവിടെ നിങ്ങൾ പാർട്ടി പ്രതിനിധികൾ മാത്രമെന്ന് അവതാരകനും; നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതിൽ കൂടുതൽ പറയുമെന്ന് ജോസ് ടോം പുലിക്കുന്നേലിനോട് പിസിയും;പി.സിയുടെ രസികൻ ചർച്ച ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ചൂടേറിയ ചാനൽ ചർച്ചകളിൽ ചിലപ്പോൾ ചില പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളും ഉണ്ടാവും. അത്തരത്തിൽ ഒരു രംഗത്തിനായിരുന്നു വ്യാഴാഴ്‌ച്ച ഏഷ്യാനെറ്റിലെ ന്യൂസ് അവർ സാക്ഷ്യം വഹിച്ചത്.ജോസ് കെ മാണിയുടെ എൽ.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ന്യൂസ് അവറിലെ ചർച്ച.

ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജ്,കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു, കേരള കോൺഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേൽ എന്നിവരായിരുന്നു ചർച്ചയ്ക്ക് ഉണ്ടായിരുന്നത്.ചർച്ച ചൂട് പിടിക്കുന്നതിനിടെ പി.സി ജോർജിനെ പേര് എടുത്ത് വിളിച്ച ബന്ധുകൂടിയായ ജോസ് ടോം പുലിക്കുന്നേലിനോട് അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോർജ് എന്ന് വിളിക്കുന്നോ എന്നായിരുന്നു പി.സി ജോർജിന്റെ മറുപടി.

ചർച്ചയ്ക്കിടെ ജോസ്.കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ജോർജിനെതിരെ ജോസ് ടോമും എതിരാരോപണം ഉന്നയിച്ചിരുന്നു. ഇതോടെ നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതിൽ കൂടുതൽ പറയും എന്നായിരുന്നു ജോർജിന്റെ പ്രതികരണം.തുടർന്ന് ബന്ധമൊക്കെ നിങ്ങൾക്ക് വീട്ടിൽ ഇവിടെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോസിനെ പി.സിയും പി.സിയെ തിരിച്ച് ജോസും ബഹുമാനിക്കുക എന്ന് അവതാരകനായ പി.ജി സുരേഷ്‌കുമാർ ഇരുവരെയും ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.'ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാർട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കും,' എന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.

അതേസമയം യു.ഡി.എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചെന്ന്പി.സി ജോർജ് എംഎ‍ൽഎ വ്യക്തമാക്കിയിരുന്നു. 'മുന്നണി നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ നേരിട്ട് ചർച്ച നടത്തും', പി.സി പറഞ്ഞു.ഇപ്പോൾ പ്രവർത്തകരുമായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. കോൺഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നെന്നും യു.ഡി.എഫിലേക്ക് പോകുമെങ്കിൽ ജനപക്ഷമായി തന്നെയായിരിക്കും നിൽക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP