Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തെറ്റുകൾ ചെയ്യുന്നവരല്ല, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്; പൃഥ്വിരാജ് അടക്കമുള്ള പുതിയ തലമുറയിലെ നടന്മാരൊന്നും വാ തുറന്ന് പ്രതികരിക്കുന്നില്ല; ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവരാണ്; ഇടവേള ബാബു പരസ്യമായി മാപ്പ് പറയണം; മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ് പാർവതി;ബിഗ് സല്യൂട്ട്; പാർവതിക്ക് പിന്തുണയുമായി ആലപ്പി അഷറഫ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള സിനിമയിലെ പുത്തൻ സംഭവവികാസങ്ങളിൽ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം എന്നിവർ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്.അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത് രാജിവെച്ച പശ്ചാത്തലത്തിൽ റിപ്പോർട്ടർ ടി.വിയുടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തെറ്റുകൾ ചെയ്യുന്നവരല്ല, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. പാർവതി എന്ന കുട്ടി മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ്. പാർവതിക്ക് ബിഗ് സല്യൂട്ട്', ആലപ്പി അഷ്റഫ് പറഞ്ഞു.ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ദുൽഖർ സൽമാൻ, ഷെയ്ൻ നിഗം എന്നിവരെല്ലാം മിണ്ടാതിരിക്കുകയാണ്. ഇവരൊക്കെ എന്താണ് മാറിനിൽക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേ', ആലപ്പി അഷ്റഫ് ചോദിച്ചു.

ഇടവേള ബാബു പരസ്യമായി മാപ്പ് പറയണമെന്നും രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം പറഞ്ഞു.നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് പാർവതി അമ്മയിൽ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയുടെ മീറ്റ് എഡിറ്റേഴ്‌സ് പരിപാടിയിൽ അമ്മ നിർമ്മിക്കുന്ന അടുത്ത മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.ഭാവന അമ്മയുടെ അംഗമല്ലാത്തതിനാൽ പുതിയ ചിത്രത്തിൽ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.

ഇതിന് പിന്നാലെ ഇടവേള ബാബുവിനതിരെ രൂക്ഷവിമർശനവുമായി പാർവതി രംഗത്തെത്തിയിരുന്നു. അഭിമുഖത്തിലെ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതാണെന്ന് പാർവതി പറഞ്ഞു.അമ്മയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.

'ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്', പാർവതി പറഞ്ഞു.

അമ്മയുടെ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രം ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.നേരത്തെ സംഘടനയിൽ നിന്ന് റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ രാജിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP