Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'സഖാവ് മുസ്തഫയെ കുറിച്ച് അപവാദം പറഞ്ഞ വിനുവിനെതിരെ ഒരു പ്രസ്താവന നടത്താൻ ധൈര്യമുണ്ടോ? അതോ അങ്ങയുടെയും മകന്റെയും മടിയിൽ കനമുള്ളതുകൊണ്ട് ഭയമാണോ? സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ സെക്രട്ടറി എന്ന പദവി താങ്കൾക്ക് തന്നെയായിരിക്കും': കോടിയേരിയുടെ ഫേസ് ബുക്ക് പേജിൽ പാർട്ടി അണികളുടെ പൊങ്കാല

'സഖാവ് മുസ്തഫയെ കുറിച്ച് അപവാദം പറഞ്ഞ വിനുവിനെതിരെ ഒരു പ്രസ്താവന നടത്താൻ ധൈര്യമുണ്ടോ? അതോ അങ്ങയുടെയും മകന്റെയും മടിയിൽ കനമുള്ളതുകൊണ്ട് ഭയമാണോ? സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ സെക്രട്ടറി എന്ന പദവി താങ്കൾക്ക് തന്നെയായിരിക്കും': കോടിയേരിയുടെ ഫേസ് ബുക്ക് പേജിൽ പാർട്ടി അണികളുടെ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പേജിൽ സിപിഎം അണികളുടെ പൊങ്കാല. ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പാർട്ടി പ്രതിനിധികളെ അപമാനിച്ച വിനു വി ജോണിനെതിരെ പ്രസ്താവനപോലും ഇറക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം. നേരത്തെ സിപിഎം പ്രതിനിധികൾ ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചിരുന്നത് കോടിയേരി ഇടപെട്ടാണ് പരിഹരിച്ചത്. എന്നാൽ
ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ചാനൽ ചർച്ചയിൽ മുസ്ലിം ലീഗ് പ്രവർത്തകനായ യാസിർ എടപ്പാളിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സി.പിഎം പ്രതിനിധി ഡോ. വി.പി.പി.മുസ്തഫ വായിച്ചതും അതിൽ അശ്ലീല പദപ്രയോഗങ്ങൾ ഉണ്ടായെന്നും കാണിച്ചായിരുന്നു ചാനൽ അവതാരകനായ വിനു വി ജോൺ രംഗത്തെത്തിയത്. തിന് പിന്നാലെ ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാര ശൂന്യരെ ദയവ് ചെയ്ത് സി.പി..എം പോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ചർച്ചകളിലേക്ക് പറഞ്ഞുവിടരുതെന്ന് അവതാരകൻ വിനു വി ജോൺ പ്രസ്താവനയും നടത്തിയിരുന്നു. ഇതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.

എന്ത് കണ്ടിട്ടാണ് ഏഷ്യാനെറ്റിലേക്ക് വീണ്ടും സഖാക്കളെ അയക്കുന്നതെന്നും സഖാവ് മുസ്തഫയെ സംസ്‌ക്കാര ശൂന്യൻ എന്ന് വിളിച്ചപ്പോൾ നിങ്ങൾക്ക് വേദനിച്ചുകാണില്ലെന്നും എന്നാൽ സഖാക്കൾക്ക് വേദനിച്ചെന്നുമായിരുന്നു കോിടയേരിയുടെ പേജിൽ ചിലർ പ്രതികരിച്ചത്.സിപിഎം പ്രതിനിധികളെ ഏഷ്യാനെറ്റ് ചർച്ചയിലേക്ക് അയച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോയെന്നും ഒരു മാസം ഇവിടെയെന്തെങ്കിലും സംഭവിച്ചിരുന്നോ എന്നുമാണ് ചിലരുടെ ചോദ്യം. പാർട്ടി പ്രതിനിധികൾ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഇനിയും പങ്കെടുക്കുന്നതിനെ കുറിച്ച് പുനപരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

'വിഷയത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കണം. മാധ്യമമേലാളന്മാരുടെ അട്ടഹാസവും പരിഹാസവും ഏറ്റുവാങ്ങേണ്ടവരല്ല നമ്മൾെ.ഏഷ്യാനെറ്റ് താങ്കൾക്ക് എന്തുറപ്പാണ് തന്നതെന്ന് വിശദീകരിക്കണം, സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ബലി കൊടുക്കരുത് അപേക്ഷയാണ്.അപവാദ പ്രചാരണങ്ങളിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഏഷ്യാനെറ്റെന്ന വാർത്താ മാധ്യമത്തിന്റെ ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നത് പുനഃപരിശോധിക്കണം'- പലരും രൂക്ഷമായി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

'തെറ്റ് പറ്റി സഖാവേ തിരുത്തണം. ഏഷ്യാനെറ്റിൽ സഖാക്കൾ ചർച്ചക്ക് പോകരുത്, രാപകലില്ലാതെ ഈ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരുപാട് സഖാക്കളുടെ മുഖത്തടിച്ചപോലെ ആയി ഏഷ്യാനെറ്റിൽ വീണ്ടും ചർച്ചക്ക് പോകാം എന്നുള്ള പാർട്ടിയുടെ നിലപാട്', എന്നാണ് ചിലർ കുറിച്ചത്.സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ സെക്രെട്ടറി എന്ന പദവി താങ്കൾക്ക് തന്നെയായിരിക്കുമെന്നും മാധ്യമങ്ങളോടുള്ള മൃദു സമീപനം മുതൽ ഇങ്ങോട്ട് പറയാനുണ്ടെന്നും പാർട്ടി സ്വയം തിരുത്തുന്ന കാലം വരെ അനുഭവിക്കട്ടെയെന്നുമാണ് ചിലർ പ്രതികരിച്ചത്.

എന്ത് ഉറപ്പാണ് ഏഷ്യാനെറ്റ് ചാനലിനു കൊടുത്തതെന്ന് താങ്കൾ പറയണമെന്നും സഖാക്കളെ നിലവാരമില്ലാത്തവർ എന്ന് വിളിച്ചാൽ പാർട്ടിയെ സ്‌നേഹിക്കുന്നവർ ഉറപ്പായും പ്രതികരിക്കുമെന്നും നിവർത്തിയില്ലാത്തതുകൊണ്ടാണ് ഇത് പറയുന്നതെന്നുമാണ് ചിലർ കമന്റിൽ പറഞ്ഞത്.
മാന്യമായി പെരുമാറുകയോ ഉത്തരം പറയാൻ അനുവദിക്കുകയോ ചെയ്യില്ലെന്ന് അറിഞ്ഞിട്ടും ഈ ചാനലിൽ വീണ്ടും ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് തെറ്റായ തീരുമാനമാണ്. ഏഷ്യാനെറ്റിന്റെ ചാനൽ ചർച്ചയിൽ പങ്കെടുത്തില്ല എങ്കിൽ സിപിഎം എന്ന പ്രസ്ഥാനത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് താങ്കൾ പറയണമെന്നാണ് ചിലർ ആവശ്യപ്പെട്ടത്.

വിഷയത്തിൽ ചാനലിനെതിരെയും പ്രസ്തുത അവതാരകനെതിരെയും നിയമപരമോ, രാഷ്ട്രീയമായോ സാധ്യമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകാൻ പാർട്ടിയുടെ സംസ്ഥാന ഘടകം തയ്യാറാവണമെന്നാണ് ചിലരുടെ അഭ്യർത്ഥന.സഖാവ് മുസ്തഫയെ കുറിച്ച് അപവാദം പറഞ്ഞ വിനുവിനെതിരെ ഒരു പ്രസ്താവന നടത്താൻ ധൈര്യമുണ്ടോയെന്നും അതോ അങ്ങയുടെയും മകന്റെയും മടിയിൽ കനമുള്ളതുകൊണ്ട് ഭയമാണോ എന്നുമാണ് മറ്റു ചിലരുടെ ചോദ്യം.ഏഷ്യാനെറ്റ് മാത്രമല്ല മാതൃഭൂമി ചാനൽ ചർച്ചകളിലും പാർട്ടി പ്രതിനിധികളെ അയക്കരുതെന്നും ഇവരുടെ സമീപനം തികഞ്ഞ സിപിഐ.എം ശത്രുതയാണെന്നുമാണ് ചില പ്രതികരണങ്ങൾ.

ഏഷ്യാനെറ്റുമായി പാർട്ടി വീണ്ടും സഹകരിക്കാൻ തയ്യാറായെങ്കിലും വിനു അയാളുടെ മുൻ സമീപനം തന്നെ തുടർന്നു വരുന്നതായാണ് കാണുന്നത്. എല്ലാ ചാനലുകളിലെയും എല്ലാ ആങ്കർമാരും ഒരുപോലെയാണെന്നല്ല പറയുന്നത്. വിനു,നിഷ, വേണു, ് അയ്യപ്പദാസ്, ഗോപി കൃഷ്ണൻ തുടങ്ങിയ ചിലരാണ് പ്രകടമായ സി.പി..എം പിണറായി വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നത്. ദൃശ്യമാധ്യമ മാനേജുമെന്റുകൾക്കു അവരുടെ രാഷ്ട്രീയ നിലപാടു കാണും. പക്ഷെ ആങ്കർമാരെ ഉപയോഗിച്ചുകൊണ്ട് മാധ്യമ മര്യാദക്ക് നിരക്കാത്ത നിലയിൽ പാർട്ടിക്കുനേരെ കടന്നാക്രമണം നടത്തുന്ന ചാനലുകളുടെ കാര്യത്തിൽ എന്തുചെയ്യാനാകുമെന്നു പാർട്ടി ആലോചിക്കണമെന്നും ചിലർ കോടിയേരിയോട് ആവശ്യപ്പെടുന്നു.
സിപിഐ.എമ്മിനേയും നേതാക്കളെയും പ്രതിനിധികളെയും അധിക്ഷേപിക്കാൻ വേണ്ടി മാത്രം ചർച്ച നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരിക്കാൻ പാർട്ടി ഇനിയെങ്കിലും തയ്യാറാവണമെന്നും ബോയ്‌കോട്ട് ഏഷ്യാനെറ്റ് എന്ന ഹാഷ്ടാഗിൽ ചിലർ ആവശ്യപ്പെടുന്നത്.

പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സി.പി്എംപോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ഇത്തരം ചർച്ചകളിലേക്ക് പറഞ്ഞുവിടരുതെന്ന അവതാരകൻ വിനു വി ജോണിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഡോ.വി.പി.പി.മുസ്തഫ രംഗത്തെത്തിയിരുന്നു.മന്ത്രി കെ.ടി.ജലീലിനെതിരായ തികച്ചും അടിസ്ഥാനരഹിതമായ ചർച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നതെന്നും, അങ്ങനെ ഒരു വിഷയം ചർച്ചയ്ക്ക് എടുക്കുന്നതിന്റെ, ഏഷ്യാനെറ്റിനെ അതിന് പ്രേരിപ്പിച്ചതിന്റെ രാഷ്ട്രീയം വിശദീകരിക്കാനാണ് താൻ ശ്രമിച്ചതെന്നും വി.പി.പി.മുസ്തഫ പറഞ്ഞിരുന്നു.

'മാന്യനായ ഒരു പ്രവാസിയെ കെ.ടി.ജലീൽ അന്യായമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ, സ്വാഭാവികമായും അവർ മാന്യനായ പ്രവാസിയായി അവതരിപ്പിക്കുന്നയാൾ അത്തരത്തിൽ ഒരു മാന്യനല്ലെന്നും ഒരു പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സിപിഐ.എമ്മിനെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയിൽ എന്റെ ചുമതലയായിരുന്നു. അയാൾ എത്രമാത്രം സ്ത്രീവിരുദ്ധനാണ്, സാമൂഹ്യവിരുദ്ധനാണ് എന്നത് സ്ഥാപിച്ചിട്ടല്ലാതെ ഈ ചർച്ച തുടരാനാകുമോ?

യാസിർ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകർക്ക് മനസിലാകാൻ അയാളുടെ പോസ്റ്റുകളിൽ ഒരെണ്ണം, അതും പൂർണമായല്ല ആദ്യത്തെ മൂന്നോ നാലോ വരികളെ ഞാൻ വായിച്ചിട്ടുള്ളൂ, ഇതാണ് ഉണ്ടായത്. ഏഷ്യാനെറ്റും വിനു വി ജോണും അവകാശപ്പെടുന്നത് അവർ നിക്ഷ്പക്ഷ മാധ്യമമാണെന്നാണ്. പക്ഷെ അങ്ങനെ ഒരു ചർച്ചയാണോ നടത്തിയതെന്നും വി.പി.പി.മുസ്തഫ ചോദിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP