Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

മൂന്നു പൂട്ടുപയോഗിച്ചാണ് ബി നിലവറ പൂട്ടിയിരിക്കുന്നത്; ഇത് രണ്ടും തുറന്നു; പക്ഷേ തുരുമ്പു കയറി അടഞ്ഞതിനാൽ മൂന്നാമത് തുറക്കാൻ സാധിച്ചില്ല; തുരുമ്പു മാറ്റുന്നതിനിടയിൽ രാജപ്രതിനിധികൾ സ്റ്റേ ഓർഡറുമായി വന്നു;ബി നിലവറ തുറക്കാൻ കഴിയാത്തതിന്റെ യഥാർഥ കാരണം തുരുമ്പ്; ചർച്ചയായ ശാസ്ത്ര വീഡിയോ ഇങ്ങനെ

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വീണ്ടും ചർച്ചാ വിഷയമാകുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണം വളരെ അപൂർവവും അസാമാന്യവുമാണെന്ന വാദത്തെ പൊളിച്ചടുക്കിക്കൊണ്ട് പ്രഭാഷകനും ശാസ്ത്രപ്രചാരകനുമായ ആർ ചന്ദ്രശേഖർ, 'ലൂസി' എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത 'പത്മനാഭസ്വാമിക്ഷേത്രത്തിന്റെ നിർമ്മാണ നിഗൂഢതകൾ' എന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയമാകുന്നത്.

Stories you may Like

ശാസ്ത്രീയമെന്നു തോന്നുന്ന തരത്തിൽ പത്മനാഭസ്വാമിക്ഷേത്ര നിർമ്മാണത്തെപ്പറ്റി വളരെയധികം തെറ്റിദ്ധാരണകളാണ് ഈ വീഡിയോ തിരുത്തുന്നത്. 970 ടൺ ഭാരമുള്ള കല്ലാണ് ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണിയാൻ ഉപയോഗിച്ചതെന്നും ഇത് തിരുമലയിൽ നിന്നും എത്തിച്ചത് വളരെ വിസ്മയകരമാണെന്നുമൊക്കെയാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാൽ ചന്ദ്രശേഖർ ഇത് തെറ്റാണെന്നും വാസ്തവത്തിൽ ഈ കല്ലിനു ഇത്രയും ഭാരമില്ലായെന്നും അതുകൊണ്ടുവരാൻ വളരെയധികം തൊഴിലാളികളെ ഉപയോഗിച്ച് വലിച്ചു കൊണ്ട് വന്നതാണെന്നും ശാസ്ത്രീയമായി തെളിയിക്കുന്നു.

പത്മനാഭ സ്വാമി ക്ഷേത്രം പണിതതാരാണെന്ന് തെളിയിക്കുന്നത്തിനുള്ള മതിയായ രേഖകൾ കിട്ടിയിട്ടില്ല. എന്നാൽ ഗോപുരം പണി തുടങ്ങിയത് 16ാം നൂറ്റാണ്ടിൽ ആദിത്യ വർമ്മയുടെ കാലത്താണ്. പണി തീർത്തത് 18 ാംം നൂറ്റാണ്ടിൽ അനിഴം തിരുന്നാൾ മാർത്താണ്ഡവർമയുടെ കാലത്തും. ഇത്രയും വലിയ കാലയളവാണ് ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായി വരുന്നത്.

ഗോപുരം പണി കഴിപ്പിച്ചത് അമാനുഷികമായ കാര്യമല്ല എന്നുള്ളത്, ഈ ക്ഷേത്രം പണി കഴിപ്പിച്ചതിനും നൂറ്റാണ്ടുകൾക്കു മുന്നേ മറ്റു പല സ്ഥലത്തും പണി കഴിപ്പിച്ച ചരിത്ര സ്മാരകങ്ങളെ ഉദാഹരിച്ചുകൊണ്ടു ചന്ദ്രശേഖർ സമർഥിക്കുന്നു. ഈജിപ്തിലെ പിരമിഡും സ്പിങ്ക്സും ഒക്കെ വളരെ അത്ഭുതകരമായ നിർമ്മാണങ്ങൾക്കു ഉദാഹരണങ്ങളാണ്.

അതുപോലെ തന്നെ മെഡിറ്ററേനിയൻ ദ്വീപുകളിലെ ഗ്യാന്റ്‌റീഷ്യ മാൾട്ടയിൽ നിർമ്മിച്ച ഒരു ക്ഷേത്ര സമുച്ചയം, പസഫിക് സമുദ്രത്തിലെ ഒരു ദ്വീപിൽ കനാലുകൾ താണ്ടി കല്ല് കൊണ്ടുവന്നു പൂർണ്ണമായും പവിഴവും കല്ലും കൊണ്ട് നിർമ്മിച്ച നാൻ മഡോൾ, ബിസി 3000 നും 2000 നും ഇടയിൽ ലണ്ടനിൽ നിർമ്മിച്ച സ്റ്റോൺ ഹെഞ്ച് എന്നീ ചരിത്രസ്മാരകങ്ങൾ അദ്ദേഹം ഉദാഹരിക്കുന്നു. വിഷു ദിനത്തിൽ ഗോപുരത്തിന്റെ ജനാലകൾ വഴി സൂര്യൻ ദൃശ്യമാകുന്നതിനു പിന്നിലുള്ള ശാസ്ത്രവും പണ്ടുകാലത്തുള്ളവർ എങ്ങനെയാണ് കൃത്യം കിഴക്കുപടിഞ്ഞാറായി ക്ഷേത്രങ്ങൾ പണി കഴിപ്പിച്ചിരുന്നതെന്നും ചന്ദ്രശേഖർവിവരിക്കുന്നുണ്ട് 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നാല് നിലവറകളെപ്പറ്റി വളരെയധികം അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. അതിൽ  എ നിലവറ തുറന്നതു ഈ അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു എന്നാൽ ബി നിലവറ ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല.  ബി നിലവറ തുറന്നാൽ നിധി കാക്കുന്ന നാഗം എല്ലാവരെയും നശിപ്പിക്കുമെന്നും തിരുവനന്തപുരം നഗരം പ്രളയത്താൽ മുങ്ങും എന്നുമൊക്കെയുള്ള അന്ധവിശ്വാസങ്ങളാണ് പ്രചരിക്കുന്നത്.

ബി  നിലവറ പൂട്ടിയിരിക്കുന്നതു നാഗപാശ ബന്ധനം ഉപയോഗിച്ചാണെന്നും നവസ്വര പൂട്ട് ഉപയോഗിച്ചാണെന്നും അതിനാലാണ് തുറക്കാൻ കഴിയാത്തതെന്നുമൊക്കെയുള്ള കഥകളാണ് പ്രചരിക്കുന്നത്. എന്നാൽ ബി  നിലവറ തുറക്കാൻ ശ്രമിച്ചവരിൽ ഒരാളായ ജസ്റ്റിസ് സി എസ് രാജൻ പറയുന്നത്, മൂന്നു പൂട്ടുപയോഗിച്ചാണ് ആ നിലവറ പൂട്ടിയിരിക്കുന്നതെന്നും ഇത് രണ്ടും തുറന്നു എന്നുമാണ്.

എന്നാൽ തുരുമ്പു കയറി അടഞ്ഞതിനാൽ മൂന്നാമത് തുറക്കാൻ സാധിച്ചില്ല. തുരുമ്പു മാറ്റുന്നതിനിടയിൽ രാജപ്രതിനിധികൾ സ്റ്റേ ഓർഡറുമായി വന്നു അതിനാലാണ് തുറക്കാൻ കഴിയാതെ വന്നത് എന്നാണ്. ചന്ദ്രശേഖറിന്റെ 'പത്മനാഭസ്വാമിക്ഷേത്രത്തിന്റെ നിർമ്മാണ നിഗൂഢതകൾ' എന്ന വീഡിയോ ഇതിനെക്കുറിച്ച് പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളിലേക്ക് വെളിച്ചം വീശുകയും പുതിയ ഒരു ചർച്ചക്ക് വഴി തെളിക്കുകയും ചെയ്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP