Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഡംബര വിവാഹം അരുതെന്ന് അണികളോട് ഫത്വ പുറപ്പെടുവിക്കും..! സ്വന്തം വീട്ടിലെ കല്യാണം അടിപൊളിയാക്കാൻ ചുരുങ്ങിയത് 200 പവൻ എങ്കിലും വേണം..! മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ കൊച്ചുമകന്റെ ആർഭാഢ വിവാഹത്തിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നു; പരിഹാസ ശരങ്ങളുമായി സോഷ്യൽ മീഡിയ

ആഡംബര വിവാഹം അരുതെന്ന് അണികളോട് ഫത്വ പുറപ്പെടുവിക്കും..! സ്വന്തം വീട്ടിലെ കല്യാണം അടിപൊളിയാക്കാൻ ചുരുങ്ങിയത് 200 പവൻ എങ്കിലും വേണം..! മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ കൊച്ചുമകന്റെ ആർഭാഢ വിവാഹത്തിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നു; പരിഹാസ ശരങ്ങളുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്ക്

മലപ്പുറം: ആഡംബര വിവാഹങ്ങൾ തടയണമെന്നും അതിനെതിരെ കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തവരാണ് മുസ്ലിംലീഗ് നേതാക്കൾ. അത്തരം ആഡംബര വിവാഹങ്ങളിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ തീർത്തു പറയുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും സ്വന്തം കാര്യം വരുമ്പോൾ കവാത്ത് മറക്കുന്നവരാണ് മിക്ക നേതാക്കളും. എന്തായാലും പണ്ട് ഒരും ആവേശത്തിൽ കൈക്കൊണ്ട തീരുമാനം ഇത്രയ്ക്ക് വിനയാകുമെന്ന് കരുതിയിരുന്നില്ല ലീഗ് നേതാക്കൾ. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നതാണ് നയമെന്ന് വ്യക്തമാക്കുന്ന ലീഗ് നേതാക്കളുടെ ഇരട്ടത്താപ്പിനെ സോഷ്യൽ മീഡിയ പോസ്റ്ററൊട്ടിക്കുകയാണ്. ആഡംബര വിവാഹം അരുതെന്ന് പറഞ്ഞ ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ കൊച്ചുമകൻ ആർഭാഡമായി വിവാഹം കഴിച്ചതാണ് സോഷ്യൽ മീഡിയയുടെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തങ്ങളുടെ ചെറുമകന്റെ വിവാഹം നടന്നത്. വിവാഹത്തിൽ സർവാഭരണ ഭൂഷിതയായി നിൽക്കുന്ന വധുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിമർശനം കൊഴുത്തത്. മുസ്ലിം ലീഗ് നേതാക്കൾ ആർഭാട വിവാഹങ്ങളിൽ പങ്കെടുക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ആർഭാട വിവാഹങ്ങളിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് കുടുംബങ്ങളും രംഗത്തെത്തുകയുണ്ടായി. ഈ സാഹചര്യം നിലനിൽക്കവെയാണ് പുതിയ വിവാഹവും ഫോട്ടോകളും ലീഗിനെ പുലിവാല് പിടിപ്പിച്ചത്.

പാണക്കാട് ഹൈദരലി തങ്ങളുടെ ചെറുമകൻ സയ്യിദ് അസീലിന്റെ വിവാഹ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വധുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലീഗ് അണികൾ തന്നെ തങ്ങളുടെ നേതാക്കൾക്കെതിരെ രംഗത്തെത്തി. വധുവിന്റെ ചിത്രം കണ്ട് ചുരുങ്ങിയത് 200 പവനെങ്കിലും ഉണ്ടാകുമല്ലോ എന്നു പറഞ്ഞു കൊണ്ടാണ് വിമർശനം കൊഴുക്കുന്നത്. ആർഭാട വിവാഹത്തിനെതിരേ നിലപാട് സ്വീകരിച്ചിട്ട് സ്വന്തം വീട്ടിൽ പോലും നടപ്പിലാക്കാൻ സാധിക്കുന്നില്ലേ എന്നാണ് കമന്റുകൾ.

2014ൽ മുസ്ലിം ലീഗ് കാംമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടി ആർഭാട വിവാഹത്തിനെതിരേ സംസാരിച്ചത്. ലീഗ് മന്ത്രിമാർ ഇത്തരം വിവാഹത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ നിലപാടിനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി തങ്ങളും രംഗത്തെത്തിയിരുന്നു. മുനവറലി തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റ് അന്ന് ഏറെ വൈറലായിരുന്നു. ആർഭാട വിവാഹങ്ങൾ ഒഴിവാക്കണമെന്നും വിവാഹം പള്ളികളിലേക്ക് ഒതുക്കണമെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ മുനവ്വറലി തങ്ങൾ പ്രകടിപ്പിച്ച അഭിപ്രായം. സമുദായത്തിന്റെ പണം, സമയം, ആരോഗ്യം എന്നിവ കൂടുതൽ ചെലവിടുന്നത് ആർഭാട വിവാഹത്തിന് വേണ്ടിയാണെന്നും ഇതിൽ നിന്നു വിട്ടുനിൽക്കണമെന്നുമായിരുന്നു മുനവ്വറലി തങ്ങളുടെ അഭിപ്രായം. ലീഗ് സംസ്ഥാന സമിതിയെടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയുമുണ്ടായി.

ഇതൊക്കെയാണ് സാഹചര്യം എന്നിരിക്കേയാണ് പാണക്കാട് കുടുംബത്തിൽ തന്നെ ആർഭാഢ വിവാഹം നടന്നത്. ലീഗിന്റെ ഫത്വ ലീഗ് നേതാക്കൾ തന്നെ ലംഘിച്ചല്ലോ എന്ന വിധത്തിലാണ് മറ്റ് വിമർശനങ്ങൾ. എന്തായാലും വിമർശനം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ നടക്കുന്നുണ്ട്. അതേസമയം, വിവാഹത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി പാണക്കാട് ഹൈദരലി തങ്ങളെയും മുസ്ലിം ലീഗിനെയും കളിയാക്കുന്നതിൽ അർഥമില്ലെന്നും ചെറുമകന്റെ വിവാഹ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ചെറുമകനാണെന്നും ഒരു വിഭാഗം പ്രതികരിക്കുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് യാതൊരു ആധികാരികത ഇല്ലെന്നും വിമർശനം ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP