Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള കോൺഗ്രസ്(ലഡ്ഡു) വിഭാഗം പിളർപ്പിലേക്ക്; വാങ്ങിവച്ച ലഡ്ഡുകൾ മാണി സി കാപ്പന് വിൽക്കുന്ന കാര്യത്തിൽ കേരള കോൺഗ്രസിൽ തർക്കം രൂക്ഷം; രണ്ടു രൂപയ്ക്ക് വിൽക്കാമെന്ന് ജോസഫ് വിഭാഗവും മൂന്നു രൂപയ്ക്ക് വിറ്റാൽ മതിയെന്ന് ജോസ് കെ മാണി വിഭാഗവും; ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഹിന്ദു ഉണരുന്നത് നിർത്തിവച്ചെന്ന് ബിജെപിയും; പാല തിരഞ്ഞെടുപ്പ് ഫലം ചർച്ചയാക്കി സോഷ്യൽ മീഡിയ; ട്രോളോട് ട്രോൾ

കേരള കോൺഗ്രസ്(ലഡ്ഡു) വിഭാഗം പിളർപ്പിലേക്ക്; വാങ്ങിവച്ച ലഡ്ഡുകൾ മാണി സി കാപ്പന് വിൽക്കുന്ന കാര്യത്തിൽ കേരള കോൺഗ്രസിൽ തർക്കം രൂക്ഷം; രണ്ടു രൂപയ്ക്ക് വിൽക്കാമെന്ന് ജോസഫ് വിഭാഗവും മൂന്നു രൂപയ്ക്ക് വിറ്റാൽ മതിയെന്ന് ജോസ് കെ മാണി വിഭാഗവും; ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഹിന്ദു ഉണരുന്നത് നിർത്തിവച്ചെന്ന് ബിജെപിയും; പാല തിരഞ്ഞെടുപ്പ് ഫലം ചർച്ചയാക്കി സോഷ്യൽ മീഡിയ; ട്രോളോട് ട്രോൾ

മറുനാടൻ ഡെസ്‌ക്‌

പാലാ; കേരള കോൺഗ്രസ്(ലഡ്ഡു) വിഭാഗം പിളർപ്പിലേക്ക്. വാങ്ങിവച്ച ലഡ്ഡുകൾ മാണി സി കാപ്പന് വിൽക്കുന്ന കാര്യത്തിൽ കേരള കോൺഗ്രസിൽ തർക്കം രൂക്ഷനമാകുന്നു. ലോഡു കണക്കിന് പടക്കങ്ങൾ കോൺഗ്രസ് ഓഫീസിൽ കെട്ടികിടക്കുന്നു. തുടങ്ങി എണ്ണമില്ലാത്ത ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പാല ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തോൽവിയാണ് യൂഡിഎഫ് ഏറ്റുവാങ്ങിയത്.

തമ്മിലടിയും വോട്ട് മറിക്കലും വിഷയമായപ്പോൾ 54 വർഷത്തെ ചരിത്രമാണ് പാലയിൽ
തിരുത്തപ്പെട്ടത്. ബിജെപിക്ക് 9000ത്തോളം വോട്ടിന്റെ നഷ്ടമുണ്ടായപ്പോൾ കേളാ കോൺഗ്രസിന്റെ അടിത്തറയ്ക്കാണ് ഇളക്കം സംഭവിച്ചതെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വാദം. ചിരിയുടെ മാലപ്പടക്കത്തിനാണ് ട്രോളന്മാർ തിരികൊളുത്തി വിട്ടത്. കേരളാ കോൺഗ്രസ് തോറ്റെങ്കിലും സോഷ്യൽ മീഡിയയിലും പാലായിലും മാണി തരംഗമാണ്. അതിൽ 'പേളി മാണി'യും ഒരു നിർണായക പങ്കുവഹിക്കുന്നുണ്ട്.

അതേസമയം വോട്ടെണ്ണൽ തുടങ്ങുന്നതിന് മുൻപ് മാണി സി കാപ്പൻ മീഡിയ വൺ ചാനൽ ചർച്ചക്കിടയിൽ പറഞ്ഞ വാചകമാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുന്നത്. പാലായിലെ യു.ഡി.എഫ് ക്യാമ്പിൽ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങൾക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് യു.ഡി.എഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

'പാലായിൽ രാവിലെ തന്നെ വിജയിപ്പിച്ച ജനങ്ങൾക്കുള്ള ജോസ് ടോമിന്റെ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പടക്കങ്ങളും ലഡു ഒക്കെ തയ്യാറാണ്. അത് ഇനി പൊട്ടിക്കാനും വിതരണം ചെയ്യാനുമുള്ള സമയമേയുള്ളു. നിങ്ങളുടെ ക്യാമ്പിലെയോ? എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇനി വാങ്ങിക്കണം. അത് പകുതിവിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

യു.ഡി.എഫിന് വലിയ തിരിച്ചടിയാണ് പാലായിൽ നേരിട്ടത്. കേരളാ കോൺഗ്രസിലെ ഭിന്നതയാണ് തിരിച്ചടിക്കു കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ദിവസം നേതാക്കൾ നടത്തിയ പ്രസ്താവനകൾ തിരിച്ചടിയായെന്ന് കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല വിലയിരുത്തുന്നു. ജോസ് കെ. മാണി പക്ഷം എൽ.ഡി.എഫിന് വോട്ടു മറിച്ചതാണ് തിരിച്ചടിക്കു കാരണമെന്നാണ് പി.ജെ ജോസഫ് ആരോപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP