Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ കൂലി തൊഴിലാളികളായ സൈബർ പട എ കെ ആന്റണിയേയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു; ഇ.എം.എസിന്റെ ഐക്യകേരളമെന്ന മേനി മറച്ചിൽ പോലൊരു പ്രചരണമാണ് ആരോഗ്യരംഗത്തെ നേട്ടങ്ങളെ കുറിച്ച് അവർ പറയുന്നത്; മുഖ്യനും സൈബർ പോരാളികൾക്കുമെതിരെ ആഞ്ഞടിച്ച് പി.ടി തോമസ് എംഎ‍ൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണിയെ മുഖ്യമന്ത്രിയുടെ സൈബർ പട കടന്നാക്രിമിക്കുകയാണെന്ന് ആരോപിച്ച് പി.ടി തോമസ് എംഎ‍ൽഎ രംഗത്ത്. ആന്റണി പറഞ്ഞതിന്റെ ശരിതെറ്റുകൾ മുഖ്യമന്ത്രിയോടെങ്കിലും ചോദിച്ചു മനസിലാക്കണമെന്നും പി. ടി തോമസ് എംഎ‍ൽഎ ഫേസ്‌ബുക്കിൽ കുറിച്ചു.ഇ.എം.എസിന്റെ ഐക്യ കേരളമെന്ന ആശയത്തെ പോലൊരു മേനി പറച്ചിലാണ് ആരോഗ്യ മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ സൈബർ പട ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തെ കേരള മോഡലിന്റ ആരംഭം തിരുവിതാംകൂറിന്റെ രാജഭരണ കാലത്താണെന്ന് എ. കെ ആന്റണി അഴിമുഖം ഓൺലൈനിന് നൽകിയ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ പലഭാഗത്ത് നിന്നായി ഉയർന്നിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- 

അതുകൊണ്ട് അരിശം തീരാഞ്ഞു ആന്റണിക്കെതിരെ...

പിണറായിയുടെ കൂലി തൊഴിലാളികളായ സൈബർ പട എ കെ ആന്റണിയെയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു. ആന്റണി പറഞ്ഞതിന്റെ ശരി തെറ്റുകൾ പിണറായിയോട് എങ്കിലും ചോദിച്ചു മനസിലാക്കുക.

1800 ന്റെ തുടക്കം മുതൽ പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റവും അത് ഉണ്ടാക്കിയ നവോഥാന ചുവടുവയ്പുകളും ചരിത്ര ബോധം ഉള്ളവർക്കേ മനസിലാകൂ.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ അക്കാലം മുതൽ തുടങ്ങിവച്ച നേട്ടങ്ങളുടെ മുഖ്യ സ്ഥാനത്തു ഇപ്പോൾ ഇരിക്കുന്നത് പിണറായി ആണെന്ന് മാത്രം.

1940 കളിൽ ' കേരളം മലയാളികളുടെ മാതൃഭൂമി ' എന്ന ഒരു ലഘുലേഖ ഇ എം എസ് എഴുതിയതിനെ തുടർന്നാണ് ഐക്യ കേരളമെന്ന ആശയത്തിന് തുടക്കം കുറിച്ചതെന്ന് കമ്മ്യൂണിസ്റ്റുകാർ ഒരു കാലത്ത് പറഞ്ഞ് നടന്നിരുന്നു.

1800 ന്റെ ഉത്തരാർദ്ധത്തിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും, പിന്നീട് കൊച്ചി രാജാവും അടക്കം നടത്തിയിട്ടുള്ള ഇടപെടലുകളെ മനഃപൂർവം തമസ്‌ക്കരിച്ചു കൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് കാരുടെ ഇ എം എസ് പ്രചരണം.

1920 ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയും,1928 ൽ സമസ്ത കേരള സാഹിത്യ പരിഷത്തും അടക്കം നിരവധി രാഷ്ട്രീയ സാംസ്‌കാരിക സമുദായ സംഘടനകൾ ഉണ്ടായിരുന്നുയെന്ന ചരിത്ര സത്യം മറച്ചുവച്ചായിരുന്നു ഐക്യ കേരളമെന്ന ആശയം ഇ എം എസ് ന്റേതാണെന്ന് ഈക്കുട്ടർ പറഞ്ഞ് നടന്നിരുന്നത്.

ഇത്തരം ഒരു മേനി പറച്ചിലാണ് ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ സംബന്ധിച്ച് പിണറായി പട ഇപ്പോൾ പറഞ്ഞ് നടക്കുന്നത്.

ചില ചരിത്ര സത്യങ്ങൾ ചൂണ്ടിക്കാണിച്ച എ കെ ആന്റണിയെ അക്രമിക്കുന്നതിന് മുൻപ് ഈക്കുട്ടർ അൽപ്പം ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ...!

വാൽക്കഷ്ണം

വാളയാറിൽ പൊരിവെയിലിൽ തളർന്ന് വീണവർക്ക് കൈത്താങ്ങ് നൽകിയ ജനപ്രതിനിധികൾക്ക് ശകാരവർഷവും കൊറോണ പ്രോട്ടോകോൾ തെറ്റിച്ച കടകംപിള്ളിക്കും, മൊയ്ദീനും, ഡി. ജി. പി ക്കും ഗുഡ് സർവീസ് എന്ററിയും നൽകുന്ന പിണറായിയുടെ
' നിഷ്പക്ഷത ' മാലോകർ കാണുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP